എങ്ങോട്ടു നോക്കിയാലും മലകൾ മാത്രം കാണുന്ന ഒരു സ്ഥലം. അത്മഹത്യ മുനമ്പ് എന്ന് പറഞ്ഞു പലരും ഒരു സ്ഥലത്തേക്ക് പോകുന്നത് കണ്ടു. ഞാനും ക്യാമറയും ആയി അവിടേക്ക് പോയി.
പലർക്കും അവിടെ നിന്ന് ഫോട്ടോ എടുത്തു കൊടുത്തു കൊണ്ടിരുന്നു. ഒരു പർവതം പോലെ ഉയർന്നു നിൽക്കുന്ന ഒന്ന് ഞാൻ അവിടെ കണ്ടു.. അതിൻ്റെ ഭംഗി ഒപ്പിയെടുക്കാൻ എൻ്റെ ക്യാമറയ്ക്ക് കഴിവുണ്ടായില്ല. അതുപോലെ മഞ്ഞു മൂടി മറച്ചിരുന്നു.
അവിടുന്ന് താഴേക്ക് നോക്കിയപ്പോൾ അവസാനം കാണാൻ പറ്റാത്ത അത്രയും താഴ്ച. ഞാൻ ക്യാമെറയിൽ പകർത്താവുന്നതു മുഴുവൻ പകർത്തി. എൻ്റെ ക്യാമറയ്ക്കു പകർത്താൻ ആകാത്ത വിധം സൗന്ദര്യവതി ആയിരുന്നു ആ ഭൂമി.
കൈകൾ മുഴുവനും മറക്കാൻ ആവാത്ത എൻ്റെ T-shirt ഇൻ്റെ ഉള്ളിലേക്ക് തണുപ്പ് പ്രവേശിച്ചു തുടങ്ങി. അത് ശരീരത്തിലേക്ക് പടർന്നു കൊണ്ടേ ഇരിക്കുന്നു. അതെ ഒരു അനുഭവം എനിക്ക് ഇപ്പോഴും അനുഭവിക്കാൻ സാധിക്കുന്നുണ്ട്. എന്റെ ശരീരം മുഴുവൻ തണുപ്പ് പ്രവേശിച്ചു തുടങ്ങി.
അന്ന് അവിടെ നിന്നും ഇറങ്ങിയപ്പോഴേക്കും സൂര്യൻ അന്നത്തെ പണി മതിയാക്കി മലകൾക്കു പിന്നിൽ ഒളിക്കുന്നതു കണ്ടിരുന്നു. വല്ലാത്ത ഒരു ചുമപ്പ് നിറമായിരുന്നു സൂര്യന്
???????
ഇതിന്റെ ബാക്കി ഉണ്ടോ…. ❤❤❤