തിരിച്ചറിയപ്പെടാത്ത സ്നേഹങ്ങൾ 68

Views : 4182

അന്ന് ആ വണ്ടി ഉണ്ടാക്കിയ സന്തോഷത്തിൽ ഞാൻ അവിടെ എല്ലാം അതുരുട്ടി നടന്നു. എൻ്റെ അപ്പോഴത്തെ അഡ്രിനാലിൻ റഷ് ആണോ അതോ സമയദോഷമോ.. അറിയില്ല, വണ്ടി ഉണ്ടാക്കാൻ എടുത്തു കമ്പിയുടെ ബാക്കി കിടന്നതു എൻ്റെ കാലിൽ കേറി. അന്ന് ആ മുറിവ് കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോൾ അപ്പൻ്റെ മുഖത്തു ഇതേ ഭാവം ആയിരുന്നു.

 

പെട്ടെന്ന് മുഖത്തു കൂടെ ഒഴുകിയ കണ്ണുനീർ തുടച്ചു അപ്പൻ എഴുന്നേറ്റു പോയി. എങ്ങോട്ടാ പോകുന്നതെന്നറിയാൻ ഞാൻ പിന്നാലെ പോയപ്പോഴാണ് ചേച്ചി കുഞ്ഞിനെയും അമ്മയെയും പിടിച്ചു ഇരുന്നു കരയുന്നതു കണ്ടത്.

 

എന്നെ കണ്ടത് പോലെ ചേച്ചി എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

 

“ഇതിനാണോ എൻ്റെ കൂടെ ചിരിച്ചും കളിച്ചും നടന്നത്?” ഞാൻ ചേച്ചീടെ അടുത്തേക്ക് ഇരുന്നു.

 

“എന്നെ കാണാമോ ചേച്ചീ…” ഞാൻ ഇരുന്നിടത്തേക്കു ചേച്ചി നോക്കുന്നില്ല. ചേച്ചി പിന്നെയും മുകളിലേക്ക് നോക്കി തന്നെ പറഞ്ഞു.

 

“എന്തിനും കൂടെ ഉണ്ടായിരുന്നില്ലേ ഞാൻ”

 

അത് ശെരിയായിരുന്നു. ഞാൻ ചെയ്യുന്നതിനെല്ലാം എൻ്റെ ചേച്ചി കൂടെ ഉണ്ടായിരുന്നു. എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിരുന്ന ഒരാളായിരുന്നു ചേച്ചി.

 

അന്ന് ചേച്ചിയുടെ ഡ്രൈവിംഗ് ടെസ്റ്റിൻ്റെ പ്രാക്ടീസ് ആയിരുന്നു. ഞാൻ ആയിരുന്നു അന്ന് ചേച്ചിയെ എല്ലായിടത്തും കൊണ്ട് പോകുന്ന സാരഥി.

 

പോകുന്ന വഴിയ്ക്കുണ്ടായ സംസാരം ഇങ്ങനെ ആയിരുന്നു.

 

“എന്നാലും ഇന്നലെ രാത്രി അത്രയും കടുപ്പിച്ചു പറയേണ്ടായിരുന്നു.”

Recent Stories

The Author

മിഥുൻ

2 Comments

  1. 🤔🤔🤔🤔🤔🤔🤔

  2. ഇതിന്റെ ബാക്കി ഉണ്ടോ…. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com