തിരിച്ചറിയപ്പെടാത്ത സ്നേഹങ്ങൾ 68

ആംബുലൻസ് വീടിൻ്റെ മുറ്റത്തു എത്തി. അപ്പോഴേക്കും എൻ്റെ ശരീരം വച്ചിരുന്ന മൊബൈൽ മോർച്ചറി തണുത്തു തുടങ്ങി. എനിക്ക് തണുക്കാൻ തുടങ്ങി.

 

ഞാൻ കോളേജിൽ നിന്നും ടൂർ പോയത് ഓർമ വന്നു. ടൂറിൻ്റെ രണ്ടാമത്തെ ദിവസം. എങ്ങോട്ടാ അന്ന് പോകുന്നതെന്ന് പോലും അറിയാതെ ഒരു ടീഷർട്ടും ഇട്ടു ഞാൻ ഇറങ്ങി. കൂട്ടുകാരന്റെ കാമറ ആണെങ്കിലും ഫോട്ടോഗ്രാഫർ ഞാൻ ആയിരുന്നു. ക്യാമറയുടെ വള്ളി കയ്യിൽ ചുറ്റിയിട്ടു ഞാൻ സ്റ്റേയിൽ നിന്നും ബസിലേക്ക് കയറി. എല്ലാവരും ജാക്കറ്റും ഒക്കെ മടിയിൽ വച്ചിരിക്കുന്നത് കണ്ടിട്ടും എനിക്ക് ഒരു അസ്‍സ്വോഭാവികത തോന്നിയില്ല.

 

എല്ലാവർക്കും ഫോട്ടോ എടുത്തു കൊടുത്തും ചുറ്റിനും കണ്ട ഫോട്ടോകൾ എടുത്തും യാത്രം മുന്നോട്ടു പോയി. കുറെ ദൂരം മുന്നോട്ടു പോയി കഴിഞ്ഞു ബസ് ഒരു ഗ്രൗണ്ടിൽ നിർത്തി. അവിടെ ജീപ്പുകൾ കിടക്കുന്നുണ്ടായിരുന്നു. ഞങ്ങളൊക്കെ ഓരോ ജീപ്പിൽ കേറി. നല്ല സുന്ദരമായ സ്ഥലം. ജീപ്പ് മുന്നോട്ടു പോയി. വഴിയുടെ രൂപം മാറി ഭാവം മാറി. കോൺക്രീറ്റ് ചെയ്ത കാടിന് നടുവിലൂടെ ഉള്ള വഴി. കുരങ്ങന്മാർ വഴിയുടെ സൈഡിൽ ഇരിപ്പുണ്ടായിരുന്നു. പലതരം പക്ഷികളുടെ ശബ്ദങ്ങൾ കേൾക്കാൻ കഴിയുമായിരുന്നു.

 

ആ വഴിയും പിന്നിട്ടു റോഡ് ഒരു തുറസ്സായ സ്ഥലത്തേക്ക് പ്രവേശിച്ചു. കാടിൻ്റെ രീതി മാറി കടല് പോലെ പരന്നു കിടക്കുന്ന സ്ഥലങ്ങൾ. എങ്ങോട്ടു നോക്കിയാലും പച്ചപ്പരവതാനി വിരിച്ച പോലെ ഒരു സ്ഥലം. ഞങ്ങൾ വന്ന വാഹനം മുന്നോട്ടു നീങ്ങിക്കൊണ്ടേ ഇരുന്നു.

 

നിരന്ന സ്ഥലം കയറ്റത്തിലേക്ക് വഴിമാറി. ഹെയർപിൻ വളവുകൾ കയറി തുടങ്ങി. പിന്നിട്ട വഴികൾ താഴെ കാണാൻ തുടങ്ങി. ആ യാത്ര ചെന്നവസാനിച്ചത് ഒരു മലമുകളിൽ ആയിരുന്നു.

 

ശരീരത്തിലൂടെ തണുപ്പ് കേറി തുടങ്ങി. എല്ലാവരും കോട്ടും ജാക്കറ്റും ഒക്കെ അണിഞ്ഞു കാണാൻ പോകുന്ന സ്ഥലത്തെ ആസ്വദിക്കാൻ തുടങ്ങി. ഞാനാണെലോ ഒരു ടീ-ഷർട്ട് മാത്രം ഇട്ടു നില്ക്കുന്നു. എന്നെ പയ്യെ വിറക്കാൻ തുടങ്ങി. ഞാൻ മാത്രമായിരുന്നില്ല അങ്ങനെ അവിടെ ഉണ്ടായിരുന്നത്, എൻ്റെ സുഹൃത്തുക്കളും അതെ അവസ്ഥയിൽ ആയിരുന്നു. ചിരിച്ചും കളിച്ചും ആ ഒരു നിമിഷത്തെ മാത്രം ആസ്വദിച്ച ഞങ്ങൾക്ക് അടുത്ത സ്ഥലം എന്താണെന്ന് അറിയാൻ ആകാംഷ ഉണ്ടായിരുന്നില്ല.

 

Updated: October 19, 2022 — 9:52 pm

2 Comments

  1. ഇതിന്റെ ബാക്കി ഉണ്ടോ…. ❤❤❤

Comments are closed.