അപ്പോഴേക്കും എൻ്റെ ശരീരം ICU വിൻ്റെ പുറത്തേക്കു കൊണ്ട് വന്നു. അപ്പൻ തന്നെ ആയിരുന്നു സ്‌ട്രെച്ചറിൻ്റെ തലക്കൽ പിടിച്ചിരുന്നത്. വിഷമിക്കുമ്പോൾ എൻ്റെ അപ്പന്റെ ക്ലീൻ ഷേവ് ചെയ്ത താടിയിൽ വെളുത്ത കുറ്റി രോമങ്ങൾ പുറത്തേക്കു തള്ളി വരുന്നതായി ഞാൻ ശ്രെദ്ധിച്ചു. മുഖമാകെ കറുത്തു. അപ്പൻ്റെ മുഖത്തെ തേജസ്സ് എല്ലാം മങ്ങിയത് പോലെ തോന്നി.
എന്നെ കുളിപ്പിച്ചു. വെള്ള ഡ്രസ്സ് ഇടീപ്പിച്ചു. എനിക്ക് തടി വാദിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടാകാം, താടി വടിച്ചു കളയേണ്ട എന്ന് അപ്പൻ പറഞ്ഞു.
എൻ്റെ ശരീരം ആംബുലൻസിൽ കയറ്റി. അമ്മയും ചേച്ചിയും കുഞ്ഞും കൂടെ വണ്ടിയിൽ കയറി. അളിയൻ കാറും ആയി പുറകെ വരുന്നു. അപ്പൻ ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ മുന്നിൽ കയറി. ഓട്ടോ ഓടിക്കാൻ വിടാതെ വീട്ടിൽ ഇരുന്നു പത്രവും വായിച്ചു ഇടയ്ക്കിടയ്ക്ക് ഓരോ ചായയും കുടിച്ചു ഒരു പ്രമാണിയെ പോലെ പള്ളിയിൽ പോകുന്ന അപ്പനെ സ്വപ്നം കണ്ടു എണീക്കുന്ന ഒരാൾ ആയിരുന്നു ഞാൻ.
അപ്പനെ തടഞ്ഞു കൊണ്ട് അപ്പൻ്റെ അനിയൻ, എൻ്റെ ഉപ്പാപ്പി ഓട്ടോ സ്റ്റാർട്ട് ചെയ്തു.
കോളേജിൽ പേടിച്ചു കൊണ്ടിരുന്ന സമയത്തു ഉപ്പാപ്പിയ്ക്കു പത്രത്തിൻ്റെ കൂടെ ഒരു ഏജൻസിയുടെ നോട്ടീസ് വിടുന്നതായിരുന്നു പണി. അവധി സമയങ്ങളിൽ പുള്ളിയുടെ സാരഥി ഞാൻ ആയിരുന്നു. നോട്ടീസിൻ്റെ കുറെ കെട്ടുകൾ ഡിയോ സ്കൂട്ടറിൽ വച്ച് ഞാനും ഉപ്പാപ്പിയും കൂടെ രാത്രയ് 12-2 മണി വരെ ഉള്ള സമയത്തു ഇറങ്ങും. പത്രക്കാർ പത്രം ചുരുട്ടാൻ തുടങ്ങുന്നതിന് മുന്നേ ചെന്നാൽ മാത്രമേ അവർ പത്രത്തിൻ്റെ കൂടെ വക്കുകയുള്ളൂ. വണ്ടി ഓടിക്കാൻ ഒരു പ്രത്യേക താത്പര്യം ഉള്ള ആളായിരുന്നു ഞാൻ. കൂടാതെ ഉപ്പാപ്പായ് ദിവസവും 500 രൂപ തരും. അങ്ങനെ ഒരു വെടിയുക രണ്ടു പക്ഷി എന്ന് പറഞ്ഞത് പോലെ എൻ്റെ വണ്ടി ഓടിക്കാനുള്ള ആഗ്രഹവും നടക്കും ചിലവിനുള്ള കാശും കിട്ടും.
???????
ഇതിന്റെ ബാക്കി ഉണ്ടോ…. ❤❤❤