തിരിച്ചറിയപ്പെടാത്ത സ്നേഹങ്ങൾ 68

“പിന്നെ അല്ലാതെ എന്ത് ചെയ്യാനാ ചേച്ചീ.. കൊറേ വര്ഷങ്ങളായി ഞാൻ ഒരു ബൈക്ക് വാങ്ങണം എന്ന് ആഗ്രഹിക്കുന്നു. അപ്പൻ്റെ കാശിനു വാങ്ങില്ല എന്ന എൻ്റെ ചിന്ത കൊണ്ട് മാത്രം ആയിരുന്നു ഞാൻ എനിക്ക് ജോലി കിട്ടുന്ന വരെ കാത്തിരുന്നത്. ഇപ്പൊ ജോലി കിട്ടി, എന്നിട്ടും എനിക്ക് വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ ജോലി കിട്ടിയ അന്ന് മുതൽ കൂട്ടി വച്ച പൈസയ്ക്ക് ഒരു ബൈക്ക് വാങ്ങാന് വീട്ടിൽ പറഞ്ഞത്. അല്ലാതെ അപ്പനോട് എനിക്ക് ഒന്ന് വാങ്ങി തരാമോ എന്നല്ല ചോദിച്ചത്.”

 

“നീ പറയുന്നത് ശെരിയാണ്.. പക്ഷെ അപ്പൻ്റെ സൈഡിൽ നിന്ന് നീ ചിന്തിച്ചേ… നിനക്കൊന്നും പറ്റരുതെന്ന ചിന്ത കൊണ്ടാ അപ്പൻ സമ്മതിക്കാത്തത്.”

 

“അപ്പൻ്റെ പേടി എന്റെ ആഗ്രഹങ്ങളെ നശിപ്പിച്ചാൽ ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ പറ്റുമോ?”

 

“അത് കൊണ്ടല്ലേ ഞാൻ നിന്റെ ഭാഗത്തു നിന്നതു ”

 

“ചേച്ചി ഇന്ന് വണ്ടി ബുക്ക് ചെയ്യാൻ വരുന്നോ? അതോ ചേച്ചിയെ വീട്ടിലാക്കിയിട്ടു പോയ മതിയോ?”

 

“നിൻ്റെ എല്ലാ കാര്യത്തിനും ഇത്രയും നാൾ ഞാൻ ഇല്ലായിരുന്നോ കൂടെ… ഇന്നും ഞാൻ ഉണ്ട്”

 

“That’s my ചേച്ചി”

 

ചേച്ചിയുടെ കരച്ചിൽ അപ്പോൾ എൻ്റെ ചെവിയിൽ മുഴങ്ങി കേട്ടു. ചേച്ചിയുടെ കുഞ്ഞു അമ്മാച്ചനു എന്താ പറ്റിയതെന്ന് ചോദിച്ചു കരയുന്നുണ്ടായിരുന്നു. അവനു എന്താ പറ്റിയതെന്ന് പോലും അറിയില്ലായിരുന്നു.

 

കുഞ്ഞിനെ വീട്ടിൽ ആൽബി എന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞു ആ പേരിട്ടത് പോലും ഞാൻ ആയിരുന്നു. ഒരു അമ്മാച്ചനും ആൽബിച്ചനും എന്ന് പലരും പറയുന്നത് എൻ്റെ ചെവിയിൽ മുഴങ്ങി. പല പല ശബ്ദങ്ങൾ. ആരുടെ ഒക്കെയാ അത് എന്ന് തിരിച്ചറിയാൻ കൂടെ പറ്റുന്നില്ല.

 

Updated: October 19, 2022 — 9:52 pm

2 Comments

  1. ഇതിന്റെ ബാക്കി ഉണ്ടോ…. ❤❤❤

Comments are closed.