തിരക്കഥ ? [ജ്വാല ] 1367

ഡീ….നിന്നെ ഞാൻ ഇന്ന് എന്റെ ശവം തീറ്റിക്കും എന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാ കക്ഷി, രാത്രിയോടെയാണ് തിരികെ എത്തിയത് അപ്പോഴേക്കും എല്ലാവരും ഉറങ്ങിയിരുന്നു.

കൈയിൽ കരുതിയ വിഷം എടുത്ത് വീടിന്റെ പിന്നിലുള്ള കിണറിന്റെ കരയിൽ എത്തി.
ചുറ്റും നോക്കി വിജനമാണ് എല്ലായിടവും, കിണറ്റിലേക്ക് എത്തി നോക്കി. നല്ല ആഴമുള്ള കിണർ,

ശശിയേട്ടൻ ചിന്തിച്ചു വിഷം കഴിച്ചു മരിച്ചില്ലങ്കിലോ? കുറച്ച് നേരം തല പുകഞ്ഞു ആലോചിച്ചു…

ഐഡിയ!!!

ശശിയേട്ടന്റെ തലയിൽ ബൾബ് കത്തി.
കിണറ്റിൽ ഉപയോഗിക്കുന്ന കയറിൽ തൂങ്ങുക, അതാകുമ്പോൾ വിഷം കഴിച്ചിട്ടുണ്ട്,
ഇനി അതിൽ മരിച്ചില്ല എങ്കിൽ കയറിൽ തൂങ്ങാം ഇനി ഏതെങ്കിലും കാരണവശാൽ കയർ പൊട്ടിയാൽ നേരെ കിണറ്റിൽ തന്നെ ഈ ആഴത്തിൽ വെള്ളം നിറഞ്ഞ കിണറ്റിൽ എന്തായാലും മരിക്കും,

എന്റെ ബുദ്ദിയെ,ഞാൻ ഒരു സംഭവം തന്നെ ശശിയേട്ടൻ സ്വയം അഭിമാനം കൊണ്ടു.

അങ്ങനെ വിഷം കഴിച്ച്, കിണറിന്റെ കയറിൽ തന്നെ തൂങ്ങി.
ശശിയേട്ടന്റെ ഭാരം കൂടുതൽ ആണോ അതോ പഴയ കയർ ആയതു കൊണ്ടോ ആ നിമിഷം തന്നെ പൊട്ടി നേരെ കിണറ്റിലേക്ക്,

വെള്ളം കൂടുതൽ ഉള്ളത് കൊണ്ട് ഭയങ്കര ശബ്ദവും, ഒരു നിലവിളിയും കേട്ട് ഉറങ്ങാൻ കിടന്ന ഭാര്യ ഞെട്ടി എഴുന്നേറ്റു ,

ഓടി എത്തുമ്പോൾ വെള്ളം കുടിച്ചു കിണറ്റിൽ മുങ്ങി താഴുന്ന ശശിയേട്ടനെക്കണ്ടു വിളിച്ചു കൂവി നാട്ടുകാർ ഓടി കൂടി ശശിയേട്ടനെ രക്ഷിച്ചു,

ഇതിൽ ഏറ്റവും ദുഖകരമായ വാർത്ത വെള്ളം ധാരാളം കുടിച്ചത് കൊണ്ട് വിഷത്തിന്റെ കാഠിന്യം കുറഞ്ഞു പോയി,
ആശുപത്രിയിൽ കൊണ്ട് പോയി വയർ ഒന്നു കഴുകിയപ്പോൾ എല്ലാം ശരിയായി.

വെള്ളത്തിൽ വീണ ശശിയേട്ടൻ ആരായി?

ശശി…
ചിരിച്ചു കൊണ്ട് അയാൾ എഴുന്നേറ്റു.

Updated: January 1, 2021 — 1:15 am

59 Comments

  1. ജ്വാല ചേച്ചി

    എന്നത്തേയും പോലെ അടിപൊളി എഴുത്,.
    തിരഞ്ഞെടുത്ത തീം കൊള്ളാം, മടുപ്പ് തോന്നിക്കാതെ നന്നായി അവതരിപ്പിച്ചു.
    കൂടുതൽ പറയാൻ ഒന്നും അറിയില്ല..

    സ്നേഹത്തോടെ
    ZAYED ❤

    *
    ഇങ്ങളുടെ കഥകൾ വന്നാൽ പിന്നേക്ക് മാറ്റിവെക്കാതെ എടുത്തു വായിക്കുന്നത് ആണ്,ഇപ്രാവശ്യം ഫോൺ പണി മുടക്കി, അതാണ് വായിക്കാൻ വൈകിയത്.

    1. സയ്യദ് ബ്രോ,
      ഇത് എഴുതി കഴിഞ്ഞ് ഏകദേശം മൂന്നോളം കഥകൾ എഴുതിയിരുന്നു.
      സാരമില്ല, സമയം കിട്ടുമ്പോൾ വായിക്കുക, നമ്മുടെ എഴുത്തുകൾ കൂടുതൽ പേരിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷതിനപ്പുറം മറ്റൊന്നും ഇല്ല.
      വായനയ്ക്ക് സന്തോഷം, ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും ???

Comments are closed.