അതിനു ആത്മഹത്യ ചെയ്യണോ?
ഭീരുക്കള്‍ അല്ലേ സാധാരണ ചെയ്യാറുള്ളത്?
അല്ല, അല്ല…
ഏറ്റവുമധികം ധൈര്യം വേണ്ടത് ആത്മഹത്യ ചെയ്യാനാണ്….
പിന്നെ ഇതല്ലേ ഇപ്പോള്‍ നമ്മുടെ നാട്ടിലെ ട്രെന്‍ഡ്…
അല്ല സൃഷ്ടാവേ എന്‍റെ ആത്മഹത്യ എങ്ങനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്?
നീ ഇതെല്ലാം അറിയുന്നത് എന്തിനാ?
എന്‍റെ മരണം നേരത്തെ തന്നെ എല്ലാവരെയും ഇ മെയില്‍ മുഖാന്തരം അറിയിക്കണം ഒരു വ്യത്യസ്ഥത ഒക്കെ വേണ്ടേ?
ഒരു സെലിബ്രറ്റിക്കു കിട്ടുന്നതുപോലെ ഒരു യാത്ര അയപ്പ് എനിക്കും വേണം.
അവനും വേണം വ്യത്യസ്ഥത…
അയാള്‍ അപ്പോള്‍ മാത്രമാണ് ചിന്തിച്ചത്.
തന്‍റെ കഥാപാത്രത്തിന്‍റെ മരണം
ചിന്തകള്‍ പല വഴിക്ക് നീങ്ങി തുടങ്ങി ,
കൃത്യമായ ഒരു ദിശയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല,
എങ്കിലും ആധുനിക മലയാളി ചെയ്യുന്നത് പോലെ മദ്യത്തിൽ ഫ്യുറിടാൻ ചേർത്ത് കഴിച്ചാലോ ?
ഫ്യൂറിടാൻ ആണ് ഇവിടെ ശുലഭം,
ശ്ശോ !!! അത് മദ്യത്തിൽ ചേർത്ത് കുടിക്കാൻ പറ്റില്ല. രുചി അത്ര നന്നല്ല…
പിന്നെ മറ്റൊരു വഴി…
സ്രഷ്ടാവേ….
പിന്നെയും നായകൻറെ വിളി,
എന്താ?
നമ്മുടെ നാട്ടിലെ ശശിയേട്ടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് പോലെ ആവരുത്…
ശശിയേട്ടൻ ഭാര്യയോട് പിണങ്ങി ആത്മഹത്യ ചെയ്യാൻ പോയ കഥ ഓർത്തു ചിരി വന്നു.
ജ്വാല ചേച്ചി
എന്നത്തേയും പോലെ അടിപൊളി എഴുത്,.
തിരഞ്ഞെടുത്ത തീം കൊള്ളാം, മടുപ്പ് തോന്നിക്കാതെ നന്നായി അവതരിപ്പിച്ചു.
കൂടുതൽ പറയാൻ ഒന്നും അറിയില്ല..
സ്നേഹത്തോടെ
ZAYED ❤
*
ഇങ്ങളുടെ കഥകൾ വന്നാൽ പിന്നേക്ക് മാറ്റിവെക്കാതെ എടുത്തു വായിക്കുന്നത് ആണ്,ഇപ്രാവശ്യം ഫോൺ പണി മുടക്കി, അതാണ് വായിക്കാൻ വൈകിയത്.
സയ്യദ് ബ്രോ,
ഇത് എഴുതി കഴിഞ്ഞ് ഏകദേശം മൂന്നോളം കഥകൾ എഴുതിയിരുന്നു.
സാരമില്ല, സമയം കിട്ടുമ്പോൾ വായിക്കുക, നമ്മുടെ എഴുത്തുകൾ കൂടുതൽ പേരിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷതിനപ്പുറം മറ്റൊന്നും ഇല്ല.
വായനയ്ക്ക് സന്തോഷം, ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും ???