തിരക്കഥ ? [ജ്വാല ] 1367

അയാള്‍ കഥ എഴുതുന്നത് ഒരു പ്രത്യേക ശൈലിയില്‍ ആയിരുന്നു.
എപ്പോഴും കഥാപാത്രങ്ങളോട് നിരന്തരം സം‌വദിച്ചു കൊണ്ടിരിക്കും…

അയാളുടെ ചിന്ത താൻ മാസ്റ്ററും കഥാപാത്രങ്ങൾ തന്റെ കുട്ടികളും ,
സ്വയം അവരുടെ നിയന്ത്രണം ഏറ്റെടുക്കും ആവശ്യങ്ങൾ എല്ലാം തന്നോട് വന്നു പറയും. പരസ്പരം വാദ പ്രതിവാദങ്ങൾ തീർത്തു കഥ എഴുതും.

സ്വന്തം ജീവിതത്തിൻ്റെ ശൈലി മറന്ന് ഏത് ശൈലിയെയും സ്വായത്തമാക്കാൻ അസ്ഥിര പാതകളെ കടമെടുത്തും, ജീവിതത്തിൻ്റെ കടക്കെണിയിൽ ഭാവിയുടെ ആശങ്കകളുമായി നിലകൊള്ളുകയാണ് ആധുനിക മലയാളി.

അവരുടെ കഥയാണ് അയാൾ എഴുതാൻ തുനിഞ്ഞത്.

ആധുനിക കാലഘട്ടത്തിന്‍റെ നായകന്‍ പേപ്പറില്‍ നിന്നിറങ്ങി അയാളുടെ മുന്നില്‍ വന്നു നിന്നു,
എന്നിട്ടു പറഞ്ഞു ,

എനിക്കിത്തിരി മദ്യം വേണം…

ഞാനെന്തിനു നിനക്ക് മദ്യം തരണം?

നിങ്ങളാണ് എന്‍റെ സൃഷ്ടാവ്,
എനിക്കു എന്തെങ്കിലും തരാന്‍ ഉള്ള അവകാശം
താങ്കള്‍ക്കു മാത്രം ആണ്.

വേഗം തരൂ…
എനിക്ക് ആത്മഹത്യ ചെയ്യാനുള്ളതാണ്…
ആത്മഹത്യയോ?
അതെന്തിന്?

മണ്ണും മലയും വിറ്റ് , ഫ്ലാറ്റും കാറും വാങ്ങി, ആറും തോടും വറ്റിച്ച് പൊരിവെയിലിൽ കുപ്പി വെള്ളം വാങ്ങി ,
പുത്തൻ സമൃദ്ധിക്ക് മാറ്റുകൂട്ടാൻ കടലാസുകൂട്ടിൽ നിന്ന് പ്ലാസ്ടിക്കിലേക്ക് കുടിയേറി,
സൂര്യൻെ ദേഷ്യം ശമിപ്പിക്കാൻ തൊടിയിലെ മാവും മരങ്ങളും വെട്ടി ഇൻസ്റ്റാൾമെന്റിൽ എസി വാങ്ങി,
ചാണകത്തിലും, സിമന്റിലും മെഴുകിത്തണുത്ത തറയിലെ തണുപ്പിന് പത്രാസ് പോരാത്തതിനാൽ ടൈൽസും മാർബിളും വാങ്ങി,
പൊങ്ങച്ചത്തിന്റെ വിഴുപ്പലക്കലിന്‌ മാറ്റ് കൂട്ടാൻ കൂറ്റൻ സൗധങ്ങൾ പണിതു,
കാവലിനു ജരാനരകൾ ബാധിച്ച മാതാപിതാക്കളെയും കുടിയേറ്റി.
അങ്ങനെ ആഡംബരത്തിനു വേണ്ടി
ബാങ്കില്‍ നിന്നെടുത്ത ലോണ്‍ ,ബ്ലേഡുകാരില്‍ നിന്നു വാങ്ങിയ പണം ഇതൊന്നും തിരികെ അടയ്ക്കാന്‍ കഴിഞ്ഞില്ല,അപമാനങ്ങളെ ഞാന്‍ ഭയക്കുന്നു…

Updated: January 1, 2021 — 1:15 am

59 Comments

  1. ജ്വാല ചേച്ചി

    എന്നത്തേയും പോലെ അടിപൊളി എഴുത്,.
    തിരഞ്ഞെടുത്ത തീം കൊള്ളാം, മടുപ്പ് തോന്നിക്കാതെ നന്നായി അവതരിപ്പിച്ചു.
    കൂടുതൽ പറയാൻ ഒന്നും അറിയില്ല..

    സ്നേഹത്തോടെ
    ZAYED ❤

    *
    ഇങ്ങളുടെ കഥകൾ വന്നാൽ പിന്നേക്ക് മാറ്റിവെക്കാതെ എടുത്തു വായിക്കുന്നത് ആണ്,ഇപ്രാവശ്യം ഫോൺ പണി മുടക്കി, അതാണ് വായിക്കാൻ വൈകിയത്.

    1. സയ്യദ് ബ്രോ,
      ഇത് എഴുതി കഴിഞ്ഞ് ഏകദേശം മൂന്നോളം കഥകൾ എഴുതിയിരുന്നു.
      സാരമില്ല, സമയം കിട്ടുമ്പോൾ വായിക്കുക, നമ്മുടെ എഴുത്തുകൾ കൂടുതൽ പേരിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷതിനപ്പുറം മറ്റൊന്നും ഇല്ല.
      വായനയ്ക്ക് സന്തോഷം, ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും ???

Comments are closed.