തിരക്കഥ
Thirakadha | Author : Jwala
http://imgur.com/gallery/w9NwRNg
പ്രിയ സുഹൃത്തുക്കൾക്ക്,
ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ…
********************************************************
അയാള്‍ എഴുതികൊണ്ടിരിക്കുന്ന സ്ക്രിപ്റ്റ് ഒരാവര്‍ത്തി വായിച്ചു.
എഴുത്തിന്‍റെ പുരോഗതിയില്‍ അയാള്‍ സംതൃപ്തനായിരുന്നു.
അടുത്ത കാലത്തൊന്നും ഇതുപോലെ വരികള്‍ അനര്‍ഗളമായി തന്നെ തേടിഎത്തിയിട്ടില്ല.
അയാള്‍ അറിയപെടുന്ന ഒരു തിരക്കഥാകൃത്തായിരുന്നു.
കഴിഞ്ഞ രണ്ടു സിനിമകള്‍ സാമ്പത്തികമായി പരാജയപെട്ടപ്പോള്‍ നിരൂപകര്‍ വിരല്‍ ചൂണ്ടിയത്
കഥയുടെ കെട്ടുറുപ്പില്ലായ്മയിലേക്കായിരുന്നു.
പുതിയ ചിത്രങ്ങള്‍ ഒന്നുമില്ല വ്യത്യസ്ഥത, വ്യത്യസ്ഥത എന്നു ഓരോ സംവിധായകരും മുറവിളി കൂട്ടികൊണ്ടേയിരിക്കുന്നു…
എന്താണു വ്യത്യസ്ഥത?
നേരത്തെ ആണെങ്കില്‍ തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ,അതുമല്ല എങ്കിൽ പഴയ
ഇംഗ്ലീഷ് ചിത്രങ്ങളില്‍ നിന്നു കോപ്പി അടിച്ചാല്‍ മതിയായിരുന്നു.
ഇന്നു ആധുനിക യുഗത്തില്‍ വിരല്‍തുമ്പിലാണെല്ലോ ലോകം…
തന്‍റെ സുഹൃത്തും,പ്രശസ്ത സംവിധായകനുമായ വിനുവിനുവേണ്ടി എഴുതുന്ന സ്ക്രിപ്റ്റ് ആണിത്,
കച്ചവട സിനിമയില്‍ നിന്നു വ്യതിചലിച്ചു നല്ല സിനിമ എന്ന ലക്ഷ്യത്തോടുകൂടി എഴുതുകയാണ്…
തങ്ങള്‍ രണ്ടാളും ഒന്നിച്ചപ്പോഴൊക്കെ
സിനിമ വന്‍ വിജയമായിരുന്നു.
അതിലുപരി മലയാള സിനിമാലോകത്ത് ചർച്ചാ വിഷയം ആയിരുന്നു അവർ കഥയിലൂടെ പറഞ്ഞ വിഷയങ്ങൾ
പ്രേക്ഷകര്‍ ഇതിലും പ്രതീക്ഷിക്കുന്നുധാരാളം…
ജ്വാല ചേച്ചി
എന്നത്തേയും പോലെ അടിപൊളി എഴുത്,.
തിരഞ്ഞെടുത്ത തീം കൊള്ളാം, മടുപ്പ് തോന്നിക്കാതെ നന്നായി അവതരിപ്പിച്ചു.
കൂടുതൽ പറയാൻ ഒന്നും അറിയില്ല..
സ്നേഹത്തോടെ
ZAYED ❤
*
ഇങ്ങളുടെ കഥകൾ വന്നാൽ പിന്നേക്ക് മാറ്റിവെക്കാതെ എടുത്തു വായിക്കുന്നത് ആണ്,ഇപ്രാവശ്യം ഫോൺ പണി മുടക്കി, അതാണ് വായിക്കാൻ വൈകിയത്.
സയ്യദ് ബ്രോ,
ഇത് എഴുതി കഴിഞ്ഞ് ഏകദേശം മൂന്നോളം കഥകൾ എഴുതിയിരുന്നു.
സാരമില്ല, സമയം കിട്ടുമ്പോൾ വായിക്കുക, നമ്മുടെ എഴുത്തുകൾ കൂടുതൽ പേരിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷതിനപ്പുറം മറ്റൊന്നും ഇല്ല.
വായനയ്ക്ക് സന്തോഷം, ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും ???