തിയോസ് അമൻ 2 [NVP] 204

അവൻ നേരെ അവിടെനിന്നും പോയത് ഹോസ്റ്റൽ റൂമിലേക്കാണ്.ഹോസ്റ്റൽ റൂമിൽ അവനെ പോലെ തന്നെ നേരത്തെ വന്ന ഒരാളും കൂടി ഉണ്ടായിരുന്നു ‘രാഹുൽ’.

 

“ആഹ് ബ്രോ ഇവിടെക്കാണോ കേറൂ ഇങ്ങനെ നോക്കി നിക്കാതെ.”

 

റൂം കണ്ട് നോക്കി നിക്കുന്ന മനുവിനെ കണ്ട് രാഹുൽചിരിച്ചു കൊണ്ട് വിളിച്ചു.മനു രാഹുലിന് ഒരു ചിരി തിരിച്ചു കൊടുത്തു കൊണ്ട് തന്റെ ബാഗും സാധനങ്ങളും ഒരു ബെഡിൽ കൊണ്ട് വെച്ചു.

 

“എന്റെ പേര് രാഹുൽ തന്റെയോ ”

 

“അമൻ……. പിന്നെ മനു എന്ന് വിളിക്കും.”

 

“ആഹാ കൊള്ളാല്ലോ പേരൊക്കെ പിന്നെ ഞാൻ മനു എന്ന് വിളിക്കുള്ളു……..തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്….”

 

മനു ഒന്ന് അൽപനേരം ആലോചിച്ചു നിന്നു എന്നിട്ട് തുടർന്നു.

 

“ഒന്ന് വീടെന്നു പറയാൻ സ്വന്തമായി ഒരു കൂര പോലും എനിക്കില്ല പിന്നെ സ്വന്തം എന്ന് പറയാൻ ആരും………”

 

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി. പക്ഷെ അത്ര നേരം ചിരിച്ചു കൊണ്ടിരുന്ന രാഹുലിന്റെ ചിരിക്കു മങ്ങലേറ്റു, താൻ ചോദിച്ചത് തെറ്റായി പോയോ എന്ന ചിന്ത അവനെ അലട്ടി.

 

“അത് കുഴകുപ്പില്ലടോ ഞാൻ ഒറ്റക്കായത് തന്റെ കുഴപ്പം കൊണ്ടോ എന്റെ കുഴപ്പം കൊണ്ടോ എല്ലാ പിന്നെ താൻ ചോദിച്ചത് എല്ലാരും ചോദിക്കുന്ന ഒരു ചോദ്യമല്ലേ…. കുഴപ്പില്ലടോ……”

 

രാഹുലിന്റെ ഭാവം കണ്ട് മനസിലായെന്നോണം മനു രാഹുലിനെ പറഞ്ഞു ആശ്വസിപ്പിച്ചു….

 

“താൻ അതൊക്കെ വിട് തന്റെ വിശേഷങ്ങൾ പറ……വീട്ടിൽ ആരൊക്കെ ഉണ്ട്?…. എവിടെ ആണ് വീട്?….”

 

അപ്പോഴത്തെ അന്തരീക്ഷം ഒന്ന് തണുപ്പിക്കനെന്നോണം മനു ചോദിച്ചു.

 

“ഞാൻ ഇവിടെ പാലക്കാട്‌ തന്നെ ആണ് പക്ഷെ ദിവസോം പോയി വരാൻ ബുദ്ധിമുട്ടാണ്… അതാണ്‌ ഹോസ്റ്റൽ ശരി ആക്കിയത് പിന്നെ അമ്മ അച്ഛൻ അനിയത്തി ഒക്കെ ഉള്ള ഒരു ചെറിയ കുടുംബം ആണ് ഞങ്ങളുടേത്……..”

 

രാഹുൽ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

 

“ഒരു ദിവസം നമുക്ക് ഇറങ്ങണം എന്റെ വീട്ടിലേക്കു……..”

 

രാഹുൽ മനുവിനോട് പറഞ്ഞു

 

“അതിനെന്താ നമുക്ക് പോകാന്നേ…..”

 

26 Comments

  1. ?????

  2. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്

    ബ്രോ എന്തിൽ ആണ് സ്റ്റോറി എഴുതുന്നതു

    1. ഫോണിൽ തന്നെ ആണ് ☺️

  3. Aliyaa Supr daa…keep Going ??

  4. കൊള്ളാം ബ്രോ നല്ല സ്റ്റോറി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  5. സൂപ്പർ

  6. Superb. Wtg 4 nxt part…

    1. താങ്ക്സ് ☺️

  7. Kollam bro ♥️ aduthath adhikam late aakkandattooo

    1. ഓക്കേ ബ്രോ ☺️

  8. ആഞ്ജനേയദാസ്

    ഈ ഭാഗവും കൊള്ളാം……
    പിന്നെ ഇതുവരെ ഈ site ൽ വന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി കഥ ആയിട്ട് ഇതിനെ മാറ്റ് കേട്ടോ…..

    1. ഓക്കേ ഞാൻ പരമാവധി ശ്രമിക്കാം ??

  9. നന്നായിട്ടുണ്ട് …?????

    1. താങ്ക്സ് ?

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    1. താങ്ക്സ് ?

  11. എല്ലാരും ഒന്നും ചുവപ്പിച്ചുകൂടി സ്നേഹം പ്രകടിക്കാമോ….. ??????

  12. Poli❣️

  13. ♥️♥️♥️♥️♥️

    1. താങ്ക്സ് ?

  14. അടിപൊളി അടുത്ത ഭാഗം വേഗം എഴുതി അയക്കാൻ ശ്രമികുക

    1. തീർച്ചയായും ?

Comments are closed.