തിയോസ് അമൻ 2 [NVP] 204

“വേണ്ട മുത്തശ്ശ……. ഇന്നലെ എല്ലേ മുത്തശ്ശൻ കുറച്ചു കാശ് തന്നത് …..”

 

“അത് ഇന്നലെ ഡ്രസ്സ് വാങ്ങാൻ അല്ലെ……… ഇത് ഞാൻ നിനക്ക് വഴിച്ചിലവിനും അവിടത്തെ ചിലവിനും ആയി സ്നേഹം കൊണ്ട് തരുന്നതാണ്. ഇത് നീ നിഷേധിച്ചാൽ അത് എന്റെ സ്നേഹത്തെ നിഷേധിക്കുന്നത് പോലെ ആണ്……… മനു ഒരാള് സ്നേഹത്തോടെ എന്തെങ്കിലും തരുമ്പോൾ തരുന്നത് ചെറുതാകട്ടെ വലുതാകട്ടെ പക്ഷെ അത് നിഷേധിക്കുന്നത് നീ ആ സ്നേഹത്തെ നിഷേധിക്കുന്നത് പോലെ ആണ്……”

 

മനുവിന് അതിനു മറുത്ത് ഒരു വാക്ക് പറയുവാനും തോന്നിയില്ല. തോന്നിയില്ല എന്നതിനേക്കാൾ അതിനു മറുപടി ആയി അവനു ഒന്നും പറയാൻ ഉണ്ടായില്ല എന്ന് വേണം പറയാൻ.

അവൻ മുത്തശ്ശനിൽ നിന്നു പണം വാങ്ങി അവിടെ നിന്നും ഇറങ്ങി……പോരുമ്പോൾ അവന്റെ കണ്ണ് എന്തിനെന്നറിയാതെ നനഞ്ഞിരുന്നു.

 

അവൻ നേരെ പാലക്കാട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറി യാത്രയായി.

 

******************************************

 

മനു ബസിൽ സൈഡ് സീറ്റിൽ ആണ് ഇരുന്നിരുന്നത് എപ്പഴോ കാറ്റുകൊണ്ട് അവൻ ഒന്ന് മയങ്ങി.

 

എവിടെ എന്നറിയാതെ ദിക്കുകൾ അറിയാതെ മനു അലയുകയാണ്…….. പെട്ടന്ന് മേഘങ്ങൾ വന്നു അവന്റെ കാലുകളെ പൊതിഞ്ഞു, അവനിപ്പോൾ മേഘങ്ങൾക്ക് മുകളിലൂടെ ആണ് നടക്കുന്നത് ഓരോ ചുവടും അവൻ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്……. പെട്ടന്ന് മേഘങ്ങൾക്ക് ഒപ്പം പാറകളും കാണാൻ തുടങ്ങി അവിടെയും ഇവിടെയും ആയി കുറേ പാറകൾ നടുക്കും തോറും കാണുന്ന പാരകളുടെ വലിപ്പം വർധിച്ചു വന്നു. ഇപ്പൊ അവനു പാറകൾക്ക് ഇടയിലൂടെ ഒരു വഴി പോലെ കാണാം. മേഘങ്ങൾ കൊണ്ട് അലങ്കൃതമായ വഴി അവൻ ആ വഴിയിലൂടെ മേഘങ്ങളിലൂടെ നടന്നു കുറച്ചു ദൂരം ചെന്നപ്പോൾ അവിടെ ഒരു വലിയ കവാടം പോലെ ഒന്ന് ആവൻ കണ്ടു.വലിയ ഒരു പാറകഷ്ണത്തിൽ കൊത്തി ഉണ്ടാക്കിയ പോലെ അത്യാവശ്യം അലങ്കാര പണികളും അതിൽ ഉണ്ട്. കാവടത്തിലൂടെ അപ്പുറം എന്തോ ഒന്ന് ദൃശ്യമാണ് എന്നാൽ പുറത്തുള്ള അന്തരീക്ഷത്തിൽ നിന്നും വിത്യസ്ത മായ ഒരു അന്തരീക്ഷം ആണ് അതിനുള്ളിൽ കാണാൻ സാതിക്കുന്നത്.

 

View post on imgur.com


അവൻ എന്താണെന്നു അറിയാൻ കുറച്ചു കൂടി അടുത്തേക്ക് നടന്നു എന്നാൽ പെട്ടന്നായിരുന്നു അന്തരീക്ഷം കോപാകുലമായത്………..

 

“തിയോസ്……….”

 

പെട്ടന്നാണ് തിയോസ് എന്ന് വിളിച്ചുകൊണ്ടു ഒരു അലർച്ച കേട്ടത്.

അവൻ അപ്പൊ തന്നെ അവന്റെ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണരുകയും ചെയ്തു.അവനെ അമ്പരിപ്പിച്ചത് അത് ഒരു സ്വപ്നം ആയിരുന്നെങ്കിലും അതിലെ ഒരോ നിമിഷങ്ങളും വ്യക്തമായി അവനു അപ്പോഴും ഓർമ ഉണ്ടായിരുന്നു അത് മാത്രമല്ല അവിടത്തെ കുളിർമയും മേഘങ്ങളുടെ സ്പർശനവും എല്ലാം നേരിട്ട് അനുഭവിച്ച പോലെ ആയിരുന്നു.അവനെ അത് ആകെ ചിന്താകുഴപ്പത്തിലാക്കി ആകെ എന്തോ പേടി പോലെ അനുഭവപ്പെട്ടു……. ഏറെ നേരത്തെ ആലോചനകൾക്ക് ഇടയിൽ പാലക്കാട് എത്തിയിരുന്നു.

അവൻ അവിടെ ഇറങ്ങി എന്തെങ്കിലും കഴിക്കുവാൻ ആയി ഒരു ഹോട്ടെലിൽ കയറി .കയറി കഴിഞ്ഞു ഒരു ദോശ ഓർഡർ ചെയ്തു. കടയിൽ ആകെ അവനും കൂടി നാലു പേരുള്ളൂ വലിയ തിരക്ക് ഒന്നും ഇല്ല പിന്നെ ഉള്ളത് കടയിലെ ചേട്ടനും.അപ്പോഴാണ് അവിടെ ഇരുന്നിരുന്ന സുന്ദരി ആയ പെൺകുട്ടിയെ അവൻ ശ്രദ്ധിച്ചത് അവളുടെ മുഖത്തു എന്തോ അസ്വസ്ഥത പ്രകടമാണ്. ഇടക്ക് അവൾ ഒന്ന് സൈഡിലേക്ക് നോക്കുന്നുണ്ട് അവിടെ ആചാനുബാഹു ആയ രണ്ടു യുവാക്കൾ വഷളൻ ചിരിയോടെ അവളെ നോക്കി ഇരിക്കുകയാണ്.കടയിലെ ചേട്ടൻ ഇതൊക്കെ കണ്ട് ഒന്നും പറയുന്നില്ല എന്നത് അവനെ ഏറെ പരിഭ്രാന്തനാക്കി.അവളെ ശ്രദ്ധിച്ചിരിക്കുന്ന നേരത്താണ് അവൻ ഓർഡർ ചെയ്ത ദോശ എത്തിയത് പിന്നെ അവന്റെ ശ്രദ്ധ ദോശയിലേക്കായി. ദോശ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അവൻ അത് കണ്ടത് നേരത്തെ കണ്ട പെൺകുട്ടിയുടെ അടുത്തേക്ക് ആ യുവാക്കൾ അടുത്തേക്ക് ചെന്ന് അവളെ ശല്യ പെടുത്തുകയാണ്. അപ്പോഴും കടയിലെ ചേട്ടൻ അതൊന്നും കണ്ടില്ല എന്ന് വെക്കുകയാണ്.മനുവിന് എഴുന്നേറ്റ് അത് ചോദ്യം ചെയ്യണം എന്ന് തോന്നിയെങ്കിലും അവനു അത് ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല………

അവൾക്കു നേരെയുള്ള അവരുടെ ശല്യപെടുത്താൽ കൂടി തുടങ്ങി അത് കണ്ട് മനു എഴുന്നേൽക്കാൻ നോക്കുമ്പോൾ അവർ അവളുടെ സ്വകാര്യ ഭാഗത്തു കയ്യ് കൊണ്ട് പോകുന്നത് കണ്ടത് അപ്പൊ തന്നെ പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും ആ കട മുഴുവൻ മുഴങ്ങി എല്ലാരും ഒന്ന് നിശബ്ദമായി…….. മനു നോക്കുമ്പോൾ ആ പെൺകുട്ടിയുടെ അടുത്ത് വേറെ ഒരു പെൺകുട്ടി ഒരു ചുരിദാർ ധരിച്ചു കാതിൽ ജിമിക്കിയും അണിഞ്ഞു കാണാൻ നേരത്തെ കണ്ട പെൺകുട്ടിയേക്കാൾ ഐശ്വര്യമുള്ള പെൺകുട്ടി.അവളുടെ കൈ ഒരുത്തന്റെ ചെക്കിട്ടത്ത് പതിച്ചതിന്റെ ശബ്ദമായിരുന്നു നേരത്തെ കേട്ടത്.

മനുവിന് അവളുടെ ധൈര്യം കണ്ട് സന്തോഷവും ഒപ്പം ഒരു പെൺകുട്ടിക്ക് ഉണ്ടായ ധൈര്യം പോലും തനിക്കില്ലെന്നോർത്ത് കുറ്റബോധവും അവനു തോന്നി.

 

“എന്താടാ…….. നിങ്ങൾക്കൊക്കെ ഒറ്റക്ക് ഒരു പെൺകുട്ടീനെ കാണുമ്പോ ഇളകുന്നെ…… വെല്ലാണ്ട് മൂത്തു നിക്കുന്നങ്കിൽ അതൊക്കെ വീട്ടിൽ തീർത്തട്ടു വന്നാൽ മതി ഇല്ലെങ്കിൽ പുറത്ത് ആൾക്കാരുടെ കൈ മേത്തു പതിയും ഇതുപോലെ…….. കേട്ടോടാ നായ്ക്കളെ……..”

 

26 Comments

  1. ?????

  2. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്

    ബ്രോ എന്തിൽ ആണ് സ്റ്റോറി എഴുതുന്നതു

    1. ഫോണിൽ തന്നെ ആണ് ☺️

  3. Aliyaa Supr daa…keep Going ??

  4. കൊള്ളാം ബ്രോ നല്ല സ്റ്റോറി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  5. സൂപ്പർ

  6. Superb. Wtg 4 nxt part…

    1. താങ്ക്സ് ☺️

  7. Kollam bro ♥️ aduthath adhikam late aakkandattooo

    1. ഓക്കേ ബ്രോ ☺️

  8. ആഞ്ജനേയദാസ്

    ഈ ഭാഗവും കൊള്ളാം……
    പിന്നെ ഇതുവരെ ഈ site ൽ വന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി കഥ ആയിട്ട് ഇതിനെ മാറ്റ് കേട്ടോ…..

    1. ഓക്കേ ഞാൻ പരമാവധി ശ്രമിക്കാം ??

  9. നന്നായിട്ടുണ്ട് …?????

    1. താങ്ക്സ് ?

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    1. താങ്ക്സ് ?

  11. എല്ലാരും ഒന്നും ചുവപ്പിച്ചുകൂടി സ്നേഹം പ്രകടിക്കാമോ….. ??????

  12. Poli❣️

  13. ♥️♥️♥️♥️♥️

    1. താങ്ക്സ് ?

  14. അടിപൊളി അടുത്ത ഭാഗം വേഗം എഴുതി അയക്കാൻ ശ്രമികുക

    1. തീർച്ചയായും ?

Comments are closed.