“എടാ നീ എന്താ മനു ഇങ്ങനെ എന്തിനും ഇങ്ങനെ കിടന്നു കരഞ്ഞാലോ ഒന്നില്ലെങ്കിലും ഒരാണല്ലേ നീ……..”
എന്ന് പറഞ്ഞു മനുവിനെ നോക്കി പുഞ്ചിരിച്ചു.
“ഇത് സങ്കടം കൊണ്ടല്ല മുത്തശ്ശ…… സന്തോഷം കൊണ്ടുള്ളതാ………എന്നാലും മുത്തശ്ശനെന്തിനാ എനിക്ക് വേണ്ടി ഇത്രക്കൊക്കെ ചിലവാക്കുന്നത്. ഇതൊക്കെ ഞാൻ എങ്ങനെ തിരിച്ചു തരാനാ.”
“മനു അത് നീ പിന്നീട് എല്ലാം മനസിലാക്കിക്കോളും……. പണം തിരിച്ചു തരുന്ന കാര്യം ഒക്കെ പിന്നെ ആവാം ഇപ്പൊ നീ ഞാൻ പറയുന്നത് കേട്ടാൽ മതി….. പിന്നെ ഇനി തൊട്ട് സ്കൂൾ നെയിം ആയ അമൻ എന്ന പേരിലായിരിക്കും എല്ലാടത്തും നീ അറിയുക ”
എന്നും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അവന്റെ കണ്ണുകൾ തുടച്ചു.
മനുവും അപ്പോഴാണ് അതിനെ കുറിച്ച് ആലോചിച്ചത് എപ്പഴോ മുത്തശ്ശൻ ആണ് എനിക്ക് സ്കൂൾ പേപ്പർസും ഒപ്പം അവന്റെ പേരിന്റെ കാര്യവും അവനു ശരിയാക്കി കൊടുത്തത് അന്ന് സ്കൂൾ കഴിഞ്ഞതിനു ശേഷം ആ പേരിനെ കുറിച്ച് ആലോചിക്കുന്നത് പരീക്ഷകൾ വരുമ്പോൾ മാത്രമാണ്. ഇപ്പൊ ഇതാ ഇനി തൊട്ട് എല്ലാരും കുറച്ചു നാളത്തേക്ക് അവനെ വിളിക്കൻ പോകുന്നത് ആ പേരിൽ ആയിരിക്കും. ഈ പേരും അനാഥാലയത്തിൽ വെച്ചു ആരൊക്കെയോ അവനെ വിളിച്ചിരുന്നു എന്നാൽ അനാഥാലയത്തിലെ ജീവിതം താല്പര്യം ഇല്ലാത്ത അധ്യായം ആയതുകൊണ്ട് അവൻ അതിനു പരിശ്രമിക്കാറില്ല.
അവന്റെ ചിന്തകളെ മുറിച്ചു കൊണ്ട് മുത്തശ്ശൻ തുടർന്നു.
“പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാം ഇത് ഇത്ര പെട്ടന്ന് ചെയ്യാൻ വേറെ ഒരു കാരണം കൂടി ഉണ്ട്. ആ രാഘവൻ ഇനി നിന്നോട് എന്താണ് ചെയ്യാ എന്ന് പറയാൻ പറ്റില്ല അപ്പൊ പിന്നെ ഇത് നിനക്ക് ഇവിടുന്നു ഒരു മാറി നിക്കലും ആവും ഒപ്പം നിന്റെ പഠിപ്പും നടക്കും.”
അത് കേട്ടപ്പോൾ മനുവിന്റെ മനസ്സിൽ അത്ര നേരം ഉണ്ടായ സന്തോഷത്തിനു അവസാനം ആയി.
“പാലക്കാട് ആണ് നിന്റെ കോളേജ്. വഴി ഒക്കെ ഞൻ പറഞ്ഞു തരാം താമസ സൗകര്യം അവിടത്തെ ഹോസ്റ്റലിൽ പറഞ്ഞു ശരി ആക്കിയിട്ടുണ്ട്.പിന്നെ നാളെ തന്നെ പോണം. അപ്പൊ പോകാനുള്ള തെയ്യാറെടുപ്പു ഇന്ന് തന്നെ നോക്കണം. നിന്റെലു നല്ല ഡ്രസ്സ് ഒന്നും ഉണ്ടാവില്ല എന്നറിയാം അതുകൊണ്ട് ഇന്ന് തന്നെ പോയി നാല് അഞ്ചു ജോഡി ഡ്രസ്സ് പോയി വാങ്ങണം ”
എന്ന് പറഞ്ഞു കൊണ്ട് മുത്തശ്ശൻ അവന്റെ കയ്യിലേക്ക് കുറച്ചു പണം വെച്ചു കൊടുത്തു.
“വേണ്ട മുത്തശ്ശ എന്തേലും ഡ്രസ്സ് ഒക്കെ ഉണ്ട്. വേണമെങ്കിൽ പിന്നെ വാങ്ങാമല്ലോ.”
“നിന്റെലു നല്ല ഡ്രസ്സ് ഒന്നും ഉണ്ടാവില്ല എന്ന എനിക്ക് അറിഞ്ഞൂടെ……. പിണമേ വാങ്ങാം എന്ന് പറഞ്ഞാലും വാങ്ങാൻ നിന്റെലു പണം ഒന്നും അതികം കാണില്ലലോ എന്തായാലും ഇപ്പൊ നീ ഞാൻ പറയണത് കേട്ടാൽ മതി…..”
എന്നും പറഞ്ഞു അവനു ഡ്രസ്സ് വാങ്ങാനുള്ള പണം കയ്യിൽ നിർബന്ധപൂർവം വെച്ചു കൊടുത്തു.അവൻ അന്നത്തെ പണി കഴിഞ്ഞ് കുളിച് ഒരുങ്ങി നേരെ ഒരു തുണി കടയിലേക്ക് പോയി കുറച്ചു ഡ്രെസ്സും ആവിശ്യമുള്ള സാധനങ്ങളും വാങ്ങി വന്നു. പിന്നീട് യാത്രക്കുള്ള പാക്കിങ് ഒക്കെ കഴിഞ്ഞ് അന്നത്തെ ദിവസം അങ്ങനെ പോയി.ഇന്ന് സംഭവിച്ച കാര്യങ്ങൾ ഓർത്തു അവനു തന്നെ അതിശയം ആയി ഇത്രനാള് പേടിച്ചു ഇരുന്ന വിഷയങ്ങൾ മുത്തശ്ശൻ വളരെ ലളിതമായി എല്ലാം പരിഹരിച്ചിരിക്കുന്നു ഇന്ന് ഞാൻ ആഗ്രഹിച്ച പോലെ ഒരു കോളേജിൽ പോയി പഠിക്കാൻ അവസരം കിട്ടിയിരിക്കുന്നു എല്ലാം ഇന്ന് പെട്ടന്നായിരുന്നു.ഒക്കെ ഓർക്കുമ്പോൾ എന്തോ ഒരു സ്വപ്നം പോലെ…. അന്ന് അവൻ ഭക്ഷണം കഴിച്ചു സമാധാനത്തോടെ നിദ്ര പൂകി.
******************************************
പിറ്റേ ദിവസം എല്ലാരേക്കാളും മുന്നേ തന്നെ അവൻ എണീറ്റു.കുളിയും ജപവും കഴിഞ്ഞു അവൻ പോകാൻ തെയ്യാറായി നേരെ തറവാടിന്റെ മുന്നിലേക്ക് ബാഗും ആയി പോകുന്നതിനു മുന്നേ ഒന്ന് മുത്തശ്ശനെ കാണാൻ ആയി പോയി. മനു ചെല്ലുമ്പോൾ അവനെ കാത്തിരുന്നപോലെ കണ്ടപാടേ മനുവിന്റെ അടുത്തേക്ക് നേരെ വന്നു തന്റെ അരയിൽ തിരുകി വെച്ചിരുന്ന കുറച്ചു പണം എടുത്ത് മനുവിന് നീട്ടി.
?????
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്
ബ്രോ എന്തിൽ ആണ് സ്റ്റോറി എഴുതുന്നതു
ഫോണിൽ തന്നെ ആണ് ☺️
Aliyaa Supr daa…keep Going ??
കൊള്ളാം ബ്രോ നല്ല സ്റ്റോറി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സൂപ്പർ
Superb. Wtg 4 nxt part…
താങ്ക്സ് ☺️
Kollam bro ♥️ aduthath adhikam late aakkandattooo
ഓക്കേ ബ്രോ ☺️
ഈ ഭാഗവും കൊള്ളാം……
പിന്നെ ഇതുവരെ ഈ site ൽ വന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി കഥ ആയിട്ട് ഇതിനെ മാറ്റ് കേട്ടോ…..
ഓക്കേ ഞാൻ പരമാവധി ശ്രമിക്കാം ??
നന്നായിട്ടുണ്ട് …?????
താങ്ക്സ് ?
?????
സൂപ്പർ
താങ്ക്സ് ?
എല്ലാരും ഒന്നും ചുവപ്പിച്ചുകൂടി സ്നേഹം പ്രകടിക്കാമോ….. ??????
Poli❣️
Good story
☺️??
♥️♥️♥️♥️♥️
????
Super ???
താങ്ക്സ് ?
അടിപൊളി അടുത്ത ഭാഗം വേഗം എഴുതി അയക്കാൻ ശ്രമികുക
തീർച്ചയായും ?