മനു മുത്തശ്ശനോട് എങ്ങനെയോ വിതുമ്പികൊണ്ട് അവന്റെ വാക്കുകൾ മുഴുവിച്ചു
“എന്നെ കൊണ്ട് എല്ലാം നിർബന്തിച്ചു ചെയ്യിപ്പിച്ചതാ ഇവിടത്തെ രാഘവൻ മുതലാളി……. അയാളെ ഒരിക്കലും വിശ്വസിക്കരുത് മുത്തശ്ശ…….. അയാള് ഈ തറവാട് നശിപ്പിക്കും……….”
എന്തോ പെട്ടന്ന് ഓർത്തപോലെ അവൻ അത് മുത്തശ്ശനോട് പറഞ്ഞു എന്നാൽ മുത്തശ്ശനിൽ അതികം മാറ്റം അവനു കാണാൻ സാധിച്ചില്ല……..
“മുത്തശ്ശ…… മുത്തശ്ശൻ എന്താ ഒന്നും പറയാത്തെ………. മുത്തശ്ശനും എന്നെ വിശ്വാസം ഇല്ലേ………. അയാളെ വിശ്വസിക്കരുത് മുത്തശ്ശ……….”
അവൻ അത് പറയുമ്പോൾ മുത്തശ്ശനു പോലും തന്നോട് വിശ്വാസം ഇല്ലാതായിപ്പോയോ എന്നാലോചിച്ചു അവനിൽ ഒതുക്കാൻ ശ്രമിച്ച വിഷമം വീണ്ടും പുറത്തേക്ക് ചാടി.
“മനു എനിക്ക് നിന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല കുറച്ചു നാള് മുന്പാണെങ്കിലും ഞാനും അവന്റെ സ്വഭാവം മനസിലാക്കിയിരുന്നു. അതും പറഞ്ഞു ഒരു കുടുംബത്തെ പിളർത്തണ്ടല്ലോ എന്നാലോചിച്ചാണ് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത് എന്നാൽ ഇത്രക്കും അവൻ പോകും എന്ന് ഞാൻ കരുതിയിരുന്നില്ല…… അതാണ് മോനെ……. പിന്നെ ഈ വീട്ടിൽ നിന്നെ ആണെടാ എന്റെ ഭാര്യയെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിശ്വാസം.”
മുത്തശ്ശൻ പറഞ്ഞത് കേട്ട് അവൻ ഒന്ന് അമ്പരന്ന് ഒപ്പം അവസാനത്തെ വാക്കുകൾ അവനിൽ ഒരു സന്തോഷവും കൊണ്ടുവന്നു.
“പക്ഷെ മുത്തശ്ശ ഇനി അയാൾ വെറുതെ ഇരിക്കും എന്ന് തോന്നുന്നില്ല ”
മനു ഇത്തിരി ഭയത്തോടെ ആണ് അത് പറഞ്ഞത് അറിയാം.
” അതിനു ഞാൻ കുറച്ചു കാര്യങ്ങൾ ചെയ്തട്ടുണ്ട്. അവൻ ഇത്ര ഒക്കെ ചെയ്തത് സ്വത്തിനും വേണ്ടിയല്ലേ ഞാൻ അത് ഗായത്രിയുടെ പേരിലേക്ക് തന്നെ മാറ്റിയിട്ടുണ്ട് ഒപ്പം ചില നിബന്ധനകളും, ”
അത് എന്തെന്നറിയാൻ മനു മുത്തശ്ശനെ നോക്കി നിന്നു. ആ നിൽപ് കണ്ട് മുത്തശ്ശന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു എന്നിട്ട് വീണ്ടും തുടർന്നു.
“അവൾക്കു ഏതെങ്കിലും തരത്തിൽ ആസ്വഭാവികമായ രീതിയിൽ മരണമോ മറ്റും ഉണ്ടായാൽ അത് നമ്മുടെ തറവാട് കൂടി ഭാഗം ആയിട്ടുള്ള ഒരു ട്രസ്റ്റിലേക്ക് പോകും എന്ന്. അത് കൊണ്ട് തല്കാലത്തേക്ക് അവളുടെ ജീവന് പ്രശ്നം ഉണ്ടാകില്ല മനു. പക്ഷെ അവളെ ഇവിടെ നിന്നും മാറ്റണം…… അതെന്തായാലും അവള് ആദ്യം ഒന്ന് ഉഷാറാവട്ടെ എന്നിട്ട് മതി.”
മനുവിനു ഇതൊക്കെ കേട്ട് വളരെ അതികം സന്തോഷം ആവുകയാണ് ചെയ്തത്.
“മനു ഞാൻ നിന്നോട് വേറെ ഒരു കാര്യം പറയാനാ വന്നത്………… നിനക്ക് ഓർമ ഉണ്ടാവില്ല നിന്റെ പിറന്നാൾ ആകാനായി നാളെ ആണ് ആദിവസം നിനക്ക് ഇരുപത്തിഒന്ന് വയസ്സ് ആകുന്ന ദിവസം……..”
മനു അതിനു അല്പം മങ്ങിയ ഒരു ചിരി ആണ് മറുപടി ആയി കൊടുത്തത്. കാരണം അത് അവൻ അനാതാലയത്തിൽ ആയിരുന്നപ്പോൾ ആരോ പറഞ്ഞു കൊടുത്ത ഒരു ജനന തിയതി ആണ് അത് ശരി ആണോന്നു കൂടി അവൻ അറിയില്ല അത് മാത്രമല്ല മുത്തശ്ശനല്ലാതെ ഇത് അവനെ ആരും ഓർമിപ്പിക്കാരും ഇല്ല.
“അത് കൊണ്ട് നിനക്ക് ഒരു സമ്മാനം ആയി വന്നതാണ് ഞാൻ……. നിനക്ക് ഞാൻ എനിക്ക് അറിയാവുന്ന ഒരാളുടെ കോളേജിൽ M. Com ന് അഡ്മിഷൻ ശരി ആക്കീട്ടുണ്ട് മെറ്റന്നാൽ ക്ലാസ്സ് തുടങ്ങും നാല്തന്നെ പോണം നീ അവിടെ എന്തോ കുറച്ചു പേപ്പർ വർക്ക് കൂടി ബാക്കി ഉണ്ടെന്ന് പറഞ്ഞിരുന്നു.”
ഇതൊക്കെ പറഞ്ഞപ്പോഴേക്കും മനുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
?????
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത്
ബ്രോ എന്തിൽ ആണ് സ്റ്റോറി എഴുതുന്നതു
ഫോണിൽ തന്നെ ആണ് ☺️
Aliyaa Supr daa…keep Going ??
കൊള്ളാം ബ്രോ നല്ല സ്റ്റോറി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സൂപ്പർ
Superb. Wtg 4 nxt part…
താങ്ക്സ് ☺️
Kollam bro ♥️ aduthath adhikam late aakkandattooo
ഓക്കേ ബ്രോ ☺️
ഈ ഭാഗവും കൊള്ളാം……
പിന്നെ ഇതുവരെ ഈ site ൽ വന്നിട്ടില്ലാത്ത രീതിയിലുള്ള ഒരു വെറൈറ്റി കഥ ആയിട്ട് ഇതിനെ മാറ്റ് കേട്ടോ…..
ഓക്കേ ഞാൻ പരമാവധി ശ്രമിക്കാം ??
നന്നായിട്ടുണ്ട് …?????
താങ്ക്സ് ?
?????
സൂപ്പർ
താങ്ക്സ് ?
എല്ലാരും ഒന്നും ചുവപ്പിച്ചുകൂടി സ്നേഹം പ്രകടിക്കാമോ….. ??????
Poli❣️
Good story
☺️??
♥️♥️♥️♥️♥️
????
Super ???
താങ്ക്സ് ?
അടിപൊളി അടുത്ത ഭാഗം വേഗം എഴുതി അയക്കാൻ ശ്രമികുക
തീർച്ചയായും ?