‘തമിഴന്റെ മകൾ ‘ [Rabi] 98

കുറഞ്ഞ കാല്വെപ്പുകൾക്കിടയിലെ തിരിഞ്ഞു നോട്ടത്തിൽ ആടുന്ന ചെമ്പരത്തിക്കൊമ്പിലെ വളയിട്ട കൈകൾ കണ്ടു!.

 

ചൂണ്ടു വിരലിനു താഴെ തള്ള വിരലിനോട് ചേർന്നുള്ള ചെറിയ കറുത്ത പുള്ളി പോലും..!!

 

 

ഞാൻ ഈ ചെറിയ കാറ്റിൽ ഉയർന്നുപോവുകയാണോ !.

 

പുറകോട്ടാഞ്ഞാഞ്ഞു പോവുകയാണ് ഞാൻ!.

 

ഒഴുക്കിനെതിരെ നീന്തി ഞാൻ അവളുടെയടുക്കലേക്ക് കുതിച്ചു.

 

 

അടുത്തെത്തിയപ്പോഴേക്കും തിരിഞ്ഞു നടത്തം തുടങ്ങിയിരുന്നു.

 

ഹാ..

 

ചെരുപ്പിടാത്ത പാദങ്ങൾ പോലും..

 

 

ആ നിമിഷങ്ങളിൽ ഞാൻ നിശ്ചലനായെങ്കിലും താളത്തിൽ മിടിച്ചിരുന്നയൊന്ന് മുഴക്കത്തിലായി!.

 

പക്ഷെ ആ മുഴക്കം എന്നിലടങ്ങിയതല്ലാതെ ഒരു ചെറിയ കാറ്റുണ്ടാകുന്ന ചലനം പോലും ചുറ്റിലുമുണ്ടാക്കിയില്ല!.

 

എന്റെ മനസ്സ് എന്റെ ശരീരത്തെ എത്ര ദുര്ബലമാക്കി!.

 

ഒട്ടും കനമില്ലാതായി ഞാൻ!!.

 

 

ഒരു പ്രതിരൂപമായിരുന്നവൾ!.

 

ഒത്തിരിയാശിച്ച ആശകളുടെ നേർസാക്ഷ്യം!.

 

നമ്മൾ കനമില്ലാതാക്കുന്നത് നമ്മുടെ സ്വപ്നങ്ങളിലാണ് !.

 

ഞാൻ കണ്ടുവളർന്ന കാഴ്ചകളുടെ സൗന്ദര്യമാണ് എന്റെ സ്വപ്നങ്ങളിലും “തമിഴന്റെ മകളിലും “.

 

അതാണെന്നെ ദുർബലമാക്കിയത്!.

 

മനസ്സ് പെട്ടെന്ന് ശരീരത്തിൽ നിന്നും വിട്ടു പോകാനെന്ന പോലെ തുനിഞ്ഞത്!.

 

ചെറുപ്പത്തിലേ കണ്ടുതുടങ്ങിയ ഉത്സാഹങ്ങളിൽ, കഷ്ടപ്പാടുകളിൽ എന്നു പറയാൻ ഉമ്മയെ ക്ഷീണിതയായി ഞാൻ കണ്ടിട്ടില്ല!,

 

ഒന്നിനുമൊരു മുട്ടുമുണ്ടായിട്ടില്ല!,

 

എല്ലാ സന്തോഷങ്ങളുമുണ്ടായിരുന്നു. എന്നാൽ ആ ശരീരത്തിനും മനസ്സിനും വേണ്ട വിശ്രമം എന്നിലെ കരുതലിലാണ് മനസ്സിലാക്കിയിട്ടുള്ളത്.

37 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ഇങ്ങനെ ഒക്കെ എഴുതാൻ എത്ര ജന്മം എടുത്താലും നമ്മളെ കൊണ്ട് പറ്റില്ല. അനുഗ്രഹീത എഴുത്കാരൻ

    സ്നേഹത്തോടെ❤️

    1. ഇന്ദു..
      ഇത് വെറുതെ ഒരു മൂഡിൽ എഴുതിക്കുറിക്കുന്നതല്ലേ.
      ധാരാളം ന്യൂനതകൾ ഉണ്ട്.
      ഒരെഴുത്തുകാരൻ എന്ന ലേബൽ എനിക്കു ചേരില്ല.
      🙂
      നന്ദി ഇന്ദു

  2. ഇതിപ്പോള്‍ ഒന്ന് വായിച്ചു manasilakkiyedukkan പെട്ട പാട്..
    ??????✌✌✌✌✌???

    1. ഹഹ
      Thankyou

    2. അപ്പോ മനസിലായോ? എന്നാ എനിക്കൊന്നു പറഞ്ഞു തരാമോ? എന്റെ മൊത്തം കിളികളും ചത്തു ???

      1. ? ഒന്നുമില്ല ഋഷി. കഥാകാരന്റെ ഓർമയിലെ ഒരു സൗന്ദര്യം.
        നന്ദി

  3. ഒന്നും മനസ്സിലായില്ല എങ്കിലും… ഒത്തിരി ഇഷ്ടപ്പെട്ടു
    സ്നേഹം♥️

    1. ഒന്നുമില്ല. പഴയൊരു പ്രണയം.
      ഓർമ്മകളിലെ ഒരധ്യായത്തിൽ ചുരുങ്ങുന്നുവെങ്കിലും ഓർക്കുമ്പോൾ സുന്ദരിയായി കാണപ്പെടുന്നൊരദ്ധ്യായം.
      ഓർമ്മകളിലെ സൗന്ദര്യ ഹേതുവുമായി ചേർത്തെഴുതിയൊരു കുറിപ്പ്.
      വെറും ഭാവന
      താങ്ക്സ് മേനോൻ കുട്ട്യേ.:) ???

      1. കളിയാക്കിയതല്ല സത്യമായും എനിക്ക് വ്യക്തമായില്ല… സാഹിത്യം അത്രയ്ക്ക് അങ്ങട്…?

        ഒന്നും തോന്നരുത് ഉള്ള കാര്യം പറഞ്ഞതാ?

        സ്നേഹം ?

        1. ജ്ജെന്താ ഈ പറയണേ.. 🙂
          ഞാൻ കളിയാക്കിയതായി കരുതിയതേ.ഇല്ല!!
          ഉള്ളത് ഉള്ളപോലെ പറയുന്നവരെയാണ് നിക്കിഷ്ടം.
          അങ്ങനെയുള്ളവരോട് മാത്രമേ താൽപ്പര്യവുമുള്ളൂ

        2. ഇപ്പൊ മനസ്സിലായിരുന്നോ

  4. അടിപൊളി ?

    ❤️❤️❤️

    1. Thankyou saji???

  5. v̸a̸m̸p̸i̸r̸e̸

    ഞാൻ കണ്ടുവളർന്ന കാഴ്ചകളുടെ സൗന്ദര്യമാണ് എന്റെ സ്വപ്നങ്ങളിലും “തമിഴന്റെ മകളിലും “.///
    ???

    ഇജ്ജ് അക്ഷരങ്ങൾ കൊണ്ട് ഒരു മായാജാലം തന്നെ തീർത്തല്ലോ ഇരുട്ടേ…..
    കഥ അപൂർണ്ണമാണെന്നുള്ള ക്ലീഷേ ഡയലോഗ് പറയുന്നില്ല…..
    നല്ല രസമുള്ള എഴുത്ത്….!!!

    1. തമിഴന്റെ മകൾ ഒരു ഓർമയാണ്. ചില ഇടവേളകളിൽ മാത്രം ഓർക്കുന്നൊരോർമ്മ. അവളെ ഓർക്കുമ്പോൾ, എനിക്കു ചുറ്റും സർവവും മഞ്ഞയും പച്ചയും ചുമപ്പിന്റെയും ചായങ്ങളുള്ള ദൃശ്യങ്ങളാണ്. ആ ദൃശ്യങ്ങളിലെപ്പോഴും ചെറിയൊരു വീടുണ്ടാകും. ഞാനെന്താണ് ഏകാന്തതയിത്ര ഇഷ്ട്ടപെടുന്നതെന്നറിയില്ല. നിറങ്ങളിൽ പോലും എണ്ണത്തിൽ കണിശത!. ഇത്ര സുന്ദരമീ പ്രപഞ്ചത്തിൽ, വായുവിൽ നീന്തുന്ന പക്ഷികളും ജലത്തിൽ പറക്കുന്ന മത്സ്യങ്ങളും പൂമ്പൊടിതൻ പ്രാണനെ പരിണയിക്കാൻ ഹമ്മാലാകുന്ന പൂമ്പാറ്റകളും മണ്ണ് തിന്ന് മണ്ണ് തൂറുന്ന മണ്ണിരകളും നിറഭേദങ്ങളാൽ സ്വത്വം പ്രദർശിപ്പിക്കുന്ന പൂക്കളും മനുഷ്യരും ഉള്ളയീ സുന്ദരമീ പ്രപഞ്ചത്തിൽ എത്രയേറെ ആസ്വദിക്കാനും അഭിരമിക്കാനുമുള്ളപ്പോൾ എന്റെ ആഗ്രഹങ്ങൾ ചെറുതാണ്.

      കഥയുടെ ആദ്യമെഴുതിയ തുടക്കം.

      നന്ദി vampire. നന്ദി

      1. v̸a̸m̸p̸i̸r̸e̸

        ഓരോ തവണ അനുഭവിക്കും തോറും
        ഭ്രാന്തമായി മാറുന്ന ചില മോഹങ്ങൾ….
        ലഹരി കണക്കെ സിരകളിൽ
        പടർന്നു കയറുന്നവ…..

        ഒടുക്കം എല്ലാം കൈവിട്ട് പോകുന്നു
        എന്ന തിരിച്ചറിവിൽ,
        ഒരു മോചനം സാധ്യമാകാത്ത വിധം
        ആ മോഹങ്ങൾക്കൊപ്പം
        സ്വയം ഇല്ലാതാകുന്നു…..

        പലതും കൈവിട്ട് പോകുക എന്നതും
        സ്വാഭാവികം തന്നെ ,
        ഒന്നും ഇവിടംകൊണ്ട് ഒടുങ്ങുന്നില്ലല്ലോ….. നേട്ടങ്ങളും, കോട്ടങ്ങളും, മോഹങ്ങളും, പ്രതീക്ഷകളും, ആഴിതൻ തിരമാല കണക്കെ ജീവിതനൗകയെ അമ്മാനമാട്ടുകയാണ്….

        ചെറു നെടുവീർപ്പുകളാൽ
        ഭാരങ്ങളെല്ലാം മാറ്റിവച്ച്
        ഈ തീരത്തെ കാഴ്ചക്കാരായ്
        നമുക്ക് തുടരാം….!!!

  6. ഭാഷയുടെ മനോഹാരിത കൊണ്ട് തന്നെ കഥ മികച്ചു നിന്നു, മുൻപ് ഇത് വായിച്ചിരുന്നു.
    ആശംസകൾ…

    1. അഹാ,ല്ലാരും വായിരുന്നല്ലോ
      സന്തോഷം ‘ജ്വാല ‘
      നന്ദി
      .:)

  7. എന്ത് സംഭവിക്കും …?
    എന്തെങ്കിലും സംഭവിക്കുമോ….?
    എന്ന് മാത്രം കൂടുതൽ തിരയുന്ന ഈ കഥയിടങ്ങളിൽ……..

    കൊച്ചുസംഭവങ്ങളുടെ ചന്തം ഭാക്ഷയിലെ മധുരം വിതറി വരച്ചിട്ട്, ഓർമയിലെ മുത്തുകൾ ഒളിപ്പിച്ച് വെച്ച…..
    ഈ കൊച്ച് വലിയ കഥ………….;

    ‘അവിടെത്തെപ്പോലെ ഇവിടെയും’
    വായിച്ചനുഭവിച്ചു.

    ഉപ്പന്റെ കൂട്ടിലെ മുത്ത് പോലെ
    കിടക്കട്ടെ ഇവിടെയും………!

    ://
    നമ്മൾ കനമില്ലാതാകുുന്നത് നമ്മുടെ സ്വപ്നങ്ങളിലാണ് !.

    ഞാൻ കണ്ടുവളർന്ന കാഴ്ചകളുടെ സൗന്ദര്യമാണ് എന്റെ സ്വപ്നങ്ങളിലും “തമിഴന്റെ മകളിലും “.

    അതാണെന്നെ ദുർബലമാക്കിയത്!.///

    പാലൂട്ടിയ കെെകളുടെ സ്നേഹഭംഗി……
    ?

    1. അവസാന വരി വേദനിപ്പിച്ചു.
      നന്ദി pk:)

      1. ശരിക്കും!?
        അവസാന വരി കഥയുടെ മൊത്തം
        ഉത്തരമല്ലേ…? അതാണുദ്ദേശിച്ചത്!
        അമ്മ!?
        ?……?

        1. കഥ ശെരിക്ക് ഗ്രഹിച്ചൊരാളാണ് pk.
          ഓർമ്മടുത്തലുകൾ വേദനയാകുന്നത് കൊണ്ടാണ്. കുറ്റമല്ല.

          (ഒരിക്കലും നഷ്ടപ്പെടില്ല )

          1. …..?…k

            ?സ്നേഹം

  8. നന്നയിട്ടുണ്ട് ???

    1. Thankyou nofu…………???

  9. Kollam rabi

    1. Thankyou ചിത്ര..:)

  10. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️❤️

    1. ഹാ തൃശ്ശൂർക്കാരൻ
      ന്തൂട്ടാണ് ഗഡിയെ ബിശേഷങ്ങൾ
      ???

  11. Appure vayichathanu
    Rani de bakki kathakal koode evde publish cheythirunnenkil nannayirunnu

    1. സന്തോഷം 🙂
      അങ്ങനെയാണ് കരുതിയിരിക്കുന്നത്.

  12. രാഹുൽ പിവി

    അപ്പുറത്ത് വായിച്ച് ഇഷ്ടായ കഥയാണ് ?

    Pending ലിസ്റ്റില് കണ്ടപ്പോ തന്നെ ആ കഥ ആകുമെന്ന് കരുതിയിരുന്നു ???

    1. 🙂 സന്തോഷം

  13. വിരഹ കാമുകൻ???

    First❤

Comments are closed.