!! തണൽ – വേനലറിയാതെ !! – 7 [**SNK**] 141

IG: പിന്നെ ഇയാൾ ഡിഗ്രി കമ്പ്ലീറ്റ് ആക്കാൻ നോക്കണം, എന്നിട്ടു ഒരു കല്യാണം ഒക്കെ കഴിച്ചാൽ അമ്മക്ക് ഒരു കൂട്ടാകും ……

അൻവർ: (ഒരു ചിരിയോടെ) അതൊക്കെ ഏകേദശം സെറ്റ് ആയി സർ …

IG: മനസ്സിലായില്ല ….

അൻവർ: സർ നമ്മുടെ പുതിയ ASP Hema Menon IPS. മേഡത്തിന് ഒരു പ്രത്യേക സ്നേഹവും വാത്സല്യവുമൊക്കെയാണ് രാജുവിനോട്. ഡിപ്പാർട്മെന്റിലെ പുതിയ ഇണക്കുരുവികൾ ….

IG: അതെങ്ങനെ ?

അൻവർ: ഹേമ ചാർജ് എടുത്തു അടുത്ത ദിവസങ്ങളിൽ മഫ്‌തിയിൽ അടുത്ത സ്ഥലങ്ങൾ ഒക്കെ കാണാൻ പോയിരുന്നു. അങ്ങനെ അവർ എന്തോ ആവിശ്യത്തിന് മുരിക്കശ്ശേരി ഭാഗത്തു പോയപ്പോൾ കവലയിൽ രണ്ടു കൂട്ടരു കൂടി ഒരു പ്രശ്‌നം. മാഡം അതിന്റെ ഇടയിൽ കയറി ഇടപെടാൻ നോക്കിയപ്പോൾ എല്ലാം കൂടി അവുരുടെ നെഞ്ചത്തു കയറാൻ തുടങ്ങി. ഇത് കണ്ടു കൊണ്ടാണ് നമ്മുടെ ഹീറോ വരുന്നത്. ഇവൻ അവരെല്ലാവരെയും തൂക്കി വണ്ടിയിലിട്ടു; ഒരു കംപ്ലയിന്റ് എഴുതിതരണം എന്ന് പറഞ്ഞു അവരെയും കൂട്ടി സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ എത്തിയപ്പോഴാണ് താൻ രക്ഷിച്ചത് പുതിയ ASP യെ ആണ് എന്ന് ഹീറോ അറിയുന്നത്. അതിനു ശേഷം മേഡം ഫുൾടൈം ഹീറോവിനെ കുറിച്ചാണ് ചിന്ത എന്നാണ് ഡിപ്പാർട്മെന്റ് സംസാരം .

IG: താൻ ആള് കൊള്ളാലോ … കൊത്തി കൊത്തി  IPS കാരിയെ തന്നെ കേറി കൊത്തി അല്ലേ ?

രാജു: അയ്യോ സർ … അങ്ങനെ ഒന്നും ഇല്ല. അന്ന് സ്റ്റേഷനിൽ ചെന്നപ്പോൾ അമ്മയ്‌ക്ക്‌ സുഖമില്ല എന്ന് പറഞ്ഞു ഫോൺ വന്നു. S.I സാറിനോട് പറഞ്ഞു അനുവാദം ചോദിക്കുമ്പോൾ മേഡം അവിടെയുണ്ടായിരുന്നു. പിന്നെ മേഡത്തിന് കൊച്ചിയിലോട്ടു പോകേണ്ട കാര്യം ഉണ്ട് എന്ന് പറഞ്ഞു എന്നെ കൂടെ കൂട്ടി വീട്ടിൽ ഡ്രോപ്പ് ചെയ്‌തു. അതിനു ശേഷം എപ്പോഴെങ്കിലും കാണുമ്പോൾ അമ്മയുടെ അസുഖത്തെ കുറിച്ച് തിരക്കും. അല്ലാതൊന്നും ഇല്ല സർ ….

IG: (ഒരു പുഞ്ചിരിയോടെ) എടോ … അതിന് താൻ ഇത്ര ടെൻഷൻ ആവണ്ട കാര്യം ഒന്നും ഇല്ല. ഒരു കോൺസ്റ്റബിൾ ASP യെ പ്രേമിക്കരുത് എന്ന് ഇന്ത്യൻ ഭരണഘടനയിലോ പീനൽ കോഡിലോ പറഞ്ഞിട്ടില്ല. ഇനി അത് ഒരു പ്രശ്‌നമാണ് എന്ന് തോന്നിയാൽ, തനിക്കു 29  വയസ്സല്ലേ ആയിട്ടുള്ളു, ഇനിയും രണ്ടു മൂന്ന്  കൊല്ലം സമയമുണ്ട്. ഡിഗ്രി കംപ്ലീറ്റ് ചെയ്‌തു സിവിൽ സർവീസ് എടുക്കണം. that’s all.

രാജു: അയ്യോ സർ … അങ്ങനെ വലിയ വലിയ മോഹങ്ങൾ ഒന്നും ഇല്ല സർ ..

IG: ഓക്കേ ഞാൻ പറഞ്ഞെന്നെ ഉള്ളു. രാജു പൊക്കൊളു . പിന്നെ നാളെ രാവിലെ തന്നെ റിപ്പോർട്ട് ചെയ്യാൻ മറക്കണ്ട ….

രാജു: ഓക്കേ സർ ….

എന്ന് പറഞ്ഞു ഒരു സല്യൂട്ട് നൽകി രാജു പുറത്തേക്കു പോയി. അതിനു ശേഷം ….

 

അൻവർ: സർ.. if you don’t mind ….

IG: എന്താ അൻവർ ?

അൻവർ: സർ ഈ കൂട്ടത്തോടെയുള്ള ട്രാൻസ്ഫർ …..

IG: അൻവറിന്റെ ചോദ്യം മനസ്സിലായി. പക്ഷേ സത്യം പറഞ്ഞാൽ ക്ലിയർ ആയി എനിക്കും ഒന്നും അറിയില്ല. ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ ഒരു picture കിട്ടും എന്നാണ് കരുതുന്നത്. anyway ബാക്കി ടീം മെമ്പേഴ്‌സ് എല്ലാവരും ജോയിൻ ചെയ്യട്ടെ. എന്നിട്ടു നമുക്ക് ഒന്ന് ഡീറ്റൈൽ ആയിട്ടിരിക്കാം.

അൻവർ: ഓക്കേ സർ

IG: ആ പിന്നെ അൻവർ … തൻ്റെ സബോർഡിനേറ്റസിന്റെ ഫുൾ ഡീറ്റൈൽസും collect ചെയ്‌തു വെക്കണം; അവരുടെ സർവീസ് റെക്കോർഡ്‌സ് അപ്ഡേറ്റഡ് ആണ് എന്നുറപ്പു വരുത്തണം.

അൻവർ: ഓക്കേ സർ … എന്നാൽ ഞാൻ ഇറങ്ങിക്കോട്ടെ സർ ….

6 Comments

  1. Eavide adutha part

  2. Aakamsha koodukayanallo. Kada aayathukkndu facts check chyyandallo.

    1. കഥ ഭാവനയാണെങ്കിലും അതിൻ്റെ ബാക്ക്ഗ്രൗണ്ട് കാര്യങ്ങൾ ശരിക്കും നമുക്ക് ചുറ്റുമുള്ളതാണെങ്കിൽ ആ കഥയെ നമുക്ക് റിലേറ്റ് ചെയ്യാൻ സാധിക്കും. അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകാമല്ലേ എന്നുള്ള ചിന്ത വരുമ്പോൾ വായനയുടെ ആസ്വാദനം കൂടും എന്നാണ് എൻ്റെ കാഴ്ചപ്പാട്.

      1. Next part eavide

        1. submitted

          1. I am Waiting

Comments are closed.