അങ്ങനെ ദിവ്യ തൻ്റെ വണ്ടിയെടുത്തു പോയി. രമ്യ തിരിച്ചു വീട്ടിലേക്കും നടന്നു …….
*************************************************************************************
INSPECTOR GENERAL OFFICE, KOCHI
രാവിലെ തന്നെ സെൻട്രൽ സോൺ IG ആയി വിജയ് മേനോൻ ചുമതലയേറ്റു. അതിനു ശേഷം തൻ്റെ കീഴിൽ വരുന്ന എല്ലാ വകുപ്പ് മേധാവികളോടും ജില്ലാ മേധാവികളോടും സംസാരിച്ചു ഓരോ ഡീറ്റൈൽസും മനസ്സിലാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഡീറ്റൈൽ ആയതു കൊണ്ട് തന്നെ ആ മീറ്റിംഗ് ഉച്ചവരെ നീണ്ടു. അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾ ഒഴിക്കെ ബാക്കി എല്ലാ ഉദ്യോഗസ്ഥർക്കും പകരം ഒരാഴ്ചക്കുള്ളിൽ ഐജി കൊടുത്ത പുതിയ ലിസ്റ്റിൽ പ്രകാരമുള്ള ഓഫീസർമാർ ചാർജ് എടുക്കും. ആ ഒരാൾ ഇടുക്കി S.P; Anwar Hussain IPS ആയിരുന്നു. ഐജി യുടെ താല്പര്യപ്രകാരം തന്നെയായിരുന്നു അയാളെ നിലനിർത്തിയതും. അത് കൊണ്ട് തന്നെ ഉച്ചഭക്ഷണത്തിനു ശേഷം ബാക്കി എല്ലാവരേയും പറഞ്ഞു വിട്ടു അൻവറിനെ മാത്രം ഐജി തൻ്റെ ക്യാബിനിലേക്കു വിളിപ്പിച്ചു …………
അൻവർ: Good Afternoon സർ
IG: Good Afternoon അൻവർ … come have a seat … എന്തായി ……
അൻവർ: എന്താണ് സർ ?
IG: എടോ .. ഇന്നലെ ഞാൻ വിളിച്ചപ്പോൾ പറഞ്ഞില്ലേ … എനിക്ക് ലോക്കൽ awareness ഉള്ള ഒരു ഡ്രൈവറെ വേണം എന്ന് ?
അൻവർ: അത് റെഡിയാണ് സർ …. ആള് പുറത്തു വെയ്റ്റിംഗ് ആണ് …
IG: ആരാ ആള് ?
അൻവർ: സർ പേര് രാജു, കോതമംഗലത്തിനടുത്തു കടവൂർ എന്ന് പറയുന്ന ഒരു ചെറിയ ഗ്രാമമുണ്ട്. അവിടെയാണ് വീട്. പഠിച്ചതൊക്കെ ഇവിടെ മഹാരാജാസിൽ ആയിരുന്നു. അതുകൊണ്ടു തന്നെ നല്ല കോൺടാക്ട് ഉണ്ട് . ഇപ്പോ മുരിക്കശ്ശേരി സ്റ്റേഷനിലാണ് .
IG: എങ്ങനെയാടോ വിശ്വസിക്കാൻ പറ്റോ ?
അൻവർ: തീർച്ചയായും സർ; എക്സ് മിലിറ്ററി ആണ്. വീട്ടിൽ അമ്മ മാത്രമേ ഉള്ളു, ആകെയുള്ള ഒരു കൂടപ്പിറപ്പു ഒരു അനിയത്തിയാണ് അവര് കല്യാണം കഴിഞ്ഞു ഹസ്ബന്റിൻറെ ഒപ്പം ഗൾഫിലാണ്. ഡിഗ്രിക്കു ഫൈനൽ ഇയർ പഠിക്കുമ്പോൾ ഒരു ആക്‌സിഡന്റിൽ അച്ഛൻ മരിച്ചു. പിന്നെ കുടുംബം നോക്കാൻ പഠിത്തം ഉപേക്ഷിച്ചു ജോലിക്കിറങ്ങി, അവസാനം മിലിറ്ററിയിൽ എത്തി. പിന്നെ അമ്മയ്‌ക്ക് വയ്യാതായപ്പോൾ VRS എടുത്തു നാട്ടിൽ വന്നു. ഫോഴ്‌സിൽ കയറിയിട്ട് ആറു മാസം ആയിട്ടേ ഉള്ളു ….
IG: ഓക്കേ.. താൻ എന്നാ ആളെ വിളിക്കു ….
അൻവർ: യെസ് സർ ….
എന്ന് പറഞ്ഞു പുറത്തു പോയി അൻവർ രാജുവിനെയും കൂട്ടി അകത്തേക്ക് വന്നു. രാജു ഐജിക്ക് ഒരു സല്യൂട്ട് നൽകി നിന്നു ……
രാജു: good afternoon sir
IG: good afternoon … അമ്മയ്‌ക്ക് ഇപ്പൊ എങ്ങനെ ഉണ്ട് ?
രാജു: വല്യ കുഴപ്പമൊന്നും ഇല്ല സർ . സഹായത്തിനൊരു ചേച്ചിയെ നിർത്തിയിട്ടുണ്ട്. എന്തെങ്കിലും അത്യാവിശമുള്ളപ്പോൾ പോയാൽ മതി.
IG: ഞാൻ വിളിപ്പിച്ചത്, രാജുവിനെ എൻ്റെ പേഴ്‌സണൽ ടീമിലോട്ടു മാറ്റുകയാണ്. നാളെ രാവിലെ തന്നെ റിപ്പോർട്ട് ചെയ്യണം, അല്പസമയത്തിനുള്ളിൽ ഓർഡർ സ്റ്റേഷനിൽ എത്തിക്കൊള്ളും ….
രാജു: ഓക്കേ സർ ….
Eavide adutha part
Aakamsha koodukayanallo. Kada aayathukkndu facts check chyyandallo.
കഥ ഭാവനയാണെങ്കിലും അതിൻ്റെ ബാക്ക്ഗ്രൗണ്ട് കാര്യങ്ങൾ ശരിക്കും നമുക്ക് ചുറ്റുമുള്ളതാണെങ്കിൽ ആ കഥയെ നമുക്ക് റിലേറ്റ് ചെയ്യാൻ സാധിക്കും. അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകാമല്ലേ എന്നുള്ള ചിന്ത വരുമ്പോൾ വായനയുടെ ആസ്വാദനം കൂടും എന്നാണ് എൻ്റെ കാഴ്ചപ്പാട്.
Next part eavide
submitted
I am Waiting