!! തണൽ – വേനലറിയാതെ !! – 7 [**SNK**] 141

രമ്യ ടീച്ചർ പറഞ്ഞു നിർത്തി ……..

ഓർത്തു പറഞ്ഞത് ജീവിതത്തിലെ ഏറ്റവും വിഷമിപ്പിക്കുന്ന കാലഘട്ടത്തെ കുറിച്ചാണെങ്കിലും ഒരു തരം നിസ്സംഗഭാവമായിരുന്നു രമ്യ ടീച്ചർക്ക്. എന്താണ് പറയേണ്ടത് എന്ന അവസ്ഥയിലായിരുന്നു ദിവ്യ. തങ്ങളുടെ അമ്മയും ചേച്ചിയും അനുഭവിച്ച കഷ്ടപ്പാടുകളുടെ വിവരണം അവരെ കണ്ണീരിലാഴ്ത്തി. എല്ലാവരും വിഷമത്തോടെ ഇരിക്കുന്നത് കണ്ടു അതിനൊരു അയവുവരുത്താനായി രമ്യ പറഞ്ഞു …….

രമ്യ: അപ്പോ കഥ കേട്ടല്ലോ ? ഇനി നമുക്ക് വന്ന കൊറിയർ തുറക്കാം…. രേണു നീ പോയി അമ്മയെ കൂടി ഇങ്ങോട്ടു കൊണ്ട് വായോ …..

രേണുക: ശരി ചേച്ചി …..

രമ്യ: മുഖം കഴുകിയിട്ടു പോയാ മതി… കേട്ടോ ?

രേണുക: ആ …

രമ്യ: ഇനി നിങ്ങളോടു പ്രതേകം പറയണോ. എല്ലാം പോയി മുഖം കഴുകി വാ …. വരുമ്പോ ആ കത്രിക കൂടി എടുത്തോ …..

 

അങ്ങനെ എല്ലാവരും മുഖമെല്ലാം കഴുകി വീണ്ടും പൂമുഖത്തു ഒത്തു കൂടി, രേണുകയുടെ കയ്യും പിടിച്ചു വന്ന അമ്മയെ അവിടെ ഉള്ള കസേരയിലോട്ടിരുത്തി. രമ്യ പറഞ്ഞതിനനുസരിച്ചു രേഖ ബോക്സ് നടുക്കിലേക്കു വെച്ച് അകത്തു നിന്നും കൊണ്ട് വന്ന കത്രിക ഉപയോഗിച്ച് തുറക്കാൻ തുടങ്ങി …..

അമ്മ: ആ … ദിവ്യമോൾ എപ്പോഴാ വന്നേ ?

ദിവ്യ: കുറച്ചു നേരമായി അമ്മേ …. അമ്മ മയങ്ങുകയായിരുന്നത് കൊണ്ട് വന്നു ശല്യപ്പെടുത്തേണ്ട എന്ന് കരുതി ……..

അമ്മ: അല്ല …. എന്താ മോളെ ഇത് ?

രമ്യ: അമ്മെ … രേഖയുടെ സ്കോളര്ഷിപ്പിന്റെ ഭാഗമായി വന്നതാ, അവൾക്കു കോഴ്‌സിന് വേണ്ട സാധനങ്ങൾ …..

അങ്ങനെ രേഖ ബോക്സ് തുറന്നു ഓരോന്നായി പുറത്തെടുത്തു എല്ലാവർക്കും കാണിച്ചു കൊടുത്തു. ഇമൈലിൽ മെൻഷൻ ചെയ്‌ത സാധനങ്ങൾ എല്ലാം ഇല്ലേ എന്ന് നോക്കി ഉറപ്പുവരുത്തി ദിവ്യ. കുറച്ചു നേരം അതിലോരോന്നും എന്താണെന്നും അതിൻ്റെ ഉപയോഗങ്ങൾ എന്തെല്ലാമെന്നും എങ്ങനെ ഉപയോഗിക്കണമെന്നും പരസ്‌പരം ഡിസ്‌കസ് ചെയ്‌തു. അതിനു ശേഷം അതെല്ലാം സൂക്ഷിച്ചെടുത്തു വെക്കാൻ രേഖയോട് പറഞ്ഞു ഭക്ഷണം കഴിക്കാൻ പോയി.

ഭക്ഷണത്തിനു ശേഷം പണികളെല്ലാം ഒന്നൊതുക്കി വീണ്ടും എല്ലാവരും പൂമുഖത്തേക്കു വന്നു. അൽപനേരം സംസാരിച്ചിരുന്നതിനു ശേഷം ദിവ്യ പോകാനായി ഇറങ്ങി . രമ്യയും അവളെ യാത്രയാക്കാനായി ഗേറ്റ് വരെ ചെല്ലാനായി ഇറങ്ങി. അങ്ങോട്ടുള്ള യാത്രക്കിടയിൽ ….

ദിവ്യ: ടീച്ചറുടെ പ്രണയകഥ പെൻഡിങ് ആണ് കേട്ടോ …..

രമ്യ: കഥ പറഞ്ഞല്ലോ ….

ദിവ്യ: കഥ പറഞ്ഞു, പക്ഷേ പ്രണയം പറഞ്ഞില്ല. പിന്നെ അനിയത്തിമാരുടെ മുമ്പിൽ വച്ച് ചേച്ചിയുടെ പ്രണയകഥ ഡീറ്റയിൽ ആയി പറയിപ്പിക്കണ്ട എന്ന് വച്ച് തൽകാലം ഒരു ഒഴിവു തന്നതാ. സൗകര്യം പോലെ എനിക്ക് പറഞ്ഞു തരണം …..

രമ്യ: അങ്ങനെ ആയിക്കോട്ടെ മേഡം …..

ദിവ്യ: അപ്പോ ശരി, നാളെ കോളേജിൽ വരുമ്പോൾ കാണാം …..

രമ്യ: നാളെ എന്താ ?

ദിവ്യ: മറന്നോ … നാളെ സ്റ്റോർ ഉണ്ടാവും. രേഖയുടെ യൂണിഫോമും ഐഡി എല്ലാം വേണ്ടേ ?

രമ്യ: ആ … അത് വിട്ടു. അപ്പോ നാളെ കാണാം

ദിവ്യ: ഓക്കേ എന്നാൽ … ബൈ ….

രമ്യ: ബൈ …

6 Comments

  1. Eavide adutha part

  2. Aakamsha koodukayanallo. Kada aayathukkndu facts check chyyandallo.

    1. കഥ ഭാവനയാണെങ്കിലും അതിൻ്റെ ബാക്ക്ഗ്രൗണ്ട് കാര്യങ്ങൾ ശരിക്കും നമുക്ക് ചുറ്റുമുള്ളതാണെങ്കിൽ ആ കഥയെ നമുക്ക് റിലേറ്റ് ചെയ്യാൻ സാധിക്കും. അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകാമല്ലേ എന്നുള്ള ചിന്ത വരുമ്പോൾ വായനയുടെ ആസ്വാദനം കൂടും എന്നാണ് എൻ്റെ കാഴ്ചപ്പാട്.

      1. Next part eavide

        1. submitted

          1. I am Waiting

Comments are closed.