അമ്മയുടെ തറവാടിന്റെ വീതം വെക്കലിന് ശേഷം അച്ഛൻ ഞങ്ങളെ തൃശ്ശൂരിലേക്ക് കൊണ്ടു വന്നു. എനിക്കന്നു പന്ത്രണ്ടോ പതിമൂന്നോ വയസ്സ് മാത്രമാണ് പ്രായം. എന്നെ കൂടാതെ ബാക്കി എല്ലാവരും ആണ് ആദ്യം പോയത്. അമ്മമ്മക്ക് തുണയായി എന്നെ തറവാട്ടിൽ തന്നെ നിറുത്തി. പിന്നെ ഏകദേശം ഒരു മാസത്തിനു ശേഷമാണു ഞാൻ തൃശ്ശൂരിലേക്ക് പോയത്. അവിടെ ഒരു വാടക വീട്ടിലായിരുന്നു താമസം. നഗരത്തിന്റെ അധികം ശല്യമില്ലാത്തൊരിടത്തു രണ്ടു ബെഡ്‌റൂം ഉള്ള ഒരു കുഞ്ഞു വീട്. അവിടെ ഞങ്ങളുടെ അയൽവാസിയായിരുന്നു ഉണ്ണിയേട്ടനും കുടുംബവും. ഉണ്ണിയേട്ടന്റെ അച്ഛനെ ഞങ്ങൾ ദേവച്ചാ എന്നും അമ്മയെ ദേവമ്മ എന്നുമായിരുന്നു വിളിച്ചിരുന്നത്. എൻ്റെ അച്ഛനും ദേവച്ചനും പണ്ടേ സുഹൃത്തുക്കളായിരുന്നു, അവർ കണ്ണൂരിൽ അച്ഛച്ചൻ മാനേജർ ആയിരുന്ന തീയേറ്ററിയിൽ ഒരുമിച്ചു ജോലി ചെയ്‌തിരുന്നു. ദേവച്ചൻ സ്നേഹിച്ചു കല്യാണം കഴിച്ചതാണ് ദേവമ്മയെ. അവരുടെ ബന്ധം ദേവമ്മയുടെ വീട്ടുകാർ സമ്മതിക്കാത്തതു കൊണ്ട് അവർക്കു നാട് വിട്ടു പോരേണ്ടി വന്നു. അങ്ങനെ പഴയ സുഹൃത്തുക്കൾ വീണ്ടും ഒന്നായപ്പോൾ രണ്ടു പേരും കൂടി ചേർന്നു ഒരു ബിസിനസ്സ് തുടങ്ങാൻ തീരുമാനിച്ചു. സഹായത്തിനു ഉണ്ണിയേട്ടനും. ഉണ്ണിയേട്ടൻ അപ്പോൾ plus two വിൽ ആയിരുന്നു. അങ്ങനെ ഞങ്ങൾ അവിടെ പുതിയ സ്ക്കൂളും സുഹൃത്തുക്കളും ആയി ജീവിതം തുടർന്നു. ഉണ്ണിയേട്ടൻ ഒറ്റമോനായിരുന്നത് കൊണ്ടും വീട്ടിൽ പെൺകുട്ടികളില്ലാത്തതു കൊണ്ടും ദേവമ്മക്ക് ഞങ്ങളെ ജീവനായിരുന്നു. രണ്ടച്ഛന്മാരുടെയും ആത്മാർത്ഥ പ്രയത്നത്തിന്റെ ഫലമായി ബിസിനസ്സ് നല്ല രീതിയിൽ തന്നെ മുമ്പോട്ടു പോയി. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകളായിരുന്നു അത്. രണ്ടു വീട്ടുകാരും ഒരു കുടുംബം പോലെ ജീവിച്ചു.
അങ്ങനെ മൂന്നു വർഷത്തോളം കടന്നു പോയി. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം രണ്ടച്ഛന്മാരും പങ്കു വെച്ചു. ഭാവിയിൽ ബിസിനെസ്സിനു നല്ലതു കൊച്ചിയാണ് എന്ന് പറഞ്ഞു ഇവിടെ ഈ വീടും സ്ഥലവും വാങ്ങി. ഉണ്ണിയേട്ടന്റെ ഡിഗ്രി കഴിഞ്ഞതിനു ശേഷം ഇങ്ങോട്ടു മാറാനായിരുന്നു പ്ലാൻ.
അങ്ങനെ ഇരിക്കെ ആണ് ദേവമ്മയുടെ വീട്ടിൽ നിന്നും ആരോ അന്വേഷിച്ചു വന്നത്. അവിടെ ആർക്കോ എന്തോ അപകടം പറ്റി എന്നും, അവരെ കാണണമെന്നുള്ള അതിയായ ആഗ്രഹം പറഞ്ഞു വിടുന്നതും. അങ്ങനെ ഒരവധിക്കാലത്തു അവർ എല്ലാവരും കൂടി ദേവമ്മയുടെ വീട്ടിലേക്കു പോയി. അന്നാണ് ഞങ്ങൾ അവരെ അവസാനമായി കാണുന്നത്. പിന്നെ ഒരു വിവരവും ഇല്ല. ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളും. അച്ഛൻ അന്വേഷിക്കാൻ പറ്റുന്ന ഇടത്തെല്ലാം അന്വേഷിച്ചു. ഒന്നും അറിഞ്ഞില്ല. അവരുടെ വിയോഗം ഞങ്ങളെ എല്ലാം മാനസികമായി തളർത്തി. അച്ഛന്റെ ബിസിനെസ്സിൽ ഉള്ള ശ്രദ്ധ കുറഞ്ഞു, നഷ്ടം വരാൻ തുടങ്ങി. എല്ലാം കൂടി അച്ഛന് മാനേജ് ചെയ്യാൻ പറ്റാതെയായി. അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ അച്ഛനും ഞങ്ങളെ വിട്ടു പോയി. ആ ബിസിനസ്സ് എല്ലാം ഒഴിവാക്കി കടങ്ങൾ എല്ലാം വീട്ടി അവിടെ നിന്നും ഇങ്ങോട്ടു വന്നു. പിന്നെ അമ്മ ഇവിടെ ചെറിയ ജോലികൾ എല്ലാം ചെയ്‌തു ഞങ്ങൾ കഴിഞ്ഞു കൂടി.
ഞാൻ എൻ്റെ ഡിഗ്രിയും പിജിയും കണ്ണൂരിൽ ആയിരുന്നു. അതിനു രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് ഉണ്ണിയേട്ടനെ തേടുന്നതാണെങ്കിൽ രണ്ടാമത്തേത് ചെറിയ ജോലികൾ ചെയ്‌തു അമ്മയെ ബുദ്ധിമുട്ടിക്കാതെ എൻ്റെ ചിലവിനുള്ള പണം കണ്ടത്തെണം എന്ന തീരുമാനമായിരുന്നു. എൻ്റെ കോളേജിലെ സുഹൃത്തുക്കളും അവരുടെ പരിചയക്കാരു വഴി എല്ലാം ഞാൻ ഉണ്ണിയേട്ടനെ കുറിച്ചന്വേഷിച്ചു. പക്ഷേ ഒന്നും അറിയാൻ പറ്റിയില്ല. ദേവമ്മ ദേവച്ചൻ എന്ന് അല്ലാതെ അവരുടെ ശരിയായോ പേരോ വീട്ടുപേരോ ഒന്നും അറിയില്ലായിരുന്നു. എന്തിനു ഉണ്ണിയേട്ടന്റെ ശരിയായ പേരു പോലും ഞങ്ങൾക്കറിയില്ലായിരുന്നു.
അങ്ങനെ ഞാൻ B.Ed ഉം കൂടി കണ്ണൂരിൽ ചെയ്താലോ എന്നാലോചിക്കുമ്പോഴാണ് അമ്മക്ക് വയ്യാണ്ടാവുന്നതു. അങ്ങനെ എൻ്റെ ആ പഠനം ഇവിടെയാക്കി; അമ്മയുടെ ചികിത്സയുടെ പുറകെയായിരുന്നു പിന്നെ. കാണിക്കാവുന്ന ഡോക്ടർമാരെ ഒക്കെ കാണിച്ചു; അച്ഛന്റെ സേവിങ്സ് മുഴുവൻ ചിലവാക്കി. പിന്നെ അവസാനം ഈ വീടും പറമ്പും കൂടിയേ ബാക്കിയുള്ളു എന്ന അവസ്ഥ വന്നപ്പോൾ ഹോസ്പിറ്റലിൽ കിടന്നുള്ള ചികിത്സാ അമ്മ മതിയാക്കി. ഈ പറമ്പിലെ ആദായം കൊണ്ട് ജീവിതം മുമ്പോട്ടു നീക്കി. അവസാനം എനിക്ക് ഈ ജോലി കിട്ടിയപ്പോഴാണ് ഒന്ന് സമാധാനമായത്. ഇതാണ് ഞങ്ങളുടെ സംഭവ ബഹുലമായ ജീവിത കഥ.
……………………………………………………………………………………………………………………………………
Eavide adutha part
Aakamsha koodukayanallo. Kada aayathukkndu facts check chyyandallo.
കഥ ഭാവനയാണെങ്കിലും അതിൻ്റെ ബാക്ക്ഗ്രൗണ്ട് കാര്യങ്ങൾ ശരിക്കും നമുക്ക് ചുറ്റുമുള്ളതാണെങ്കിൽ ആ കഥയെ നമുക്ക് റിലേറ്റ് ചെയ്യാൻ സാധിക്കും. അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകാമല്ലേ എന്നുള്ള ചിന്ത വരുമ്പോൾ വായനയുടെ ആസ്വാദനം കൂടും എന്നാണ് എൻ്റെ കാഴ്ചപ്പാട്.
Next part eavide
submitted
I am Waiting