Remya: എന്റെ നക്ഷത്രമാണ് അശ്വതി, ഉണ്ണിയേട്ടന്റെയും. എനിക്ക് ദേഷ്യം വരുമ്പോൾ എന്നെ തമാശയ്ക് വിളിച്ചിരുന്ന പേരാണ് അച്ചൂസ്. അന്നൊക്കെ നല്ല ദേഷ്യമായിരുന്നു, പ്രതീക്ഷിക്കാതെ അമ്മയുടെ തറവാട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു, അയൽവക്കത്തെ എന്റെ കൂട്ടുകാരെ ഒക്കെ മിസ്സ് ചെയ്യാൻ തുടങ്ങി ; അതെല്ലാം എന്റെ ദേഷ്യമായി മാറുകയായിരുന്നു. ഉണ്ണിയേട്ടനുമായി കൂട്ടായതിനു ശേഷം ഇങ്ങനെ ദേഷ്യം വരുമ്പോൾ ഏട്ടൻ പുറകിൽ നിന്നും വന്നു കെട്ടിപ്പിടിക്കും, ഏട്ടന്റെ കഴുത്തു എൻ്റെ തോളിൽ വെച്ചിട്ടു എന്റെ ചെവിയിലോട്ട് ഊതും എന്നിട്ടു വിളിക്കും അച്ചുസേ എന്ന് …………………………
അത് കേൾക്കുമ്പോൾ ശരീരം മൊത്തം ഒരു കുളിരു കോരുന്ന പോലെയാണ്, എന്റെ എല്ലാ ദേഷ്യം പമ്പ കടക്കും, എന്തിനാ ദേഷ്യപ്പെട്ടതു എന്ന് പോലും ഞാൻ മറന്നു പോകും, ഒരു വല്ലാത്ത അനുഭൂതിയായിരുന്നു. ഇന്നും ഇവർ അങ്ങനെ ചെയ്യുമ്പോൾ എന്റെ മനസ്സ് മുഴുവൻ ഉണ്ണിയേട്ടൻ വന്നു നിറയും.
Divya: കേൾക്കുന്ന എനിക്ക് പോലും ഒന്ന് പ്രേമിച്ചാൽ കൊള്ളാം എന്നുണ്ട് !!!!!
Reshma: ശരിക്കും ഇത്രയ്ക്കു ഫീൽ ഉണ്ടോ ചേച്ചി ?
Remya: അതെ മോൾ അധികം ഫീൽ ഉണ്ടാക്കണ്ട ………..
Reshma: ചേച്ചിയുടെ 11 കൊല്ലം മുമ്പുള്ള പ്രായമായി ഞങ്ങൾക്ക് ….
Remya: അതുകൊണ്ട് കാര്യമില്ല മോളെ, എല്ലാവരും ഉണ്ണിയേട്ടൻ ആവില്ലലോ?. ഒരു പാട് അവസരങ്ങൾ ഉണ്ടായിരുന്നിട്ടും മറ്റൊരു രീതിയിൽ ഉണ്ണിയേട്ടനെന്നെ എന്നെ തൊട്ടിട്ടില്ല. ഏട്ടൻ ആവിശ്യപെട്ടാൽ ഞാൻ എതിർക്കില്ല എന്ന പൂർണ ബോധ്യമുള്ളപ്പോൾ കൂടിയും. ഒരിക്കൽ ചോദിച്ചപ്പോൾ പറഞ്ഞത് “ഒരാണിന്റെ അഹങ്കാരം അവന്റെ പെണ്ണിന്റെ അഭിമാനമാണ് എന്നാണ്”.
Rekha: എന്നിട്ടു ഉണ്ണിയേട്ടന് എന്താ പറ്റിയത്, ഏട്ടൻ എങ്ങട്ടാ പോയത് ?
Divya: അതെ നമുക്ക് ആ ഓർഡറിൽ തന്നെ കേൾകാം; നിങ്ങൾ തറവാട്ടിൽ നിന്നും ഇറങ്ങി വേറെ വാടക വീട്ടിൽ താമസമാക്കി, അവിടുന്ന് തുടങ്ങാം …..
ഒരു ദീർഘ ശ്വാസം എടുത്തു രമ്യ പറഞ്ഞു തുടങ്ങി ………………..
?????
❤️♥️?
Nice. Excepting more pages