Divya: പറ ടീച്ചറെ, എല്ലാം അറിഞ്ഞിട്ടേ ഞാൻ പൊന്നുള്ളു . എനിക്ക് ഈ സസ്പെൻസ് തീരെ പറ്റില്ല
Renuka: അങ്ങനെ ചോദിക്ക് ചേച്ചി, എപ്പോ ചോദിച്ചാലും എന്തെങ്കിലും ഒക്കെ പറഞ്ഞു ഒഴിഞ്ഞു മാറും.
അപ്പോഴാണ് അവരും തങ്ങളുടെ സംസാരം ശ്രെദ്ധിക്കുകയാണ് എന്ന് മനസ്സിലായത്
Divya: അപ്പോൾ നിങ്ങൾക്ക് ഇതൊന്നും അറിയില്ലേ ?
Rekha: അവിടെയും ഇവിടെയും എന്തൊക്കെയോ അറിയാം എന്നല്ലാതെ മുഴുവൻ കഥയും അറിയില്ല ചേച്ചി ?
Divya: അപ്പൊ ടീച്ചറെ എല്ലാരും അറിയട്ടെ, പറ ടീച്ചറെ ?
Rekha: ഞങ്ങൾ അറിയാൻ പാടില്ലാത്ത വല്ലതും ഉണ്ടോ ചേച്ചി ?
Remya: അങ്ങനെ അറിയാൻ പാടില്ലാത്ത ഒന്നും ഇല്ല മോളെ, നിങ്ങളോടു പറയണം എന്ന് തന്നെയായിരുന്നു. പിന്നെ തോന്നി ഉണ്ണിയേട്ടനെ കൂടി വന്നാൽ ഒരുമിച്ചു പറയാലോ എന്ന് വച്ചു
Renuka: ഉണ്ണിയേട്ടൻ വന്നാൽ നമുക്ക് ഏട്ടന്റെ കഥ കേൾകാം, ഇപ്പൊ ചേച്ചി നമ്മുടെ കഥ പറയു ……..
Remya: ആദ്യം ദിവ്യയുടെ വിഷമം തീർത്തേക്കാം. ദിവ്യ എന്റെ ചേച്ചി തന്നെ അന്നു. എനിക്ക് 26 വയസ്സായിട്ടുള്ളു. അപ്പോൾ ടെക്‌നിക്കലി ദിവ്യ ചേച്ചി തന്നെയാണ്. പക്ഷേ ഞാൻ കരുതിയിരുന്നത് ദിവ്യക്ക് മുപ്പതു വയസ്സായി എന്നാണ്. മുമ്പ് ആരോ സ്റ്റാഫ് റൂമിൽ പറയുന്നത് കേട്ടിരുന്നു; മുപ്പതു വയസ്സായിട്ടും കല്യാണം കഴിക്കാതെ നടക്കുന്നതിൽ ദിവ്യയുടെ അമ്മക്ക് നല്ല വിഷമമുണ്ട് എന്നും, അവരെ വിളിച്ചു സങ്കടം പറയാറുണ്ട് എന്നൊക്കെ
Divya: മനസ്സിലായി, ആളെ മനസ്സിലായി, പരതൂഷണം പിള്ളക്ക് ഉള്ള പണി ഞാൻ കൊടുത്തോളം.
Remya: അയ്യോ എൻ്റെ പേര് പറയരുത് കേട്ടോ, എനിക്ക് നല്ല ഒരു സഹായം ആണ് പിള്ള സർ
Reshma: അപ്പൊ ചേച്ചിക്ക് ശരിക്കും എത്ര വയസ്സായി ?
Divya: 27, ടീച്ചർ ടെൻഷൻ ആവണ്ട, പിള്ളക്ക് ഉള്ളത് ഞാൻ കൊടുത്തോളം. അല്ല ടീച്ചറെ 26 വയസേ ഉള്ളുവെങ്കിൽ ഈ ഭർത്താവും, 11 വർഷവും ഒന്നും അങ്ങോട്ട് സിങ്ക് ആകുന്നില്ലലോ ? ഇനി വല്ല ബാല വിവാഹം മറ്റുമാണോ ?
Remya: (ഒരു ചെറു പുഞ്ചിരിയോടെ) കഴുത്തിൽ താലി കെട്ടിയാൽ മാത്രമേ ഭർത്താവാകു എന്നുണ്ടോ ? ഞാൻ മനസ്സുകൊണ്ട് സ്വീകരിച്ചതാണ് ഉണ്ണിയേട്ടനെ എന്റെ ഭർത്താവായി. ഉണ്ണിയേട്ടൻ എന്നെ സ്വന്തം ഭാര്യയായി !!
പക്ഷേ അതിന്റെ അധികാരം ഒന്നും കാണിച്ചിട്ടില്ല, പക്ഷേ ആ സ്നേഹം കൊണ്ടെന്നേ വീർപ്പു മുട്ടിച്ചിട്ടുണ്ട്. മൂന്നു വർഷമേ ഒപ്പം ഉണ്ടായിരുന്നുള്ളു, പക്ഷേ ഒരു ആയുഷ്കാലത്തേക്കുള്ള ഓർമകളുണ്ട് ….
Rekha: ഇതിലെ തമാശ എന്താ എന്നറിയോ ദിവ്യ ചേച്ചിക്ക് ? ഉണ്ണിയേട്ടന്റെ ശരിക്കുള്ള പേരു പോലും അറിയില്ല ചേച്ചിക്ക് ……
Divya: ഞേ…. അപ്പൊ ആരാ ഈ അച്ചൂസ് ?
Rekha: (ചിരിയോടെ ) അച്ചൂസ് രമ്യ ചേച്ചി തന്നെയാ ….
Divya: അതെങ്ങനെ ?
?????
❤️♥️?
Nice. Excepting more pages