!! തണൽ – വേനലറിയാതെ !! – 5[**SNK**] 123

 

രമ്യ ദിവ്യയെ നോക്കി ചിരിച്ചു, പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് രേഷ്മയേയും രേണുകയേയും നോക്കി ചോദിച്ചു, അവർ അവിടെ രേഖയുടെ സ്കോളർഷിപ് ഡീറ്റെയിൽസ് അറിയുന്ന തിരക്കിലായിരുന്നു ….

 

Remya: അല്ലാ, നേരത്തെ നിങ്ങൾ എന്താ വൈകിയത് എന്ന് പറഞ്ഞില്ലലോ ?

Renuka: അത് വല്യേച്ചി, ഞങ്ങൾ വരുന്നു സമയത്തു ആൽത്തറയുടെ അടുത്ത് വച്ച് ലൈബ്രറിയിലെ സതീശൻ മാഷിനെ കണ്ടു, മാഷ് പിടിച്ചു നിർത്തി ഓരോന്ന് ചോദിച്ചു; അതാ വൈകിയത് …..

 

രമ്യ ഒന്ന് മൂളി, അപ്പോൾ പെട്ടെന്നെന്തോ ഓർത്തത് പോലെ രേഷ്മ പറഞ്ഞു

 

Reshma: ചേച്ചി, ആൽത്തറയുടെ മുമ്പിലുള്ള ആ ഒറ്റപ്പെട്ട വീടില്ല, അവിടെ പുതിയ താമസക്കാർ വന്നു.

Remya: നിങ്ങളു കണ്ടോ ?

Reshma: ഇല്ല ചേച്ചി, ഞങ്ങൾ ആളെ ഒന്നും കണ്ടില്ല, അവിടെ നിന്നും രണ്ടു ലോറി തിരിച്ചു പോകുന്നുണ്ടായിരുന്നു, അത് നോക്കി നിന്നപ്പോൾ സതീശൻ മാഷാണ് പറഞ്ഞത് പുതിയ താമസക്കാർ വന്നു എന്ന്.

 

ഇവരുടെ വീടിനടുത്തായി അടുപ്പിച്ചു രണ്ടു വീടുകൾ ആണ്, അതിനു എതിർ വശം വിശാലമായ ഒരു പറമ്പാണ്, ആ പറമ്പ് കഴിഞ്ഞാൽ വലിയ ഒരു ആൽത്തറ. ആൽത്തറ കഴിഞ്ഞാൽ വിശാലമായ ഒരു മൈതാനം. മൈതാനത്തിനപ്പുറം കൃഷ്‌ണന്റെ ഒരു കൊച്ചമ്പലവും അതിനോട് ചേർന്നുള്ള ക്ഷേത്രകുളവും. ക്ഷേത്രത്തിനു പുറകിലും വശങ്ങളിലുമായി ഏക്കറു കണക്കിന് പാടശേഖരം. മൈതാനത്തിനോട് അരികിലായി കുളത്തിനോട് ചേർന്നു ഒരു വഴിഴുണ്ട് മെയിൻ റോട്ടിലേക്ക്. ആ വഴിയിലാണ് നേരത്തെ രേഷ്മയും രേണുകയും കാണാൻ പോയ അവരുടെ കൂട്ടുകാരിയുടെ വീടുള്ളത്. ആൽത്തറയോട് ചേർന്ന് ആ വലിയ പറമ്പ് അവസാനിക്കുന്നിടത്താണ് പറമ്പിനുള്ളിലെ ആ ഒറ്റപ്പെട്ട ഇരുനില വീട്. ഇവർക്ക് ഓർമയുള്ള കാലം തൊട്ട് ആ വീട്ടിൽ ആരും താമസമില്ല, എന്തോ കേസിൽ പെട്ടു കിടക്കുന്ന വസ്തുവായിരുന്നു.

ഇതെല്ലം ആലോചിച്ചിരിക്കുമ്പോൾ ആണ് രമ്യ ദൂരത്തേക്കു കണ്ണും നട്ടിരിക്കുന്ന ദിവ്യയെ ശ്രദ്ധിച്ചത്. അനിയത്തിമാർ മൂന്നും സ്കോളർഷിപ് ഓഫറിൽ വാങ്ങേണ്ട ഡ്രെസ്സിന്റെ ചർച്ചയിലാണ്. അതിനു കാതു കൊടുക്കാതെ രമ്യ ദിവ്യയെ വിളിച്ചു.

 

Remya: എന്താ ദിവ്യ, ഇത്ര ഗാഢമായി ചിന്തിക്കാൻ ?

Divya: നിങ്ങളുടെ പ്രശ്‌നങ്ങൾ എല്ലാം തീർന്നെങ്കിൽ, എന്റെ മനസ്സിന് കുറച്ചു ആശ്വാസം താരോ ?

Remya: (ആകാംഷയോടെ) എന്താ ദിവ്യക്ക് വേണ്ടത്, പറഞ്ഞോളൂ ?

Divya: വീണ്ടും ചോദിക്കണമല്ലേ, ചോദിച്ചേക്കാം, ആവിശ്യം എന്റെ ആയി പോയില്ലേ. പറ ടീച്ചറെ

ആരാ അച്ചൂസ്, പിന്നെ പതിനൊന്നു കൊല്ലം, ഉണ്ണിയേട്ടൻ, ഭർത്താവ്, എല്ലാം പറ

Remya: അത്  ഇതുവരെ വിട്ടില്ലേ ?

Divya: അങ്ങനെ വിടാൻ പറ്റില്ലാലോ ?

Remya: ആ, ചേച്ചി എന്ന് വിളിച്ചതും കൂടി ഉണ്ടല്ലോ അല്ലെ ?

 

ദിവ്യ ഒന്ന് ചിരിച്ചു, അതിനു ശേഷം

3 Comments

  1. ?????

  2. ❤️♥️?

  3. Nice. Excepting more pages

Comments are closed.