!! തണൽ – വേനലറിയാതെ !! – 5[**SNK**] 123

എന്ന് പറഞ്ഞു വീണ്ടും ചിരി തുടർന്നു, ഇതു കേട്ടു രേഖയും അവരുടെ കൂടെ കൂടി; ഇതു കണ്ടു കൊണ്ട്

 

Remya: മതി അവടെ കിടന്നു കഥകളി കളിച്ചതു

Rekha: എന്നാലും എന്റെ ചേച്ചി, എത്ര കൊല്ലമായി ! ഇപ്പോഴും ഒരു മാറ്റവുമില്ല, ടീച്ചർ ആണെത്രേ, മോശമാണുട്ടോ ……..

Remya: അത് ഞാൻ സഹിച്ചു, മതി കിണിച്ചതു, വിശക്കുന്നില്ലേ ആർക്കും.

രേണു നീ പോയി അഞ്ചാറു ഇല മുറിച്ചു വാ, നിങ്ങൾ പോയി അമ്മയെ കൂട്ടി വാ.

ദിവ്യ അങ്ങോട്ടിരിക്കു, ഞാൻ ഭക്ഷണമെടുത്തുവരാം

 

അത് കേട്ട് എല്ലാരും ചിരിയടക്കി ; രേണുക അടുക്കളയിൽ കയറി ഒരു കത്തി എടുത്തു വാഴയില മുറിക്കാനായി പറമ്പിലേക്കിറങ്ങി, രേഖയും രേഷ്മയും അമ്മയെ പിടിച്ചു കൊണ്ടുവരാനായി മുറിയിലേക്കും.

അടുക്കളയിൽ കറി പാത്രങ്ങൾ എടുത്തു അടുപ്പത്തു വെച്ച് ചൂടാക്കി എടുക്കുകയായിരുന്നു രമ്യ. എന്തോ കേട്ട് തിരിഞ്ഞുനോക്കിയ രമ്യ കണ്ടത് തന്നെ നോക്കി എന്തോ ഗാഡമായി ചിന്ദിക്കുന്ന ദിവ്യയെയാണ്.

 

Remya: എന്താ ദിവ്യക്കുട്ടി വലിയ ആലോചനയിലാണല്ലോ ?

Divya: എന്താ ഇപ്പൊ ഉണ്ടായേ? പുലിയെ പോലെ വന്നത് പൂച്ചയെ പോലെ പോയി എന്ന് കേട്ടിട്ടേ ഉള്ളു, ഇപ്പൊ കണ്ടു. അനിയത്തിമാരെ ചോദ്യം ചെയ്യുന്ന ഭാവം കണ്ടപ്പോൾ ഞാൻ പ്രതീക്ഷിച്ചതു വിഷമിച്ചു അകത്തേക്ക് കയറി പോകുന്ന അവരെ ആണ് പക്ഷെ കണ്ടതോ, നാണം വന്നു മുഖം പൊത്തി പായുന്ന ചേച്ചിയെ ….

എന്താ സംഭവം, ആരാ ഈ അച്ചൂസ് ?

Remya: ഒക്കെ പറയാം ദിവ്യ, സമയമുണ്ടല്ലോ; ഏതായാലും അടുക്കളയിൽ കഴറിയതല്ലേ, ദാ ഈ കറി പാത്രങ്ങൾ എടുത്തു വിട്ടോ, ബാക്കി ഞാൻ കൊണ്ട് വരാം.

 

ഒന്ന് മൂളി ദിവ്യ കറിപാത്രങ്ങൾ എടുത്തു നടന്നു, പിറകേ ചോറ്റു പാത്രം ആയി രമ്യയും ചെന്നു. അപ്പോഴേക്കും  കൈ കഴുകിച്ചു അമ്മയെ ഡൈനിങ്ങ് ടേബിളിൽ ഇരുത്തിയിരുന്നു. വെട്ടി കഴുകി വൃത്തിയാക്കിയ വായയിലയുമായി രേണുകയും എത്തി. ടേബിളിൽ നാല് പേർക്കു മാത്രം ഇരിക്കാൻ പറ്റുന്നത് കൊണ്ട് നാല് ഇല ടേബിളിൽ വെച്ചു, ബാക്കി രണ്ടില താഴെ ഒരു ചെറിയ പായ വിരിച്ചു അതിനു മുന്നിലായി വച്ചു. എല്ലാവരും കൂടി ഭക്ഷണം വിളമ്പി. നെല്ലുകുത്തരിയുടെ ചോറ്, വെണ്ടയ്ക്ക സാമ്പാർ, ചെടി ചീര തോരൻ, ഉണക്ക മുളകു വറുത്തത്, പയറു കൊണ്ടാട്ടവും കണ്ണി മാങ്ങ അച്ചാറും. ഇരട്ട സഹോദരികൾ നിലത്തെ പായയിലിരുന്നു, ബാക്കി ഉള്ളവർ ടേബിളിൽ ഇരുന്നും ഓരോ തമാശകളും പറഞ്ഞു ഭക്ഷണം കഴിഞ്ഞു. കഴിച്ചു കഴിഞ്ഞു എണീക്കുമ്പോൾ നാടൻ വിഭവങ്ങളുടെ രുചിയെ കുറിച്ച് പറയാതിരിക്കാൻ ദിവ്യകായില്ല.

കഴിച്ചു കഴിഞ്ഞു പായ മടക്കി വച്ചു, അമ്മക്കുള്ള മരുന്നുകൾ കഴിപ്പിച്ചു റൂമിൽ കൊണ്ട് കിടത്തി. ഇലകളെല്ലാം കളഞ്ഞു പാത്രങ്ങൾ എല്ലാം കഴുകി വച്ച് സഹോദരിമാർ എല്ലാവരാലും പൂമുഖത്തു വന്നിരുന്നു, കൂടെ ദിവ്യയും. ആ നട്ടുച്ച നേരത്തും ആവിശ്യത്തിന് കുളിർമ നൽകാൻ പൂമുഖത്തിനായിരുന്നു. പാടത്തിനോടുള്ള ഭാഗം ചുമർകൊണ്ടു മറച്ചിരുന്നതിനാൽ അവിടെ നിന്നുള്ള ചൂടു കാറ്റിന്റെ ശല്യവുമുണ്ടായിരുന്നില്ല.

എല്ലാവരും ഓരോ ഭാഗത്തിരുന്നു.

 

Remya: ഞങ്ങൾക്ക് ഉച്ചക്ക് ഉറങ്ങുന്ന ശീലമില്ല. മരുന്ന് കഴിച്ചു അമ്മ കുറച്ചു നേരം ഉറങ്ങും. ദിവ്യക്കു ഉറങ്ങണമെന്നുണ്ടെങ്കിൽ അടുത്ത മുറി വിരിച്ചു തരാം.

Divya: അതൊന്നും വേണ്ട ടീച്ചറെ, കോളേജിൽ ഉച്ചയുറക്കം ഒന്നും ഇല്ലല്ലോ …..

3 Comments

  1. ?????

  2. ❤️♥️?

  3. Nice. Excepting more pages

Comments are closed.