!! തണൽ – വേനലറിയാതെ !! – 5[**SNK**] 123

Remya: ഇത് ദിവ്യ, ഞങ്ങളുടെ കോളേജിലെ ഓഫീസ് സ്റ്റാഫ് ആണ്. ദിവ്യക്ക് മനസ്സിലായികാണുമല്ലോ അല്ലേ ?

രണ്ടു പേരുടെയും കൈകൾ പിടിച്ചു അടുത്തു നിർത്തി

 

Divya: ടീച്ചറുടെ പുന്നാര അനിയത്തിമാരാണെന്നു മനസ്സിലായി, പക്ഷേ ഇതിൽ രേഷ്മ ഏതാ രേണുക ഏതാ, അത് മാത്രം പറഞ്ഞാൽ മതി.

Remya: കുറച്ചു ദിവസം ഒന്നിച്ചിരുന്നാൽ മനസ്സിലാവാൻ എളുപ്പമാണ്. ഏതായാലും ഇപ്പോൾ എളുപ്പത്തിന്; ഇതാ ഈ കുതിരവാൽ തലയിൽ കൊണ്ട് നടക്കുന്നത് രേഷ്മ മറ്റെയാൾ രേണുക.

Reshma: ദേ വല്യേച്ചി മുടി വളരാത്തതിനു ഞാൻ എന്ത് പിഴച്ചു, എന്നാൽ ഈ പിശാചിന് ആണെങ്കിൽ ഒരു ലിമിറ്റും ഇല്ലാതെ വളർന്നുകൊണ്ടിരിക്കുന്നു.

Remya: അതവിടെ നിക്കട്ടെ എപ്പോൾ പോയതാ രണ്ടും, നേരം എത്രയായി എന്ന് വല്ല വിചാരം ഉണ്ടോ ?

Reshma: അത് ഇതുവരെ വിട്ടില്ലേ ?

Remya: അങ്ങനെ വിടാൻ പറ്റോ? ചോദിക്കാൻ വീട്ടിൽ ആണുങ്ങൾ ഇല്ലാത്തതുകൊണ്ട് എന്തും ആവാം എന്നാണോ വിചാരം ? പുളിവടി വെടി ചന്ദിക്കു തരാൻ അറിയാഞ്ഞിട്ടല്ല …..

Reshma: രേണു, വേനൽ ഇന്ന് കാഠിന്യം കൂടതലാണല്ലോ ?

 

രേണുക രമ്യയുടെ പുറകിൽ കൂടെ കെട്ടിപിടിച്ചു പിൻകഴുത്തിൽ തോളമർത്തി ചോദിച്ചു

 

Renuka: ആണോ അച്ചുസേ ? അച്ചൂസിനിന്നു ചൂട് കൂടുതലുണ്ടോ ?

 

രേണുക അച്ചുസേ എന്നെ വിളിച്ചപ്പോൾ രമ്യ ടീച്ചറുടെ മുഖത്തു ഒരു ചെറുപുഞ്ചിരി വിരിഞ്ഞു അത് പിന്നെ നാണത്തിനു വഴി മാറി. കവിളുകൾ ചുവന്നു തുടുത്തു, കൺപീലികൾ നൃത്തമാടി. നിക്കകളി ഇല്ലാതെ അകത്തേക്ക് പാഞ്ഞു, ഒരു നവവധുവിന്റെ മാനസികാവസ്ഥയിലായിരുന്നു രമ്യ അപ്പോൾ. ആ ഓട്ടം കണ്ടു രേണുകയും രേഷ്‌മയും കൈ കോർത്തു പിടിച്ചു ചിരിച്ചു. ഒന്നും മനസ്സിലാവാതെ ദിവ്യ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. രമ്യ പാഞ്ഞെത്തിയത് അടുക്കള വാതിലിന്റെ അടുത്താണ്, ഒരു നിമിഷം ചാരി നിന്ന് കണ്ണുകളടച്ചു ദീർഘ ശ്വാസം വലിച്ചു. കണ്ണ് തുറന്നു നോക്കിയത് തന്നെ നോക്കി നിക്കുന്ന രേഖയുടെ മുഖത്തേക്കാണ്

 

Rekha: എന്തു പറ്റി ചേച്ചി ?

Remya: ഒന്നുമില്ല മോളെ

 

അപ്പോഴാണ് ദിവ്യയെയും കൂട്ടി അവർ അകത്തേക്ക് വന്നത്. ഒന്നും മനസ്സിലാവാതെ ഒരു കിളി പോയ അവസ്ഥയായിരുന്നു ദിവ്യകെങ്കിൽ, കളിയാക്കി ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു മറ്റു രണ്ടു പേരും. ഇത് കണ്ടു കൊണ്ട് അവരെ നോക്കി രേഖ കണ്ണ് കൊണ്ട് എന്താ എന്ന് ചോദിച്ചപ്പോൾ ചിരി അടക്കാനാവാതെ

 

Renuka: ഉണ്ണിയേട്ടൻ സ്പെഷ്യൽ ….

3 Comments

  1. ?????

  2. ❤️♥️?

  3. Nice. Excepting more pages

Comments are closed.