!! തണൽ – വേനലറിയാതെ !! 5
Author :**SNK**
അൽപ സമയത്തിന് ശേഷം അവർ രണ്ടു പേരും എഴുനേറ്റു പൂമുഖത്തേക്കു നടക്കുന്നതിനിടയിൽ
Divya: അല്ല ടീച്ചറെ ഇത് നിങ്ങൾ കുറച്ചു മുമ്പേ പറഞ്ഞ ഭർത്താവിന്റെ വകയുള്ള ഗിഫ്റ് വല്ലതുമാണോ
Remya: അതിനു ഉണ്ണിയേട്ടൻ ഞങ്ങളെ വിട്ടു പോയിട്ട് 11 കൊല്ലത്തോളമായി ………..
Divya: എന്താ, എന്താ പറഞ്ഞെ ?
ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു രമ്യയുടെ മറുപടി
Divya: എൻ്റെ ടീച്ചറെ നിങ്ങൾ ഇങ്ങനെ ഒന്നിന് പുറകെ ഒന്നന്നായി മനുഷ്യനെ ഞട്ടിച്ചോണ്ടിരിക്കല്ലേ ….
ആദ്യം പറഞ്ഞു ഭർത്താവുണ്ടെന്നു, ഇപ്പൊ പറയുന്നു ഭർത്താവ് വിട്ടുപോയിട്ടു പതിനൊന്ന് കൊല്ലമായി എന്ന്, ഇതൊന്നും പോരാതെ വെറും ഇരുപത്തിയേഴു വയസുള്ള എന്നെ ചേച്ചി എന്നു വിളിക്കുന്നു …..
ഇതു കേട്ട് രമ്യ പൊട്ടിച്ചിരിച്ചു
Divya: ഇതിൽ ഇപ്പോൾ ചിരിക്കാൻ എന്താ ഉള്ളത്, ഒന്നും മനസ്സിലാവാതെ തല പെരുത്തിരിക്കുമ്പോൽ ആണ് അവളുടെ ഒരു ചിരി
Remya: (ചിരി അടക്കാൻ കഴിയാതെ) അപ്പോ ശരിക്കും പ്രശ്‌നം ഞാൻ ചേച്ചി എന്ന് വിളിച്ചതാണല്ലേ ?
അത് കേട്ടപ്പോഴാണ് തൻ്റെ പരിഭവത്തിനു ഇങ്ങനെ ഒരു അർത്ഥമുള്ളതു ദിവ്യ മനസ്സിലാക്കിയത്. അതോർത്തു ദിവ്യയും ചിരിച്ചു. അങ്ങനെ അവർ ആ വീടിന്റെ ഉമ്മറത്തേക്ക് കയറി. അപ്പോഴാണ് ആരോ ഓടിവരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്. രമ്യയുടെ ഇരട്ട സഹോദരിമാരായിരുന്നു അത് രേണുകയും രേഷ്മയും. പടിക്കെട്ടുകൾ ഓടി കയറിയ അവർ പൂമുഖത്തു ചേച്ചിയുടെ കൂടെ പരിചയമില്ലാത്ത ഒരാളെ കണ്ടപ്പോൾ പിടിച്ചുകെട്ടിയതു പോലെ നിന്നു പരസ്പരം നോക്കി. അതിനു ശേഷം ഒരു ചെറു പുഞ്ചിരിയോടെ തങ്ങളെ നോക്കി നിൽക്കുന്ന ചേച്ചിയുടെ അടുത്തേക്ക് നടന്നു. അടുത്തെത്താറായപ്പോൾ തന്നെ ഒരേ പോലെ ഇരിക്കുന്ന അവരെ കണ്ടപ്പോൾ താൻ രാവിലെ കേട്ട രമ്യയുടെ സഹോദരിമാരാണ് അതെന്നു മനസ്സിലാക്കിയ ദിവ്യ ഒരു ചെറു പുഞ്ചിരിയോടെ അവരെ തന്നെ നോക്കി നിന്നു. കാണാൻ പറയത്തക്ക വ്യത്യാസം ഒന്നും അവർ തമ്മിലില്ലായിരുന്നു. പഴകിയ ഒരു നീലയും വെള്ളയും സ്കൂൾ യൂണിഫോം ആയിരുന്നു വേഷം.
അവർ അടുത്തെത്തിയപ്പോൾ സ്വല്പം ഗൗരവത്തിൽ
Remya: എവിടെ ആയിരുന്നു തമ്പുരാട്ടിമാർ ഇതുവരെ?
Reshma: ഇതാരാ വല്യേച്ചി?
Remya: അതല്ലലോ ഞാൻ ചോദിച്ചതിനുത്തരം?
Reshma: വല്യ പോസിടാതെ പറ ടീച്ചറെ?
എന്നു പറഞ്ഞു രമ്യയുടെ തോൾചേർന്നു നിന്നു.
?????
❤️♥️?
Nice. Excepting more pages