ആളുകൾ ഓടി കൂടുന്നുണ്ട്… വലിയ അപകടം ഒന്നും സംഭവിക്കരുതേ ഭഗവാനെ എന്നയാൾ ഉള്ളിരുകി പ്രാർത്ഥിച്ചു…. ഉടനെ തന്നെ തീ അണക്കാൻ ഫയർ ഫോഴ്സ് എത്തി…
കുറച്ചു കഴിഞ്ഞു ഒരു കത്തികരിഞ്ഞ രൂപത്തെ സ്ട്രക്ചറിൽ കൊണ്ട് പോവുന്നത് കണ്ടു…
അയാൾ അമ്മാ….അമ്മാ… ഉണ്ണി… ഉണ്ണി…….എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു……സഹിക്കാൻ ആവാതെ നിലത്തു കിടന്നുരുണ്ടു കരഞ്ഞു… കരഞ്ഞു അവശനായി ചുമരിൽ പിടിച്ചു എഴുന്നേറ്റു തിണ്ണയിൽ പുതപ്പിട്ടു കിടന്നു…
അയാളുടെ ബാല്യത്തെ കുറിച്ച് ഓർത്തു… അച്ഛൻ നഷ്ടപെട്ട തന്നെയും ഇളയ സഹോദരനെയും വളർത്താൻ അമ്മ വളരെ കഷ്ടപ്പെട്ടിരുന്ന കാലം… ദൈനം ദിന ചിലവുകൾക്ക് അമ്മ അടുത്തുള്ള വീടുകൾ വീട്ടുജോലിക്ക് പോയിരുന്നു…വളരെ ചെറിയ വീടും ജീവിതവും ആണ്….
ഒരു ദിവസം തനിക്ക് പുതിയ ഒരു സൈക്കിൾ വേണമെന്ന് പറഞ്ഞു വീട്ടിൽ ബഹളം ഉണ്ടാക്കി…
അമ്മ “എവിടുന്നു പണം കിട്ടാനാ മോനെ… നമുക്ക് ഇപ്പൊ അതിനുള്ള കഴിവില്ല…”എന്ന് പറഞ്ഞു അമ്മ കൈമലർത്തി….
എനിക്ക് സൈക്കിൾ എന്തായാലും വേണമെന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞു….. ആത്മഹത്യ ചെയ്യുമെന്ന് വരെ അമ്മയെ ഭീഷണിപ്പെടുത്തി……
ഒരു ദിവസം വൈകിട്ട് അമ്മയും ഉണ്ണിയും ഉറങ്ങുന്ന സമയത്ത്….അടുക്കള ഭാഗത്തുള്ള വിറകുപുരയിലേക്ക് പോയി….അടുപ്പിൽ കത്തിക്കാൻ അമ്മ കൊണ്ട് വെച്ച തെങ്ങിന്റെ ഉണക്ക ഓല മുഴുവൻ കത്തിച്ചു കളിച്ചു…അമ്മയോടുള്ള വാശിക്കു ഒരു തീപ്പെട്ടി മുഴുവൻ കത്തിച്ചു തീർത്തു….
തീ കത്തിച്ചു കളി കഴിഞ്ഞു അവിടെ നിന്നും കൂട്ടുകാരുടെ കൂടെ ഒളിച്ചു കളിക്കാൻ പോയി… അമ്മയോട് പറഞ്ഞില്ല… സൈക്കിൾ വാങ്ങി തരാത്തത് കൊണ്ട് വഴക്കാണ് അമ്മയോട്….
ഒരു കുട്ടിക്കാട്ടിൽ ഒളിച്ചിരുന്നു… പെട്ടന്ന് കൂട്ടുകാരൻ വന്നു അപ്പൂ നിന്റെ വീട് കത്തുന്നുണ്ട്…തീ ആളുന്നത് കണ്ടു… ആളുകൾ അങ്ങോട്ട് ഓടുന്നുണ്ട് എന്ന് പറഞ്ഞു…..
ഉടനെ എന്റെ വീട്ടിലേക് ഓടി… ഓലമേഞ്ഞ വീട് പൂർണമായി കത്തിനശിച്ചിട്ടുണ്ട്….ആളുകൾ ചുറ്റും കൂടി തീ അണക്കാൻ നോക്കുന്നുണ്ട്….
തീയിൽ കത്തിയമരുന്ന വീട് കണ്ടു ഞാൻ ആർത്തു കരഞ്ഞു… വീടിലേക്ക് ഓടികയറാൻ ശ്രമിച്ചപ്പോൾ ആളുകൾ എന്നെ തടഞ്ഞു വെച്ചു…
പെട്ടന്ന് തീയിൽ പായുന്ന അമ്മയെ കണ്ടു “അമ്മേ അമ്മേ””എന്ന് വിളിച്ചു കരഞ്ഞു കെട്ടിപ്പിക്കാനായി ഓടി…..
എന്നാൽ അമ്മ അപ്പോഴേക്കും താഴെ വീണിരുന്നു… ആളുകൾ തന്നെ പിടിച്ചു വെച്ചു……..
കരിക്കട്ടകൾക്കിടയിൽ നിന്നും അമ്മയെയും ഉണ്ണിയെയും പുറത്തെടുത്തു…കത്തിക്കരിഞ്ഞ രണ്ടു ശരീരങ്ങൾ മാത്രം… ജീവനില്ലാത്ത എന്റെ അമ്മയും കുഞ്ഞനിയനും….തിരിച്ചറിയാൻ പോലും ആവാത്ത വിധം….
എന്റെ അമ്മയെയും ഉണ്ണിയെയും ഇല്ലാണ്ടാക്കിയത് ഞാൻ അല്ലേ….. അമ്മേ….അമ്മേ…..എന്നവൻ അലറി കൊണ്ടിരുന്നു…. സമാധാനിപ്പിക്കാനായി വന്നവർ പോലും എന്നോട് ചേർന്നു കരഞ്ഞു….
കയറി കിടക്കാൻ വീടിന്റെ ഉമ്മറത്തൊരു പായയും കുടിക്കാൻ കഞ്ഞിയും രണ്ടു ജോഡി വസ്ത്രവും തന്നവർക്ക് താൻ ഒരു ഭാരം ആയി തുടങ്ങിയെന്നു കുറച്ചു ദിവസം കൊണ്ട് തന്നെ മനസിലായി….ഞങ്ങളെ പോലെ ബുദ്ദിമുട്ടി ജീവിക്കുന്നവരാണ് പലരും….
ഇനിയും അധികം അവിടെ നിന്നു ഇപ്പൊ അവർ കാണിക്കുന്ന ദയ കൂടി നഷ്ടപ്പെടുത്താൻ തോന്നിയില്ല…..അല്ലെങ്കിലും തനിക്ക് ഇനി ഈ നാട്ടിൽ ജീവിക്കാൻ ആവില്ല..
അമ്മയുടെയും ഉണ്ണിയുടെയും കരച്ചിലും ആ ദിവസത്തെ ഓർമകളും മാത്രമാണ് മനസ്സിൽ…മനസ് നിറയെ കുറ്റബോധം മാത്രമാണ്….തന്റെ ഒരു വാശി കൊണ്ടുണ്ടായ തീരാ നഷ്ടം….
പലപ്പോഴും ഒരിറ്റു വെള്ളം പോലും ഇറക്കാൻ കഴിയാറില്ല……
ഒരു രാത്രി അവർ തന്ന രണ്ടു ജോഡി ഉടുപ്പു മാത്രം എടുത്തു കൊണ്ട് അവിടുന്ന് ഇറങ്ങി….വഴിയാറിയാതെ ദൂരങ്ങൾ താണ്ടി…. ഓരോ നാട്ടിലും ചുറ്റി തിരിഞ്ഞു……
ഒരു ചായ കടയിൽ പാത്രം കഴുകി കൊടുത്തു അന്നത്തേക്കുള്ള ആഹാരം കഴിച്ചു പോന്നു…
പിന്നെയും പല നാടുകളിൽ പല ജോലികൾ…ഒരിടത്തും തനിക്കു ഉറങ്ങാൻ കഴിഞ്ഞിട്ടില്ല…..ഓർമ്മകൾ വേട്ടയാടുകയാണ്…
ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ ഇവിടെ എത്തി…. ഇപ്പോ മട്ടുള്ളവരുടെ കനിവിൽ കിട്ടുന്ന ചില്ലറ തുട്ടുകൾ കൊണ്ട് ജീവിക്കുന്നു…
വെയ്റ്റിംഗ് ഷെഡിലെ തിണ്ണയിൽ നിന്നും അയാൾ എഴുന്നേറ്റിരുന്നു…
ചുമരിൽ തല തുടരെ തുടരെ അടിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു ” ഭഗവാനെ ഇനിയും കാണാൻ വയ്യ …ഇനിയും എനിക്ക് ഇത് കാണിച്ചു തരരുതേ “…അയാൾ ഉറക്കെ അലറാൻ തുടങ്ങി…..
” അമ്മാ…. അമ്മാ എന്നോട് ക്ഷമിക്കണേ അമ്മാ… എന്നോട് പൊറുക്കണേ ഉണ്ണി…പൊറുക്കണേ ഉണ്ണി…. ”
നോക്കി നില്കുന്നവർക്കിതു ഒരു സ്ഥിരം കാഴ്ചയാണ്….. അത് കൊണ്ട് തന്നെ പലരും അവരുടെ തിരക്കുകളിലേക്ക് തിരിഞ്ഞു….
അയാളുണ്ടാകും ആ കടത്തിണ്ണയിൽ….അവന്റെ അമ്മയെയും ഉണ്ണിയെയും കാത്തു…മരണം പുല്കുവോളം….
ശുഭം…..
Kollaam
നന്നായിട്ടുണ്ട്… ❤❤❤❤❤❤❤
☹️☹️☹️☹️ വായിച്ചപ്പോ സങ്കടം ആയി
ഡോക്ടറുട്ടി വേറെ സൈറ്റിൽ വനു എന്ന് ariju സൈറ്റ് നെയിം ഒന്നു പറഞു തരുമോ ആരാകിലും @അർജുൻ ദേവ്
PL il ind bro
കൊള്ളാം എനിക്കിഷ്ടപ്പെട്ടു ♥️♥️