ഞാൻ കൂടുതലും എനിക്കായ് അനുവദിച്ചു തന്ന റൂമിൽ ഒതുങ്ങിക്കൂടി. ആരോ വിളിക്കുന്നത് കേട്ടാണ് റൂമിന് പുറത്തേക്ക് വന്നത്.
അഭിയേട്ടനായിരുന്നു വിളിച്ചത് താഴേക്ക് ഇറങ്ങാതെ തന്നെ എന്താ എന്ന് ചോദിച്ചപ്പോൾ നീ ഇങ്ങോട്ട് ഇറങ്ങി വാ നിന്നെ ഞാൻ വൃത്തിക്ക് ഒന്ന് കാണട്ടെ എന്ന് പറഞ്ഞു.
അതേയ് ഞാൻ ആ പഴയ അനു തന്നെയാണ്
ആണോ പക്ഷെ കണ്ടിട്ട് അങ്ങനെ അല്ലല്ലോ തോന്നുന്നത് ഹോ എന്താ ഒരു ഗ്ലാമർ.
ദേ അഭിയേട്ട ഒന്ന് പോയെ എനിക്കിവിടെ വേറെ ജോലിയുണ്ട് എന്നും പറഞ്ഞു കൊണ്ട് റൂമിലേക്ക് നടക്കുമ്പോൾ ഹാ അങ്ങനെ അങ്ങ് പോയാലോ ന്നും ചോദിച്ചു കൊണ്ട് മുകളിലേക്ക് കയറി വരാൻ ഒരുങ്ങി. അപ്പോൾ ഞാൻ താഴെക്കിറങ്ങി വരികയായിരുന്നു അപ്പോൾ അവൻ എന്നെ കടന്നു പോയി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഓ നീ താഴേക്കു പോകുകയാണെങ്കിൽ ഞാനായിട്ട് എന്തിനാ മുകളിൽ ഒറ്റക്ക് ഇരിക്കുന്നത് ചോദിച്ചു കൊണ്ട് താഴേക്ക് സ്പീഡിൽ ഇറങ്ങി കൂടെ അവൻ സാരിയുടെ മുന്താണി കൂടി കയ്യിൽ പിടിച്ചു കൊണ്ടാണ് ചാടി ഇറങ്ങിയത്. പെട്ടെന്ന് ഞാൻ പേടിച്ചു പോയി സാരി അവന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി.
നീയെന്താ ഒന്നും മിണ്ടാത്തത് എന്ന് കേട്ടപ്പോൾ ആണ് ചിന്തയിൽ നിന്ന് ഉണർന്നത്.
നീ താഴേക്ക് ചെല്ല് അവനുള്ള പണി നമുക്ക് കൊടുക്കാം നാലെണ്ണം കിട്ടിയാൽ നന്നാവാൻ ഉള്ളതെ ഉള്ളു. അവന് മെലിഞ്ഞ പെണ്ണുങ്ങളെ കാണുമ്പോൾ ചെറിയൊരു ഇളക്കം അത്രേ ഉള്ളൂ.
ആണോ എന്നാ എനിക്ക് മെലിയണ്ടായിരുന്നു ആരും എന്നോട് ഇതുവരെ ഇങ്ങനെ ഒന്നും എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ വാക്കുകൾ മുറിഞ്ഞു പോയി
എന്ത് വികസനം എവിടെ ഉണ്ടായിട്ടും കാര്യമില്ല സ്ത്രീകളോടുള്ള പെരുമാറ്റത്തിന് ഒരു മാറ്റവുമില്ല എന്നുള്ളത് വേദനയോടെ ഞാൻ ഓർത്തു.
സ്ത്രീ അമ്മയാണ് ദേവി ആണ് എന്നൊക്കെ പറഞ്ഞാലും സ്വന്തം കുടുമ്പത്തിൽ നിന്ന് തന്നെയാണ് കൂടുതലും പല തരത്തിലുള്ള അനുഭവങ്ങൾ ഓരോരുത്തർക്കും ഉണ്ടാവുന്നത്. ഇങ്ങനെ ഒരു അവസരത്തിൽ അവൾക്ക് ആരോടും പറയാൻ പോലുമാവില്ല
എടാ ന്ന് അവൾ വിളിച്ചപ്പോൾ പറ ഡീ ന്ന് പറഞ്ഞു ഞാൻ.
എന്നെ അപമാനിച്ച എന്റെ മനസ് നോവിച്ച അവന്റെ മേലെങ്കിലും വേദനിക്കണം അതെനിക്ക് കാണണം. നീ കല്യാണത്തിന് വരുമോ എന്നാ നമുക്ക് രണ്ടാൾക്കും കൂടി അവനെ പഞ്ഞിക്കിടാം അന്നത്തെ ദിവസം ആയത് കൊണ്ട് ഒരിക്കലും അവന് മറക്കാൻ സാധിക്കില്ല എന്ത് പറയുന്നു.
അന്ന് തന്നെ വേണോ അനൂ
ആ വേണം പെണ്ണിന്റ പക എന്താണെന്ന് അവന് ഞാൻ അറിയിച്ചു കൊടുക്കും നീ വരുമോ
അയ്യാ നീ എന്നെ കണ്ടിട്ട് പെണ്ണിന്റെ പക അറിയിച്ചു കൊടുക്കേണ്ട സ്പോട്ടിൽ ഒന്ന് കൊടുത്തിരുന്നേൽ പക അവന് അറിയുമായിരുന്നു ഇതിപ്പോ അയ്യേ
പോടാ
നീ വരേണ്ട
ഓ അല്ലെങ്കിൽ ആരാ വരുന്നത്
അല്ലെങ്കിലും നീ വരൂല ഇനിക്ക് അതറിയാം
അറിയോ എന്നാ പിന്നെ എന്തിനാ വിളിച്ചത്. ഞാൻ ആണേൽ വരണം എന്ന് വിചാരിച്ചും പോയി.
ആണോടാ നീ വരുമോ ഡാ.
നോക്കട്ടെ
നോക്കി നിൽക്കാതെ അവന്റെ തലക്ക് ഒന്നു കൊടുക്ക് അനു????….
എന്തായാലും സംഭവം കലക്കി???
Machane kadhayude adyam thottulla link
tharo
❤?
♥♥♥♥♥♥♥
ബ്രോ പൊളിച്ചു, വേറെ വൈബ് ആയി വായിക്കാൻ നൈസ് ഫീൽ ആയിരുന്നു.പിന്നെ അവൻറെ സൂക്കേട് കൂടുന്നുണ്ട് അതു അതികം വലർത്തണ്ട അവൻ ഒരു പണി കൊടുക്കണം ചെറുതാകണ്ട വലുത് തന്നെ ആയിക്കോട്ടെ ?
Waiting for next part ❤️❤️
Bro super story
Page kootumooo
കൊള്ളാം നല്ല സ്റ്റോറി ആണ് നല്ല ഫീൽ ആയിരുന്നു വായിക്കാൻ
❤❤❤✨️
Superb. Wtg 4 nxt part..
??