അവൾ അവന്റെ കല്യാണത്തിന് പോയപ്പോൾ മനസ്സിൽ വല്ലാത്ത ഭാരം. നെഞ്ചിൽ ഒരു കല്ലെടുത്തു വെച്ച പോലെ തോന്നുന്നു. അരുതാത്ത എന്തെങ്കിലും സംഭവിക്കുമോ എന്നൊരു തോന്നൽ.
എത്ര വേണ്ട വിചാരിച്ചിട്ടും മനസ്സിൽ ഓരോന്ന് വന്നപ്പോൾ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. മാറ്റിയ ശീലങ്ങൾ ആണ്. മാറിയത് എന്ന് വേണേൽ പറയാം ഒന്നിനെക്കുറിച്ചും ടെൻഷൻ ഇല്ലാതിരുന്നപ്പോൾ പതിയെ അതും നിന്നിരുന്നു. പക്ഷെ ഇന്ന് അത്യാവശ്യം ആയി തോന്നി. പറന്നു നടക്കുകയാണവൾ ഒരു മുള്ള് കുത്തി പോലും വേദനിപ്പിക്കരുതേ എന്ന് മനസ്സിൽ ഞാൻ പ്രാർത്ഥിച്ചു. ആർക്ക് വേണ്ടിയും പ്രാർത്ഥിക്കാറില്ല പക്ഷെ അവൾക്ക് വേണ്ടി വേണമെന്ന് തോന്നി. അടുത്ത് ഉണ്ടായിരുന്നുവെങ്കിൽ നിഴലായി നിൽക്കാമായിരുന്നു ഇത് അകലെ അല്ലെ.
കിടക്കയിൽ വെറുതെ കണ്ണടച്ച് ചാരി ഇരിക്കുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്. അനുഗ്രഹ എന്ന് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ തന്നെ മനസ് ഒന്ന് പിടഞ്ഞു.
സാധാരണ എല്ലാം വാട്സാപ്പ് ചെയ്യാറാണ് പതിവ്. ഇത്രയും സ്പീഡിൽ എങ്ങനെ ടൈപ്പ് ചെയ്തുണ്ടാക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇതിപ്പോ എന്തോ ഉണ്ടല്ലോ വിചാരിച്ചു ഫോൺ എടുത്തു എന്റെ ശ്വാസം നിലച്ചു പോകുന്ന പോലെ ജീവാ ന്ന് വിളിച്ചു കൊണ്ട് അവൾ തേങ്ങി.
തടിച്ചവൾ.10
എടീ കാര്യം പറയെന്നും പറഞ്ഞു കൊണ്ട് ഞാൻ അലറി പോയി. അവൾ പേടിച്ചു പോയെന്ന് തോന്നുന്നു അതുകൊണ്ടാവും ഒന്നും മിണ്ടാത്തത്.
ഞാനല്പമൊന്നു തണുത്തു. ദീർഘമായൊന്ന് നിശ്വസിച്ചു കൊണ്ട് ഞാൻ അവളോട് എന്താ പറ്റിയതെന്ന് ചോദിച്ചു.
അത് അവൻ അഭിയേട്ടൻ
അഭിജിത്
അയാൾ എന്റെ സാരിയിൽ പിടിച്ചു വലിച്ചു.
ഹോ അത്രേ ഉള്ളോ
നീയെന്നെ പേടിപ്പിച്ചല്ലോ പെണ്ണെ സാരമില്ല
സാരമില്ലെന്നോ നിനക്കറിയോ ഇതുവരെ ആരും തന്നെ എന്നോട് ഇങ്ങനെ മോശമായിട്ട് പെരുമാറിയിട്ടില്ല.
ഞാൻ പിന്നെ എന്താ പറയേണ്ടത്. എത്ര ബോൾഡ് ആണെന്ന് പറഞ്ഞാലും നിങ്ങൾ പെണ്ണുങ്ങൾ എന്താ ഇങ്ങനെ. മുഖം അടക്കി ഒന്ന് കൊടുത്തൂടെയിരുന്നോ നിനക്ക് എന്നിട്ട് റൂമിൽ വന്ന് മോങ്ങുന്നു അവൾ..
അവൻ പറയുന്നത് നിശബ്ദമായി നിന്ന് കേൾക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. കാരണം തെറ്റ് എന്റെ ഭാഗത്താണ്. ഇന്ന് തന്നെ എന്നെ ഇങ്ങോട്ട് കെട്ടി എടുക്കാൻ പാടില്ലായിരുന്നു.
എന്നെ തിരയുന്നത് കണ്ടാണ് ഞാൻ അവരുടെ അടുത്തേക്ക് പോയത് അപ്പോൾ തൊട്ട് അവന്റെ കണ്ണുകൾ എന്റെ മേലായിരുന്നു. അതെന്നെ വല്ലാതെ ആസ്വസ്തമാക്കി അതുകൊണ്ട് തന്നെ ആണ് അവനുമായുള്ള കൂടികാഴ്ച ഒഴിവാക്കിയതും.
നോക്കി നിൽക്കാതെ അവന്റെ തലക്ക് ഒന്നു കൊടുക്ക് അനു????….
എന്തായാലും സംഭവം കലക്കി???
Machane kadhayude adyam thottulla link
tharo
❤?
♥♥♥♥♥♥♥
ബ്രോ പൊളിച്ചു, വേറെ വൈബ് ആയി വായിക്കാൻ നൈസ് ഫീൽ ആയിരുന്നു.പിന്നെ അവൻറെ സൂക്കേട് കൂടുന്നുണ്ട് അതു അതികം വലർത്തണ്ട അവൻ ഒരു പണി കൊടുക്കണം ചെറുതാകണ്ട വലുത് തന്നെ ആയിക്കോട്ടെ ?
Waiting for next part ❤️❤️
Bro super story
Page kootumooo
കൊള്ളാം നല്ല സ്റ്റോറി ആണ് നല്ല ഫീൽ ആയിരുന്നു വായിക്കാൻ
❤❤❤✨️
Superb. Wtg 4 nxt part..
??