തടിച്ചവൾ.8,9,10 [Ibrahim] 166

ഹല്ല പിന്നെ.

അപ്പോൾ ആണ് അവന്റെ വാട്സ് ആപ് മെസ്സേജ്. നീ ആലോചിച്ചു നോക്ക് നീ മെലിയുമ്പോൾ ഇപ്പോൾ ഉള്ള ഡ്രെസും ഓർണമെന്റ്സും ഒന്നും നിനക്ക് ചേരില്ല അപ്പോൾ നിനക്ക് അതൊക്കെ വാങ്ങാൻ ആരെയും ആശ്രയിക്കേണ്ട പിന്നെ മനസിന് എന്ത് സന്തോഷം ആവുമെന്ന് അറിയോ നിനക്ക് ആലോചിച്ചു നോക്ക് നീ. ഞാൻ ഇതുവരെ പറഞ്ഞ എന്തെങ്കിലും കാര്യം നിനക്ക് മോശമായി വന്നിട്ടുണ്ടോ ഇതും വരില്ല. ആലോചിച്ചു നോക്കിയപ്പോൾ ശരിയാണ് പക്ഷെ ജോലി എന്നൊക്കെ പറയുമ്പോൾ വല്ലാത്ത ഉത്തരവാദിത്തം ആണ് എന്നെ കൊണ്ട് പറ്റുമോ എന്നാണ്.

 

എന്നതാ പറ്റാത്ത നീ ആദ്യം പോയി നോക്ക് എന്നിട്ട് പറ്റിയില്ലേ ഒഴിവാക്ക്.

അങ്ങനെ നോക്കാം ലേ

ആഹ് ഡീ

മ്മ്. എന്നാ നോക്കാം എന്ന് പറഞ്ഞപ്പോൾ അവൻ എനിക്ക് ലൈക് അടിച്ചു….

 

തടിച്ചവൾ..9

 

ജോലിക്ക് പോയി തുടങ്ങിയപ്പോൾ എല്ലാത്തിലും പോലെ തന്നെ ചടപ്പ് തോന്നി ഇനിയും നേരത്തെ എണീക്കാൻ ഒന്നും വയ്യായിരുന്നു. എന്നാലും ഉള്ള സമയത്തു അമ്മയെ സഹായിച്ചു ഞാൻ. പിന്നെ ഡാൻസ് ക്ലാസ്സിൽ പോയി. കാരണം ഡാൻസ് ഞാൻ അത്രയും ഇഷ്ടപ്പെടാൻ തുടങ്ങിരുന്നു. ഇടക്ക് അടുക്കളയിൽ കയറി പരീക്ഷണങ്ങൾ നടത്താനും മറന്നില്ല. ഒരുപാട് നാളുകൾ ഒന്നും വേണ്ടി വന്നില്ല ഞാൻ നന്നായി മെലിഞ്ഞു തുടങ്ങി. മാത്രമല്ല ഭംഗിയും കൂടി കൂടി വന്നു. ഭംഗിയില്ലാത്ത ഷേപ്പ് ഇല്ലാത്ത വസ്ത്രങ്ങൾക് പകരം ഒരല്പം മോഡേൺ ആയ വസ്ത്രങ്ങൾ അലമാരയിൽ സ്ഥാനം പിടിച്ചു തുടങ്ങി. ജ്വൽസ് പോലും ഞാൻ വളരെ നന്നായി സെലക്ട്‌ ചെയ്യാൻ തുടങ്ങി.

 

ചുരിദാർ ലെഗിൻസ് ടോപ് എന്നിവയൊക്കെ ജോലിക്ക് പോകുമ്പോൾ ഇട്ടിരുന്നു എങ്കിലും വല്ല ഫങ്ക്ഷന് പോകുമ്പോൾ ഒരല്പം മോഡേൺ ആയി അണിഞ്ഞൊരുങ്ങി. പൊതുവെ ഒരുങ്ങാൻ മടിയായിരുന്നുവെങ്കിലും ഇപ്പോൾ നന്നായി ആസ്വദിച്ചു കൊണ്ട് ഒരുങ്ങി തന്നെ നടന്നു.

അച്ഛൻ നിശ്ചയത്തിന് വാങ്ങി തന്ന ആഭരണങ്ങളെല്ലാം തന്നെ ഞാൻ മാറ്റി എടുത്തു. നല്ല മോഡൽ ആക്കി കാരണം അഭിയുടെ കല്യാണത്തിന് അധികം ദിവസമില്ല അന്നെനിക്ക് അഭരണങ്ങൾ എല്ലാം അണിഞ്ഞു തന്നെ പോണം. കൂടാതെ ഭംഗിയുള്ള സാരിയും ചുരിദാറും ഒക്കെ ഞാൻ സെലക്ട്‌ ചെയ്തു വെച്ചിട്ടുണ്ട്.

ഹീൽസും ഓരോ ഡ്രസിന് മാച്ച് ആയ ഓർണമെന്റ്സ് ഉം പാക് ചെയ്തു വെച്ചിട്ടുണ്ട്. ജോലിക്ക് പോകുന്നത് കൊണ്ട് എല്ലാം ഒരു ദിവസം ചെയ്താൽ നടക്കില്ല
മാത്രമല്ല വേറെയും കുറെ പ്ലാൻസ് ഉണ്ട്.

 

എല്ലാവരും ചേർന്ന് ഒരു ഡാൻസ് ആണ് ആദ്യത്തെ ഐറ്റം. ഞാൻ ആണ് പ്ലാൻ ചെയ്തത്. സിനിമാറ്റിക്കും ക്ലാസ്സിക്കും ചേർന്നുള്ള ഒരു ഐറ്റം. അതുകഴിഞ്ഞു കുറച്ചു പ്രായം ആയവരുടെ വേറെ പരിപാടികളും. അതൊക്കെ പ്ലാൻ ചെയ്യുന്നേ ഉള്ളു. ഡാൻസ് പിന്നെ net വഴി ഞങ്ങൾ പഠിക്കുന്നുണ്ട്. അതുകൊണ്ട് ഒട്ടും തന്നെ സമയമില്ല. ഡ്രസ്സ്‌ ആണെങ്കിലും എടുത്തു വെച്ചത് പോരാ എന്ന് തോന്നിയിട്ടു മാറ്റി മാറ്റി വെക്കുന്നതാണ് വേറെ ഒരു പരിപാടി.

 

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അഭിയുടെ കല്യാണം ആണ്. ഇപ്പോൾ എനിക്ക് അവനോടു ദേഷ്യം ഒന്നുമില്ല ഞാൻ ഇങ്ങനെ ആവാൻ അവനല്ലേ കാരണം. അന്നെങ്ങാനും അബദ്ധത്തിൽ എന്റെ വിരലിൽ മോതിരം ഇട്ടിരുന്നേൽ ജീവിതകാലം മുഴുവനും സങ്കടം പേറി നടക്കേണ്ടി വന്നേനെ. ഇപ്പോൾ എത്ര സന്തോഷവതിയാണ് ഞാൻ അത് തന്നെ പോരെ.

 

ബോർഡറിൽ സീക്വൻസ് വർക്കുള്ള സാരിയാണ് ഇന്ന് ഉടുക്കുന്നത്. മുടി മുടി അല്പം വിടർത്തിയിട്ടു. കഴുത്തിൽ മാല ഒന്നും ഇട്ടില്ല. വലിയൊരു കമ്മൽ എടുത്തിട്ടു.

കണ്ണാടിയിൽ നോക്കിയപ്പോൾ നല്ലതായി തോന്നി പിന്നെ ഫോൺ എടുത്തു കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു.

ഇറങ്ങി വരുമ്പോൾ അച്ഛനും അമ്മയും റെഡി ആയി നില്കുന്നുണ്ട്. ഇറങ്ങിവന്നപ്പോൾ അച്ഛൻ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചു.

Updated: December 12, 2021 — 11:18 am

10 Comments

  1. നോക്കി നിൽക്കാതെ അവന്റെ തലക്ക് ഒന്നു കൊടുക്ക് അനു????….

    എന്തായാലും സംഭവം കലക്കി???

  2. Machane kadhayude adyam thottulla link
    tharo

  3. ♥♥♥♥♥♥♥

  4. ബ്രോ പൊളിച്ചു, വേറെ വൈബ് ആയി വായിക്കാൻ നൈസ് ഫീൽ ആയിരുന്നു.പിന്നെ അവൻറെ സൂക്കേട് കൂടുന്നുണ്ട് അതു അതികം വലർത്തണ്ട അവൻ ഒരു പണി കൊടുക്കണം ചെറുതാകണ്ട വലുത് തന്നെ ആയിക്കോട്ടെ ?
    Waiting for next part ❤️❤️

  5. Bro super story
    Page kootumooo

  6. കൊള്ളാം നല്ല സ്റ്റോറി ആണ് നല്ല ഫീൽ ആയിരുന്നു വായിക്കാൻ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤✨️

  8. Superb. Wtg 4 nxt part..

Comments are closed.