തടിച്ചവൾ.8,9,10 [Ibrahim] 166

അപ്പോൾ ആണ് അടുത്ത ഓഫർ ഒരു ജോലിയുടെ. ഇവളുമാരൊക്കെ എവിടുന്നു വരുന്നെടെ മനുഷ്യനെ സ്വസ്ഥമായിരിക്കാനും സമ്മതിക്കില്ലേ.

അച്ഛൻ പറഞ്ഞു ഇഷ്ടം പോലെ ചെയ്തോ എന്ന്. അമ്മക്കും അത് തന്നെ അഭിപ്രായം. പക്ഷെ അവനോടു പറഞ്ഞപ്പോൾ അവൻ എന്നെ പണിക്ക് വിട്ടേ പറ്റൂ.

അതേയ് ഞാൻ ജോലിക്ക് പോയിട്ട് വേണ്ട ഇവിടേക്ക് റേഷൻ വാങ്ങാൻ അതുകൊണ്ട് തത്കാലം ഞാൻ പോകുന്നില്ല.

ആണോ

ആണ്

അതേ ഞാൻ ജോലിക്ക് പോകണമെന്ന് പറയാൻ നിനക്ക് ഒരു അധികാരവുമില്ല ഏത് നേരത്തും ഫോണിൽ താമസിക്കുന്ന നീ ആദ്യം ജോലിക്ക് പോടാ എന്ന് പറഞ്ഞു ഞാൻ.

അതേറ്റു എന്ന് തോന്നുന്നു കുറച്ചു നേരം മറുപടി ഒന്നും വന്നില്ല.

എനിക്ക് ജോലിക്ക് പോകാനൊന്നും വയ്യ അതാണ് നിന്നെ ജോലിക്ക് വിടുന്നത്. ജോലി ഉള്ള ഒരു പെണ്ണിനെ വിവാഹം ചെയ്യണം എന്നാ എന്റെ ആഗ്രഹം അതിപ്പോ നീ ജോലിക്ക് പോയി തുടങ്ങിയാൽ എനിക്ക് നിന്നെ കെട്ടാം.

അയ്യാ മോന്റെ പൂതി കൊള്ളാലോ

അതേ ലേ താങ്ക്സ്

അയ്യാ താങ്ക്സ് പോടാ പട്ടീ

 

നീയെന്നെ പട്ടി എന്നോ പൂച്ച എന്നോ എന്ത് വിളിച്ചാലും ജോലിക്ക് നീ പോയെ പറ്റൂ

ഞാൻ ദേഷ്യത്തിൽ രണ്ടു സ്മൈലി അയച്ചു കൊടുത്തു

ഹാ നിനക്ക് ദേഷ്യം പിടിക്കുന്നുണ്ടോ

ആ ഉണ്ട്

അത് സാരമില്ല പെൺകുട്ടികൾക്ക് കുറച്ചു ദേഷ്യമൊക്കെ നല്ലതാ.

 

എടാ അതല്ല

ഏതല്ല നീ പോയി നോക്ക്

 

നീ ഇത് തന്നെ അല്ലെ കഴിഞ്ഞ ഓരോ പ്രാവശ്യവും പറഞ്ഞത്.

 

എന്നിട്ട് മോശം ഒന്നും ആയിട്ടില്ലലോ മെലിഞ്ഞു എന്ന് നീ അല്ലെ പറഞ്ഞത്.

 

ആ മെലിഞ്ഞു ഇനി എനിക്ക് മെലിയേണ്ട

ഹാ അതിനു ജോലിക്ക് പോയാൽ മെലിയുമെന്ന് ആരാ പറഞ്ഞത്

എന്നാ പിന്നെ എന്തിനാ ജോലിക്ക് പോകുന്നത്.

എടീ എത്ര ആളുണ്ട് ഒരു ജോലിക്ക് അത്രേo ശ്രമിക്കുന്നു എന്ന് നിനക്കറിയോ ഇതിപ്പോ നിനക്ക് ഒരു ശ്രമവും നടത്താതെ ജോലി കിട്ടുമ്പോൾ വേണ്ട എന്ന് വെക്കല്ലേ.

 

അങ്ങനെ ഒരാളുണ്ടോ എന്നാ നീ നമ്പർ താ അയാളെ വിളിച്ചു ഈ ജോലി അയാൾക്ക് കൊടുക്കാം.

ഞാൻ അങ്ങനെ അല്ല പറഞ്ഞത് ഉപമ പറഞ്ഞതാ.

നീ അങ്ങനെ കൂടുതൽ ഉപമ ഒന്നും പണയണ്ട. എനിക്കിട്ട് പണിതിട്ട് മതിയായില്ല അല്ലേടാ കോപ്പേ ന്നും പറഞ്ഞു കൊണ്ട് ഞാൻ ഫോൺ വെച്ചു…

 

Updated: December 12, 2021 — 11:18 am

10 Comments

  1. നോക്കി നിൽക്കാതെ അവന്റെ തലക്ക് ഒന്നു കൊടുക്ക് അനു????….

    എന്തായാലും സംഭവം കലക്കി???

  2. Machane kadhayude adyam thottulla link
    tharo

  3. ♥♥♥♥♥♥♥

  4. ബ്രോ പൊളിച്ചു, വേറെ വൈബ് ആയി വായിക്കാൻ നൈസ് ഫീൽ ആയിരുന്നു.പിന്നെ അവൻറെ സൂക്കേട് കൂടുന്നുണ്ട് അതു അതികം വലർത്തണ്ട അവൻ ഒരു പണി കൊടുക്കണം ചെറുതാകണ്ട വലുത് തന്നെ ആയിക്കോട്ടെ ?
    Waiting for next part ❤️❤️

  5. Bro super story
    Page kootumooo

  6. കൊള്ളാം നല്ല സ്റ്റോറി ആണ് നല്ല ഫീൽ ആയിരുന്നു വായിക്കാൻ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤✨️

  8. Superb. Wtg 4 nxt part..

Comments are closed.