തടിച്ചവൾ.8,9,10 [Ibrahim] 166

അപ്പോൾ ആണ് അമ്മ വന്നത്. വെറുതെ നടക്കുകയാണേൽ മുറ്റം ഒന്ന് തൂത്തു വാരിയെക്ക് എന്നാ രാവിലെ വേഗം നടക്കാൻ പോവാലോ ന്ന്.

ഹും ഇപ്പോൾ എല്ലാർക്കും എന്താ എന്റെ കാര്യത്തിൽ ശ്രദ്ധ. ഞാൻ മുന്നിട്ടു ഇറങ്ങീട്ടല്ലേ ഇവരാരും എന്നെ ഒന്ന് നിർബന്ധിക്കുക കൂടി ചെയ്തിട്ടില്ല. ഇപ്പോൾ ആണെങ്കിൽ കുപ്പിയിൽ നിന്ന് വന്ന ഭൂതത്തിനെ കൂട്ട് തീരുമ്പോൾ തീരുമ്പോൾ പണി തരുന്നു. എനിക്കാണേൽ എന്നോട് പറഞ്ഞു ചെയ്യിക്കുന്നത് ഒട്ടും ഇഷ്ടല്ല കണ്ടറിഞ്ഞു ഞാൻ ഒട്ടും ചെയ്യുകയുമില്ല എന്താ ലേ ?

 

ദിവസങ്ങൾ കഴിയും തോറും നടത്തതിന്റ സ്പീഡ് കൂടി വന്നു തടി കുറഞ്ഞും.

 

അങ്ങനെ ഒരു ദിവസം ഞാനും അച്ഛനും കൂടി നടക്കുമ്പോൾ ആണ് ദേവ യെ കണ്ടത്. ദേവയാനി.

 

ആഹാ നീ നടക്കാൻ ഒക്കെ പോകുന്നുണ്ടോ എന്നാ ഡാൻസ് ക്ലാസ്സിൽ വന്നൂടെ. ഡാൻസ് കളിച്ചാൽ എത്ര വേഗത്തിൽ മെലിയുമെന്ന് അറിയോ എന്ന്.

എടീ ഞാനിപ്പോ അത്യാവശ്യം മെലിഞ്ഞിട്ടുണ്ട് പിന്നെ കൂടുതൽ മെലിയുന്നത് അച്ഛന് ഇഷ്ടല്ല എന്ന് പറഞ്ഞു തടി തപ്പാൻ നോക്കി. ഏയ്‌ കുഴപ്പമില്ല മോളെ ഒന്നും കൂടി ശരിയാവാൻ ഉണ്ട് നീ വേണേൽ ഡാൻസ് ക്ലാസ്സിൽ പൊയ്ക്കോ ന്ന് അച്ഛൻ.

 

ഏയ്‌ അത് ശരിയാവില്ല അച്ഛനും ഞാനും കൂടിയാ നടക്കുന്നത് അപ്പോൾ ഞാനില്ലേ അച്ഛനു വിഷമാവും.

 

ആര് പറഞ്ഞു നീ വരുന്നതിന് മുമ്പ് ഞാൻ ഒറ്റക്കല്ലേ നടന്നിരുന്നത് നീ ഇല്ലെങ്കിലും ഞാൻ ഇവരുടെ കൂടെ ഒക്കെ നടന്നോളും എന്നും പറഞ്ഞു കൊണ്ട് ദിവാകരാ ന്നും വിളിച്ചു കൊണ്ട് ഏതോ ആളുടെ കൂടെ പോയി അച്ഛൻ.

ദുഷ്ടൻ വീട്ടിലേക്കു വരുമല്ലോ കാണിച്ചു കൊടുക്കാം ഞാൻ ഹും.

എന്നാ പിന്നെ എന്താ പ്രോബ്ലം നീ വാ ന്ന് അവൾ.

എനിക്ക് മടി ആയിട്ട് പോകാത്തത് ആണെന്ന് അവൾ വിചാരിക്കും മാത്രമല്ല എല്ലാരോടും പറയുകയും ചെയ്യും ആകെ ഞാൻ ധർമ്മ സങ്കടത്തിലായി.

 

ജീവനോട് കാര്യം സൂചിപ്പിച്ചപ്പോൾ അവന് വലിയ അതിശയം ഡാൻസിനൊക്ക പോയിട്ടുണ്ടോ ന്നും ചോദിച്ചിട്ട്.

 

പോയിരുന്നു പിന്നെ മെയ് വഴക്കം കുറഞ്ഞു ന്നു പറഞ്ഞു കൊണ്ട് ടീച്ചർ വഴക്ക് പറഞ്ഞപ്പോൾ ഞാൻ ആ വഴിക്ക് തന്നെ പോയിട്ടില്ല.

ആയ്യോാ മെയ്വഴക്കം കുറഞ്ഞാലെന്താ നാവിനു നല്ല വഴക്കം ആണല്ലോ ന്ന്

ദേ എന്നെ കൊണ്ടൊന്നുo പറയിക്കണ്ട മനുഷ്യൻ ആകെ കഴിക്കുന്നത് ഇപ്പോൾ ഒരു കോഴിക്ക് കൊടുക്കുന്ന വറ്റാണ് അതും നിർത്തിക്കോ നീ എന്നിട്ട് എന്നെ തെക്കോട്ടെടുപ്പിക്കുമോ.
കോഴിക്ക് കൊടുക്കുന്ന വറ്റോ അല്ലെങ്കിൽ കോഴിക്കൂട്ടിൽ ഇട്ട് കൊടുക്കുന്ന വറ്റോ എന്ന് ചോദിച്ചു കൊണ്ട് അവൻ ചിരിക്കാ

ദേ പറയിക്കണ്ട എന്നെ കൊണ്ട് എന്നും പറഞ്ഞു കൊണ്ട് ഞാൻ കലിപ്പായി

ഹാ നീ പോയി നോക്ക് പറ്റില്ലേൽ നിർത്തിക്കോ എന്ന് പറഞ്ഞപ്പോൾ ഞാനും വിചാരിച്ചു ഒന്ന് നോക്കിക്കളയാം എന്ന്. അങ്ങനെ ഡാൻസ് ക്ലാസ്സിൽ ചേർന്ന്. ആദ്യമൊക്കെ ബുദ്ധിമുട്ട് ആയിരുന്നു. അതങ്ങനെ ആണെന്ന് പറഞ്ഞു കൊണ്ട് മൂന്നാളും എനിക്ക് സപ്പോർട്ട് തന്നു. നടക്കാൻ പോകുന്നതിനേക്കാൾ നല്ലതാണെന്നു വിചാരിച്ചു ഞാനും ക്ലാസ്സിൽ മുടങ്ങാതെ പോയി. പിന്നെ വീട്ടിൽ റസ്റ്റ്‌ കുറഞ്ഞു വന്നു. ചെടി നടലും നനക്കലും ഒക്കെ ആയിട്ട് ബിസി ആയി.

Updated: December 12, 2021 — 11:18 am

10 Comments

  1. നോക്കി നിൽക്കാതെ അവന്റെ തലക്ക് ഒന്നു കൊടുക്ക് അനു????….

    എന്തായാലും സംഭവം കലക്കി???

  2. Machane kadhayude adyam thottulla link
    tharo

  3. ♥♥♥♥♥♥♥

  4. ബ്രോ പൊളിച്ചു, വേറെ വൈബ് ആയി വായിക്കാൻ നൈസ് ഫീൽ ആയിരുന്നു.പിന്നെ അവൻറെ സൂക്കേട് കൂടുന്നുണ്ട് അതു അതികം വലർത്തണ്ട അവൻ ഒരു പണി കൊടുക്കണം ചെറുതാകണ്ട വലുത് തന്നെ ആയിക്കോട്ടെ ?
    Waiting for next part ❤️❤️

  5. Bro super story
    Page kootumooo

  6. കൊള്ളാം നല്ല സ്റ്റോറി ആണ് നല്ല ഫീൽ ആയിരുന്നു വായിക്കാൻ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤✨️

  8. Superb. Wtg 4 nxt part..

Comments are closed.