അലക്കിയ തുണികളൊക്കെ വിരിച്ചിട്ട് ചാടി തുള്ളി ഞാൻ അകത്തേക്ക് പോയി.
ഫോൺ എടുക്കാൻ നോക്കിയപ്പോൾ ഫോൺ മുകളിൽ. മുകളിൽ പോയി ഫോൺ എടുത്തു ചാർജിൽ ഇട്ട് കുളിക്കാൻ നോക്കിയപ്പോൾ ഇടാൻ വിചാരിച്ച ഡ്രസ്സ് താഴെ. ശോ ആകെ ദിവസം അഞ്ചാറ് പ്രാവശ്യം കയറിയറങ്ങി മനുഷ്യന്റെ ഊപ്പാട് ഇളകി. എല്ലാം മുകളിലേക്ക് എടുക്കണ്ട വിചാരിച്ചു രണ്ടു മുറികളിലും കൂടി വെച്ചതായിരുന്നു. അത് നടക്കില്ല എന്നുള്ളത് കൊണ്ട് ഞാൻ എല്ലാം മുകളിലേക്ക് മാറ്റി.
മൂന്നു നാല് ദിവസം അങ്ങനെ പോയി. മുറ്റമടിക്കലും തുണി അലക്കലും എന്റെ ജോലി പോലെ ആയി മാറി.
ഞാൻ തുടങ്ങുന്ന മുമ്പ് ആരായിരുന്നോ അവരൊന്നും ആ പരിസരത്തേക്ക് കണ്ടില്ല. മുകളിലെത്തെ റൂമിൽ ആയത് കൊണ്ട് അവിടെ തൂത്തു തുടക്കലും എന്റെ ജോലി ആയി. കഴിക്കുന്നതിനു മുമ്പ് വെള്ളം കുടിക്കാൻ പറഞ്ഞിട്ട് ഭക്ഷണവും വിചാരിച്ച പോലെ കഴിക്കാൻ പറ്റുന്നില്ല.
രാത്രി എട്ടിനു ശേഷം താഴേക്ക് ഇറങ്ങാൻ പാടില്ല എന്നാണ് അവന്റെ ഓർഡർ. അതുകൊണ്ട് അതിന് മുന്നേ ഭക്ഷണം കഴിച്ചു മുകളിലേക്ക് കയറും. പാൽചായ പറ്റെ ഒഴിവാക്കി ഇതുവരെ മാറ്റങ്ങൾ വലുതായിട്ടൊന്നും എനിക്ക് തോന്നുന്നില്ല. പാല് കുടിച്ചോളാൻ പറഞ്ഞിരുന്നു. അതുകൊണ്ട് എനിക്ക് ഇഷ്ടം ഉള്ള ഒരു മൊന്തയിൽ ആണ് കുടിച്ചിരുന്നത്. അത് ഗ്ലാസിൽ ഒഴിച് അളക്കാൻ പറഞ്ഞപ്പോൾ രണ്ടര ഗ്ലാസ് പാലുണ്ട്. ഒരു ഗ്ലാസ് മാത്രം കുടിച്ചാൽ മതിയെന്നും പറഞ്ഞു അവൻ അതും നിർത്തിച്ചു ദുഷ്ടൻ