തടിച്ചവൾ.6 [Ibrahim] 146

 

കുറെ വെള്ളം വയറ്റിലും ബാക്കി ഞാൻ ഇട്ട ഡ്രസിലും ആയിരുന്നു. എന്നിട്ടും ഉറക്കം വിട്ടു പോയില്ല. ഇനി മുറ്റം അടിക്കണ്ടേ എന്നോർത്ത് ഞാൻ ആടി ആടി മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അമ്മയോട് അച്ഛൻ പറയുന്നത് കേട്ടു. എടീ ഒന്ന് പോയി പിടിച്ചു വെക്ക് അല്ലെങ്കിൽ ഇന്നലെ നിശ്ചയം മുടങ്ങിയതിന്റെ വിഷമത്തിൽ അടിച്ചു വീലായി നടക്കുക ആണെന്ന് അയലത്തുള്ളവർ കരുതും എന്ന്.

 

അമ്മ എന്നെ തട്ടി ഉണർത്തുമ്പോൾ ചൂലും താങ്ങി പിടിച്ചു മുറ്റത്തിന്റ വരമ്പിൽ ഇരുന്നുറങ്ങുകയായിരുന്നു. തട്ടി വിളിച്ചപ്പോൾ ഞാൻ ഞെട്ടി എണീറ്റു. അകത്തു പോയി ഉറങ്ങേടീ ന്ന് പറഞ്ഞപ്പോൾ ഞാൻ ആ ന്നും പറഞ്ഞു അകത്തേക്ക് നടന്നു. പെട്ടന്ന് ആണ് ടാസ്കിന്റ കാര്യം ഓർമ വന്നത്. തിരികെ തന്നെ പോയി നോക്കിയപ്പോൾ അമ്മ അടിച്ചു വാരി തുടങ്ങിയിട്ടുണ്ട്. ഇനി അമ്മയെ വിഷമിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു ഞാൻ അകത്തേക്ക് കയറി കിടക്കാൻ ഒരുങ്ങുമ്പോൾ ആണ് call. നോക്കിയപ്പോൾ അവൻ തന്നെ ആണ്. ഇവൻ എന്നെയും കൊണ്ടേ പോകുള്ളൂ എന്നിർത്തിട്ടാണ് അറ്റൻഡ് ചെയ്തത് തന്നെ ശബ്ദം ഒക്കെ നന്നാക്കി ഞാൻ ഹലോ പറഞ്ഞു അല്ലെങ്കിൽ അവന് മനസിലാവും ഞാൻ ഉറങ്ങീന്ന്.

 

നീ മുറ്റം അടിച്ചു കഴിഞ്ഞോ എന്നാണ് ആദ്യത്തെ ചോദ്യം.

 

ഏഹ്

അല്ല അമ്മ അടിക്കുന്നുണ്ട്.

ഡീ അപ്പോൾ ഞാൻ പറയുന്നതൊന്നും നിനക്ക് അനുസരിക്കാൻ വയ്യ അല്ലെ എന്നാ ഓക്കേ നിന്റെ ഇഷ്ടം പോലെ ചെയ്തോ ഞാനായിട്ട് ഇനി ശല്യം ചെയ്യില്ല എന്ന് പറഞ്ഞു.

 

എടാ അതല്ല അങ്ങനെ അല്ല ഡാ കട്ടാക്കല്ല എന്ന് പറഞ്ഞെങ്കിലും അവൻ കട്ടാക്കി ദുഷ്ടൻ.

 

വീണ്ടും മുറ്റത്തേക്കിറങ്ങിയപ്പോൾ അമ്മ പകുതി മുറ്റം തൂത്തു കഴിഞ്ഞിരുന്നു. ബാക്കി ഞാൻ ചെയ്യണോ എന്ന് ചോദിച്ചപ്പോൾ അപ്പോൾ തന്നെ ചൂൽ എന്റെ കയ്യിലേക്ക് തന്നു. ചേ വെണ്ടാർന്നു എന്ന് വിചാരിച്ചു ഞാൻ മെല്ലെ മെല്ലെ തൂത്തു തുടങ്ങിയപ്പോൾ അടുത്ത വീട്ടിൽ ഉള്ള കുട്ടി ചേച്ചിയെ മുറ്റത്തിന് വേദന എടുക്കയൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നും കൂടി സ്പീഡിലാക്കി. ശോ വന്നു വന്നു കുട്ടികൾ വരെ ട്രോളി തുടങ്ങി.

 

ഹോ അമ്മയെ ഒക്കെ സമ്മതിക്കണം ഞാൻ ആകെ വിയർത്തു കുളിച്ചു പടിയിൽ ഇരുന്നു. ഇനി ഇപ്പോൾ കുളിക്കാതെ വയ്യാ. വിയർക്കാതെ സൂക്ഷിച്ച ശരീരം ആണ് അവന്റെ ഒറ്റ കാരണം കൊണ്ട് ഇങ്ങനെ വിയർത്തു കുളിച്ചത്.

 

എന്തായാലും കുളിക്കുക അല്ലെ എന്റേത് എടുത്തു മെഷീനിൽ ഇട്ടേക്കാം അപ്പോൾ അവനോട് പറയാലോ എന്നോർത്തു കൊണ്ട് അലക്കാൻ ഇടുന്ന കുട്ടയിൽ നോക്കിയപ്പോൾ ഒരു ലോഡ് thunik ഉണ്ട്. ഇവിടെ ഒരാഴ്ച ആയിട്ട് കുളിയും നനയും ഒന്നും നടക്കുന്നില്ലേ എന്നോർത്ത് കൊണ്ടാണ് എന്താ അമ്മേ കഴകാൻ ഇത്രയും എന്ന് ചോദിച്ചപ്പോൾ രണ്ടു ദിവസായി പോലും വാഷിംഗ്‌ മെഷീൻ കേടായിട്ട്. പഷ്ട് എന്റെ ഒരു ഗതികേട് നോക്കിയേ ☹️☹️

 

അവനെ മനസ്സിൽ പ്രാകികൊണ്ട് ഞാൻ അലക്കാനുള്ളത് വാരി എടുത്തു കൊണ്ട് അലക്കുകലിനരികിലേക്ക് നടന്നു.

Updated: December 12, 2021 — 11:17 am

5 Comments

  1. Adipoli ???

  2. ?????

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤✨️

  4. ♥️♥️?

Comments are closed.