തടിച്ചവൾ.6 [Ibrahim] 146

അല്ല രണ്ടു ദിവസം

?? തലമണ്ടക്ക് അടിക്കാൻ ആണ് തോന്നിയത്.

 

വെറും രണ്ടു ദിവസം മാത്രം ജിമ്മിൽ പോയിട്ട് തടി കുറക്കാൻ കഴിയില്ല എന്ന് നീ എങ്ങനെ തീരുമാനിക്കുക.

നീ എത്ര weight ഉണ്ട്

അത് ഞാൻ നോക്കിയിട്ടില്ല.

ഇല്ലേ

ഇല്ല

അതെന്താ

നോക്കിയാൽ പിന്നെ മനസ്സിൽ എന്തോ വിഷമം വരും ഭക്ഷണം കഴിക്കാൻ ആവില്ല.

അതെയോ പാവം.

ആട്ടെ ഡെയിലി റൂട്ടിൻ ഒന്ന് പറഞ്ഞു തരുമോ.

അത് വേണോ

വേണം നീ പറയു

ഓക്കേ പറയാം അവൾ പറഞ്ഞു തുടങ്ങി

രാവിലെ പത്തു മണിക്ക് എണീക്കും അപ്പോൾ അമ്മ ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും അത് കഴിക്കും. പിന്നെ കഴിച്ചു കഴിഞ്ഞാൽ ഒരു ക്ഷീണം ആണ് അത് മാറാൻ കുറച്ചു കിടക്കും അപ്പോൾ ഫോണിൽ നോക്കും. പിന്നെ ഞാൻ കുറച്ചു കഴിയുമ്പോൾ എണീറ്റ് അടുക്കളയിൽ ഒക്കെ ചുറ്റി നടക്കും ചിലപ്പോൾ വല്ല ചിപ്സും തിന്നും. അപ്പോൾ അമ്മ പറയും ചോറെടുത്തു തിന്നോ സമയം ആയല്ലോ ന്ന് അപ്പോൾ ഞാൻ ചോറ് തിന്നും. ചിക്കൻ ആണ് എന്റെ ഫേവറേറ്റ് ബീഫ് ആണെങ്കിലും കുഴപ്പം ഒന്നുല്ല ട്ടോ. ചോറ് തിന്ന് അടുത്ത റസ്റ്റ്‌. കുറച്ചു സമയം ട്ടോ അല്ലെങ്കിൽ വൈകിട്ടുള്ള കടി ഉണ്ടാക്കാൻ നേരം വൈകും. മൂന്നു മണി ഒക്കെ ആകുമ്പോൾ ഞാൻ കടി ഉണ്ടാകാൻ തുടങ്ങും. പിന്നെ അതും കൂട്ടി ഒരു ചായകുടി. പാൽചായ ആണ് ട്ടോ എനിക്ക് ഇഷ്ടം.

അത് കഴിഞ്ഞാൽ രാത്രി എട്ടു മണി ആവുമ്പോൾ ഞാൻ ഭക്ഷണം കഴിക്കും അത് ചപ്പാത്തിയാ. ചിക്കൻ ഫ്രൈ ചെയ്യും ഞാൻ ചപ്പാത്തിക്ക്. അല്ലെങ്കിൽ രണ്ടെണ്ണം ഒക്കെയെ കഴിക്കാൻ ആവൂ ചിക്കൻ ഒക്കെ ഉണ്ടെങ്കിൽ അഞ്ചെണ്ണം ഒക്കെ തിന്നും. പിന്നെ അച്ഛൻ വരുമ്പോൾ പത്തു മണി എങ്കിലും ആവും അപ്പോൾ അവരുടെ കൂടെ ഇരിക്കും ഞാൻ കഴിക്കാറില്ല അവർ രണ്ടു മൂന്നു ഉരുള വാരി തരും രാത്രി പട്ടിണി കിടക്കാൻ പാടില്ല എന്നും പറഞ്ഞിട്ട്.

 

ശോ ഇത്രേ ഉള്ളൂ എന്ന് ചോദിച്ചു ഞാൻ.

അവളുടെ ഒരു ദിവസത്തെ മെനു കേട്ടപ്പോൾ എന്റെ എല്ലാ കിളികളും പറന്നു പോയി.

ഹോ weight നോക്കാത്തത് എന്തായാലും നന്നായി അല്ലെങ്കിൽ അറ്റാക്ക് വന്ന് ചത്തേനെ.

അത് പറഞ്ഞപ്പോൾ അവളുടെ തൊലിഞ്ഞ ഒരു ഇളി.

അപ്പോൾ കുളിയും നനയും ഒന്നുമില്ലേ.

അത് കുളിക്കാറുണ്ട് തോന്നിയാൽ.

 

അപ്പോൾ ഫോൺ ചാർജിൽ ഇടുമ്പോൾ കുളിച്ചൂടെ എല്ലാരും അങ്ങനെയാ.

Updated: December 12, 2021 — 11:17 am

5 Comments

  1. Adipoli ???

  2. ?????

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤✨️

  4. ♥️♥️?

Comments are closed.