തടിച്ചവൾ. 3 126

 

ഇനി ഇപ്പോൾ ആരോടൊക്കെ സമാധാനം പറയണം എന്നാലോചിച്ചു കൊണ്ട് ബെഡിൽ തന്നെ ഇരിക്കുമ്പോൾ ആണ് ഫോൺ അടിച്ചത്. അഭിജിത് എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാണ്.

ആ മരങ്ങോടന്റെ പണിയാണ് ഇതും ഇനി ഇയാളോട് എന്ത് പറയും എന്നാലോചിച് ഞാൻ വേഗം തന്നെ ഫോണ് എടുത്തു.

 

ഹലോ എന്ന് പറഞ്ഞപ്പോൾ തന്നെ തനിക്ക് എന്താ ഡോ എന്നെ കല്യാണം കഴിക്കാൻ പറ്റാത്തത് എന്നൊരു ചോദ്യം ആയിരുന്നു.

അത് സോറി നമ്പർ മാറി പോയതാ.

 

ഓ അങ്ങനെ എന്നാൽ ശരി.

എന്നാലും എന്താ അവനെ വിവാഹം ചെയ്യാൻ ഇഷ്ടമില്ലാത്തത്.

അത് അയാൾക്ക് സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ല. മനസിനെക്കാൾ അയാൾ പ്രാധാന്യം കല്പിക്കുന്നത് ശരീരത്തിനാണ് എന്ന് പറഞ്ഞപ്പോഴേക്കും ഒരു തേങ്ങൽ എന്നിൽ നിന്നും അറിയാതെ വന്നുപോയി.

അയാൾ അൽപനേരം മൗനമായി നിന്നു. ഞാൻ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ദീർഘമായി ശ്വാസം എടുത്തു വിട്ടു

 

എന്നിട്ട് നീ അവന്റെ നമ്പറിലേക്ക് അയച്ചു കൊടുത്തോ.

ഇല്ല

എന്നാ വേഗം അയച്ചു കൊടുക്ക് ഞാൻ വെക്കാം

ആ പിന്നെ ഇയാളുടെ പേരെന്താ

അനുഗ്രഹ

അന്യഗ്രഹമോ

 

അന്യഗ്രഹം അല്ല അനുഗ്രഹം

ചെ അല്ല അനുഗ്രഹ

 

ഈ ന്നും പറഞ്ഞുകൊണ്ടുള്ള അയാളുടെ ചിരി കേട്ടപ്പോൾ എനിക്ക് ദേഷ്യം ആണ് വന്നത്.

ഇയാളെന്തിനാ കിണിക്കുന്നത് വെച്ചിട്ട് പോടോ.

 

അതുശരി നിന്റ മാറ്റവനോടുള്ള ദേഷ്യം എന്നോടാണോ തീർക്കുന്നത് അന്യഗ്രഹ ജീവി എന്റെ ഫോണിലേക്ക് മെസ്സേജ് വന്നിട്ടാണ് ഞാൻ വിളിച്ചത് അല്ലാത നിന്നെ കെട്ടാൻ ഒന്നുമല്ല ഹും എന്നും പറഞ്ഞുകൊണ്ട് ആവനും കലിപ്പായി.

 

അതേയ് മെസ്സേജ് അല്ലെ വന്നത് അല്ലാതെ മിസൈൽ ഒന്നുമല്ലല്ലോ ഇങ്ങനെ ചൂടാവാൻ എന്ന് ചോദിച്ചപ്പോൾ അവൻ പൊരിഞ്ഞ ചിരി.

 

അയ്യേ ഇവനൊക്കെ എവിടുന്നു വരുന്നെടെ ട്രോൾ പോലും കേൾക്കാത്ത ഇവനൊക്കെ മലയാളികളെ പറയിക്കും എന്നോർത്ത് അവന്റെ മറുപടിക്ക് ഒന്നും കാത്തു നിൽക്കാതെ ഞാൻ കാൾ കട്ടാക്കി.

6 Comments

  1. ഇതിന്റെ ഫസ്റ്റ് പാർട്ട് എവിടെ

  2. കൊള്ളാം നല്ല സ്റ്റോറി ആണ്

  3. Nannayittund.

  4. നല്ല പാർട്ട് ആയിരുന്നു???…തുടക്കം പെട്ടെന്നു മനസിലായില്ല…. ഒരു തുടർച്ച ഇല്ലാത്ത പോലെ ബട് പിന്നെ ശരിക്കും വായിച്ചപ്പോ മനസിലായി???

  5. Broo എവിടെ ആയിരുന്നു….. ഇത്രയും നല്ല സ്റ്റോറി എഴുത്തിട്ട് ഒരുപോക് അങ്ങു പോയിലെ

  6. ?????

Comments are closed.