തടിച്ചവൾ…3
ആകെ കൂടെ ഉണ്ടെന്ന് കരുതിയ ആളും ഇന്നലെ തിരിച്ചു പോയി. അച്ഛൻ എന്റെ അച്ഛൻ. അച്ഛന് ബിസിനെസ് ലഹരി ആണ് എനിക്ക് ശാപവും.
അമ്മയെ കണ്ട ഓർമയില്ല ജനിച്ച നാളുകൾ തൊട്ട് കൂട്ടിൽ അടച്ചത് പോലുള്ള ജീവിതം. ചുറ്റും സ്നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത കുറെ മനുഷ്യർ. പുറത്ത് ഇറങ്ങാൻ പോലും അനുവാദമില്ല. അവർക്ക് ഇഷ്ടം ഉള്ളത് വെച്ചുണ്ടാക്കി തരും അത് വേണേൽ കഴിച്ചു മിണ്ടാതെ കിടക്കണം. കുറച്ചു വലുതായപ്പോൾ വല്ലാത്ത കൊതി കൊണ്ട് ആരും കാണാതെ പുറത്തിറങ്ങിയതിനു കിട്ടിയ ശിക്ഷ കുറച്ചു വലുതായിരുന്നു. അതിന്റ വേദനയിൽ വർഷങ്ങൾക്ക് ശേഷവും കണ്ണുകൾ നിറയുന്നത് അയാൾ അറിഞ്ഞു.
സാമ്പത്തു മാത്രമല്ല ജീവിതം എന്ന് തനിക് മനസിലാക്കി തന്ന തന്റെ ജീവിതം. പക്വത എത്തിയപ്പോൾ എല്ലാത്തിൽ നിന്നും വിട്ട് മനസ് സ്വസ്ഥമാകാൻ വേണ്ടി ആണ് കേരളത്തിൽ എത്തിയത്.
അച്ഛൻ എതിർത്തില്ല. വന്നിട്ട് ആറു മാസം കഴിഞ്ഞിട്ടും തിരിച്ചു പോകാത്തത് കൊണ്ടാണോ ഒന്ന് തിരഞ്ഞു വന്നത്. അത്രയും സന്തോഷം. വരേണ്ടിയിരുന്നത് ഇപ്പോളല്ല. എന്നാലും വന്നപ്പോൾ കൊച്ചു കുട്ടിയുടെ മനസ് പോലെ തുള്ളികളിച്ചു.
കൂടെ നിന്ന രണ്ടു ദിവസവും ആള് തിരക്കിലായിരുന്നു. നീ കൂടെ വരുന്നോ എനിക്ക് എന്തായാലും തിരിച്ചു പോണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ പൊയ്ക്കോളൂ ഞാൻ എത്തിക്കോളാം എന്ന് പറഞ്ഞു.
അച്ഛൻ പോയപ്പോൾ വല്ലാത്ത മിസ്സിംഗ്. വീണ്ടും തിരക്കുകളിലേക്ക് ഊളിയിടാൻ താല്പര്യമില്ലാത്ത കൊണ്ട് മാത്രം ഇവിടെ നിൽക്കുന്നു ആരുമില്ലാത്തവനായിട്ട്.
രാവിലെ എന്നത്തേയും പോലെ തന്നെ വൈകിയാണ് ഉണർന്നത്. വേഗം വാതിൽ തുറന്നിട്ടു അല്ലെങ്കിൽ ആ സ്ത്രീ വന്ന് വല്ലതും ചൂടാക്കി തരില്ല.
അടിച്ചു തുടക്കണോ സാറേ അലക്കണോ സാറേ എന്നൊക്ക ചോദിച്ചു കൊണ്ട് ഇടക്കിടക്ക് അടുത്തേക്ക് വരാറുണ്ട് ഞാൻ കൂടുതൽ അടുപ്പം കാണിക്കാറില്ല വേണ്ട എന്ന് ഒറ്റ വാക്കിൽ ഒതുക്കും കാര്യങ്ങൾ. വെറുതെ എന്തിനാ എന്ന് വിചാരിച്ചിട്ടാണ്.
ഭാഗം തുറന്നിട്ട് വെറുതെ ഫോൺ എടുത്തു നോക്കുമ്പോൾ ആണ് പരിചയമില്ലാത്ത നമ്പറിൽ നിന്ന് മെസ്സേജ് അതും വോയിസ് മെസ്സേജ്. ഇതിപ്പോ ആരാ എനിക്ക് മെസ്സേജ് അയക്കാൻ എന്നാലോചിച്ചു കൊണ്ടാണ് അത് ഓപ്പൺ ആക്കിയത്.
നിങ്ങളെ വിവാഹം ചെയ്യാൻ സമ്മതമല്ല നിങ്ങൾ അല്ലാതെ ഈ ഭൂമിയിൽ ഒരാണും ഇല്ലെങ്കിലും എനിക്ക് നിങ്ങളെ വേണ്ട എന്നൊക്കെ ഉള്ള ഒരു കിളി നാദം. ആഹാ കൊള്ളാലോ എന്നോർത്ത് ഞാൻ ആ നമ്പർ സേവ് ചെയ്തു.
പിന്നെ ഒന്ന് വിളിച്ചു നോക്കാം എന്ന് വിചാരിച്ചു എന്നെ വിവാഹം ചെയ്യാൻ ഒരുക്കമല്ല എന്നുള്ളതിന്റെ കാരണം അറിയണമല്ലോ ആഹഹ.
ഓർത്തപ്പോൾ തന്നെ എന്റെ ചുണ്ടിൽ ചിരി വന്നിട്ടുണ്ട്.
ഫോൺ ബെല്ലടിച്ചപ്പോൾ തന്നെ ആള് എടുത്തു. ഓ അപ്പോൾ ഫോണിൽ തന്നെ താമസിക്കുന്ന ആരോ ആണ് എന്നിട്ടും എന്താണാവോ നമ്പർ മാറിയത്.
____________________________________________
ഇതിന്റെ ഫസ്റ്റ് പാർട്ട് എവിടെ
കൊള്ളാം നല്ല സ്റ്റോറി ആണ്
Nannayittund.
നല്ല പാർട്ട് ആയിരുന്നു???…തുടക്കം പെട്ടെന്നു മനസിലായില്ല…. ഒരു തുടർച്ച ഇല്ലാത്ത പോലെ ബട് പിന്നെ ശരിക്കും വായിച്ചപ്പോ മനസിലായി???
Broo എവിടെ ആയിരുന്നു….. ഇത്രയും നല്ല സ്റ്റോറി എഴുത്തിട്ട് ഒരുപോക് അങ്ങു പോയിലെ
?????