തടിച്ചവൾ. 15 [Ibrahim] 97

Views : 3001

കുറച്ചു നേരം ഞങ്ങൾ ഫോണിൽ ഒക്കെ തോണ്ടി ഇരുന്നു. പിന്നെ കിടക്കാം എന്നും പറഞ്ഞു കൊണ്ടു ജീവൻ എന്റെ അടുത്ത് വന്നിരുന്നു. അപ്പോൾ ഞാൻ പെട്ടന്ന് തന്നെ പുറകിലേക്ക് മാറി നിന്നു.

നിനക്ക് ഇതെന്തു പറ്റി ഞാൻ അടുത്ത് വരുമ്പോൾ ഒരു മാറ്റം നേരത്തെയും ഞാൻ ശ്രദ്ധിച്ചു.

അതോ ജീവൻ അടുത്ത് വരുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു

അത്രേ ഉള്ളോ

അതിന് ഞാൻ കൃത്രിമ ശ്വാസം തരാലോ അതിനുള്ള എല്ലാ എക്യുപ്മന്റ്സും എന്റെ കയ്യിലുണ്ട് എന്നും പറഞ്ഞു കൊണ്ടു അടുത്തേക് വരാൻ തുടങ്ങിയതും പോടാ ന്ന് പറഞ്ഞു ഞാൻ ജീവയെ തള്ളി മാറ്റി.

 

വീടൊരു സ്വർഗം ആകുന്നത് പിന്നെ ഞാൻ അറിഞ്ഞു. അല്ലെങ്കിൽ തന്നെ ആ റൂമിൽ നിന്ന് പുറത്ത് ഇറങ്ങാൻ മടിയുള്ള എനിക്ക് അത്രയും വൃത്തി ഉള്ള റൂമിൽ നിന്ന് എങ്ങനെ പുറത്ത് പോകാൻ കഴിയും.

പിന്നെ ഭക്ഷണം. ചേച്ചി ഇഷ്ടം ഉള്ളപ്പോൾ ഉണ്ടാക്കി വെക്കുകയും എനിക്ക് ഇഷ്ടം ഉള്ളപ്പോൾ എടുത്തു കഴിക്കുകയുമാണ് പതിവ്
പക്ഷെ ഇപ്പോൾ അവൾ ഉണ്ടാക്കും ഞാൻ അപ്പോൾ തന്നെ സ്ലാബിൽ കയറി ഇരുന്നു കഴിക്കും രാവിലെയും രാത്രിയും അതാണ് പതിവ്.ഞാൻ കഴിക്കുമ്പോൾ അവളുടെ വായിൽ ഇട്ട് കൊടുക്കും ഞങളുടെ തീറ്റ കഴിഞ്ഞു. പിന്നെ ഉച്ചക്ക് ടേബിളിൽ ഇരുന്നു കഴിക്കും. ആദ്യം വല്ലപ്പോഴും ഓഫീസിൽ പോയിരുന്ന ഞാൻ ഇപ്പോൾ കുഴി മടിയനായി വീട്ടിൽ അവളുടെ പുറകിൽ നടക്കുന്നു.

അവൾ വന്ന ഒരാഴ്ച ഇവിടെ എനിക്കും അവൾക്കും രാത്രി വരെ ജോലികൾ ആയിരുന്നു. ഇതിന് മാത്രം പണികൾ ഈ വീട്ടിൽ ഉണ്ടായിരുന്നോ എന്നാ സംശയം. വല്ലപ്പോഴും വന്നു വല്ലതും വെച്ചുണ്ടാക്കുന്ന ചേച്ചി ഇപ്പോൾ ഈ വീട്ടിൽ സ്ഥിരമായി വിത്ത് മക്കൾസ്.

ഈ വീട്ടിൽ എല്ലായിടത്തും അവളുടെ കണ്ണ് എത്തും. ഒരു റൂമിൽ ഒതുങ്ങിക്കൂടിയ എന്നെ ഒരു ദിവസത്തിൽ കൂടുതൽ അടങ്ങി ഇരിക്കാൻ സമ്മതിച്ചില്ല കൂടുതൽ പോയത് അവളുടെ അച്ഛമ്മ അച്ഛൻ അമ്മ എന്നിവരുടെ അടുത്തേക്കാണ്. അവരുടെ എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇപ്പോൾ അവർ എന്റെതാണ് എന്ന് പറയുന്നതാവും.

 

പിന്നെ ചേച്ചിയുടെ മക്കളുടെ ബര്ത്ഡേ പോലുള്ള കാര്യങ്ങൾക്ക് കേക്ക് ഡ്രസ്സ്‌ പോലുള്ള കാര്യങ്ങൾ എന്നെ കൊണ്ടു വാങ്ങി കൊടുപ്പിക്കുക ആണ് അവളുടെ മെയിൻ പരിപാടി. കുറച്ചു ക്യാഷ് കൊടുത്താൽ പോരെ എന്ന് ചോദിച്ചാൽ പോരാ എന്ന് പറഞ്ഞു കൊണ്ടു വാങ്ങി കൊടുപ്പിക്കും അവളുടെ ഇഷ്ടത്തിന് നോ പറയത്തത് കൊണ്ടു ഞാൻ സമ്മതിക്കും.

 

 

കുറച്ചു നാളുകൾക്ക് ശേഷം ഇന്നാണ് ഓഫീസിൽ വന്നത് കൃത്യമായി പറഞ്ഞാൽ രണ്ടു മാസം കഴിഞ്ഞു ഇവിടേക്ക് വന്നിട്ട്. അവളാണ് ഉന്തി തള്ളി വിട്ടത്. ഇവിടെ ഇരുന്നിട്ട് ആണേൽ ഇരിക്കാൻ ആവുന്നില്ല ഇതൊരുമാതിരി ക്ലാസ്സിൽ കയറാത്ത കുട്ടികൾ ക്ലാസ്സിൽ ഇരിക്കുന്ന പോലെ തോന്നുന്നു. ജോലികൾ ഒന്നും കൂടുതൽ ഇല്ല അതുകൊണ്ട് തന്നെ ഉച്ച കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങി. വരുന്ന വഴിക്ക് കുറച്ചു ഫ്രൂട്സ് ഒക്കെ വാങ്ങി.

വീട്ടിൽ എത്തിയപ്പോൾ ചേച്ചി ആണ് വാതിൽ തുറന്നു തന്നത്.

Recent Stories

The Author

Ibrahim

5 Comments

  1. ❤️❤️
    Ithu repeat alla🤣

  2. ♥♥♥♥

  3. 💖💖💖💖💖

  4. ❤❤❤

  5. Nannayittund.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com