തടിച്ചവൾ. 15 [Ibrahim] 97

Views : 2990

തടിച്ചവൾ.15

നിനക്കും അവിടെ നിൽക്കുമ്പോൾ ശ്വാസം മുട്ടുന്നുണ്ടാവും ഇവിടെ വന്നപ്പോൾ മുഖം തെളിഞ്ഞത് ഞാൻ ശ്രദ്ധിച്ചു.

ഹേയ് എനിക്ക് അങ്ങനെ ഒന്നുമില്ല ജീവാ പിന്നെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഒറ്റക്ക് ആയിട്ടില്ല അച്ഛനും അമ്മയും ഉണ്ടാവും ആരെന്തു പറഞ്ഞാലും.

നീ ഇങ്ങനെ തിന്നാൻ കൊടുത്തിട്ടാണ് കുട്ടി തടി വെച്ചു വരുന്നതെന്ന് കുടുമ്പത്തിൽ ഉള്ളവർ തന്നെ പറയുമ്പോൾ നിങ്ങൾ ഒന്നും അല്ലല്ലോ അവൾക് തിന്നാൻ കൊടുക്കുന്നതെന്ന് ചോദിച്ചു വായടപ്പിക്കും അവർ ഉണ്ടായിരുന്നു എനിക്ക് എപ്പോഴും കൂട്ടായിട്ട്. പിന്നെ ഇവിടെ നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത ആത്മവിശ്വാസം ആണ് തോന്നുന്നത് അതുകൊണ്ട് നിക്കുന്നു എന്ന് മാത്രം ജീവന് ഇവിടെ പറ്റുന്നില്ലെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ പോകാം എന്ന് പറഞ്ഞു.

 

നിനക്ക് വിഷമം ആണെങ്കിൽ ഇവിടെ നിൽക്കാം.

തിരിച്ചറിയാത്ത പ്രായത്തിൽ അമ്മ അച്ഛനെ വിട്ടു പോയതാണ് കാരണം എന്താണെന്ന് എനിക്ക് ഇന്നും അറിയില്ല. അച്ഛൻ പാവപ്പെട്ടവനായിരുന്നു എന്നാണ് എന്റെ ഓർമ.

അന്ന് ഇതുപോലെ ഒരു തറവാട്ടിൽ നിന്ന് കിട്ടിയ കുറ്റപ്പെടുത്തലുകളും കുത്തു വാക്കുകളും സഹതാപം നിറഞ്ഞ നോട്ടവും ഇപ്പോഴും പുക പോലെ മനസ്സിൽ ഉണ്ട്. ഒരിക്കലും മായില്ല എന്ന് വാശി പിടിക്കുന്നത് പോലെ.

അന്ന് അച്ഛൻ പോയതാവും എന്നെയും കൊണ്ടു ക്യാനഡ ക്ക് അച്ഛൻ എങ്ങനെ അവിടെ എത്തി എന്നെനിക്കറിയില്ല പക്ഷെ ലക്ഷ്യം പണം ആയിരിക്കും. അച്ഛൻ പണം ഉണ്ടാക്കാനുള്ള തിരക്കിൽ മറന്നു പോയതാണെന്നെ. അല്ലെങ്കിൽ തന്നെ പ്രസവിച്ച അമ്മക്ക് വേണ്ടെങ്കിൽ അച്ഛൻ ചെയ്തു തരുന്നത് തന്നെ വലുതെന്നു വിചാരിക്കേണ്ടി വരും.

അടച്ചിട്ട റൂമിനുള്ളിൽ നിന്ന് പുറത്തേക്ക് പോകാനുള്ള വെമ്പൽ ആയിരുന്നു മനസ് നിറയെ. അന്നൊന്നും അതിനു കഴിഞ്ഞില്ല വളർന്നപ്പോൾ എന്നെ ഒരു ദിവസം പറഞ്ഞു വിട്ടു അച്ഛൻ. പക്ഷെ ചിറകുകൾ ഉണ്ടായിട്ടും പറക്കാൻ അറിയാത്ത പക്ഷിയെ പോലെ ആയിരുന്നു ഞാൻ.

 

ദേ നിർത്തിയെ നല്ലൊരു ദിവസം ആയിട്ട് ഇനി മതി

ഇവിടെ നില്കാൻ പറ്റുന്നില്ലേൽ വേണ്ട നമുക്ക് അങ്ങോട്ട് പോകാം ബാ ന്ന് പറഞ്ഞു കൊണ്ടു ജീവയെ വിളിച്ചു ഞാൻ പോകാൻ ഒരുങ്ങി

പോകാൻ ഇറങ്ങിയപ്പോൾ എല്ലാവരും വിലക്കി അതും ഈ രാത്രി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ആണ് പറഞ്ഞത് എന്തായാലും നാളെ പോകണ്ടേ അതുകൊണ്ട് ഇന്ന് തന്നെ പോട്ടെ ന്ന് പറഞ്ഞു ഞാൻ ആദ്യം ഇറങ്ങി.

ഓ അവൾക്ക് ഇപ്പോൾ നമ്മളെ ഒന്നും വേണ്ട ന്ന് പറഞ്ഞു കൊണ്ടു എല്ലാവരും അടക്കി ചിരിച്ചു.

പോകുന്ന വഴിയിൽ ഞാൻ ജീവയോട് ഒന്നും സംസാരിച്ചില്ല പുറകിൽ ആ ദേഹത്തോട് ചാരി ഇരുന്നു ഒന്നും പറയാൻ തോന്നിയില്ല.

കുറച്ചു മാത്രം കേട്ടപ്പോൾ ഉള്ള അവസ്ഥ ഇതാണെങ്കിൽ അനുഭവിച്ച ആളുടെ അവസ്ഥ എന്താവും.

 

വീട്ടിൽ എത്തിയപ്പോൾ ആദ്യത്തെ അത്ര അപരിചിതമായി തോന്നിയില്ല. ജീവന് മുന്നേ തന്നെ ഞാൻ മുകളിലേക്ക് ഓടി.

ബാത്‌റൂമിൽ കയറി മുഖം ഒക്കെ നന്നായി കഴുകി. കരഞ്ഞതല്ല ഞാൻ അറിയാതെ കണ്ണ് നിറഞ്ഞതാണ് അതൊന്നും അവൻ കണ്ടേണ്ട വിചാരിച്ചു.

Recent Stories

The Author

Ibrahim

5 Comments

  1. ❤️❤️
    Ithu repeat alla🤣

  2. ♥♥♥♥

  3. 💖💖💖💖💖

  4. ❤❤❤

  5. Nannayittund.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com