തടിച്ചവൾ. 13 [Ibrahim] 97

Views : 3348

എന്തൊക്കെയോ എടുക്കാൻ നോക്കുന്ന ജീവനെ നോക്കി ചിരിച്ചു കൊണ്ടു ഞാൻ ബാത്‌റൂമിൽ കയറി

എന്തൊരു വെപ്രാളം ആണ് ജീവന് എന്നോർത്ത് ഞാൻ ബാത്‌റൂമിൽ നിന്ന് ഊറി ചിരിച്ചു.

അയാൾ മാത്രം താമസിക്കുന്ന വീടല്ലേ മുറി അല്ലെ അതുകൊണ്ട് സാരമില്ല പക്ഷെ ശരിയാക്കാം എന്നോർത്ത് ഞാൻ ഷവർ തുറന്നു തണുത്ത വെള്ളം തലയിൽ കൂടി വീഴ്ത്തി.

 

ഡ്രസിന്റെ കവർ മുഴുവനായിട്ട് ബാത്‌റൂമിൽ കൊണ്ടു പോയിരുന്നു കാരണം മറ്റൊന്നുമല്ല എന്തൊക്കെ ആണെന്ന് ജീവയുടെ മുന്നിൽ നിന്ന് തുറന്നു നോക്കാൻ എന്തോ ഒരു നാണം പോലെ.

 

തലയിൽ കുത്തിയ പിന്നൊക്കെ മുടിയോടെ പിഴുതെറിയും എന്ന് തോന്നിയപ്പോൾ ആണ് ഞാൻ സഹായിക്കാൻ നിന്നത്. സാധാരണ ഭർത്താവിന്റെ പെങ്ങളോ അല്ലെങ്കിൽ അതുപോലെ ഉള്ള വേറെ ആരെങ്കിലും ഉണ്ടാവും ഇവിടെ ഞാൻ അല്ലാതെ വേറെ ആരാ എന്റെ പെണ്ണിനെ സഹിക്കാൻ ഉള്ളത്. പക്ഷെ വേണ്ടായിരുന്നു എന്ന് തോന്നി.

അവളുടെ ചെയിൻ ഒക്കെ അഴിച്ചു കൊടുക്കുമ്പോൾ ചുണ്ടുകൾ കഴുത്തിൽ അമർത്താതെ അത്രയും കണ്ട്രോൾ ചെയ്തതാ ഞാൻ.

വെപ്രാളം കൊണ്ടു പിന്നെ എന്താ ചെയ്യേണ്ട എന്ന് പോലും അറിയില്ലായിരുന്നു. സംഭവം ഒന്ന് ചേഞ്ച്‌ ആവാൻ വേണ്ടി ആണ് ഞാൻ അവളുടെ മുടി വെപ്പാണോ എന്ന് ചോദിച്ചത് പക്ഷെ കിട്ടിയത് അതിലും വലുതായിരുന്നു. എന്നെ ഒന്ന് കൊതിപ്പിച്ചു കൊണ്ടു അവൾ ബാത്‌റൂമിലേക്ക് ഓടി കയറി…..

 

ഡ്രസ്സ്‌ ഇടാനായി നോക്കുമ്പോൾ ആണ് രാത്രിയിൽ ഇടുന്ന ഒരു നൈറ്റി ആണ് വാങ്ങിക്കൊണ്ട് വന്നതെന്ന് മനസിലായത്.

 

അതേയ് ഇതെന്താ വാങ്ങി വന്നതെന്ന് ചോദിച്ചിട്ടുന്നും ആരും കേൾക്കുന്നില്ല. പിന്നെ ഡോർ മെല്ലെ തുറന്നിട്ട്‌ ഇതാണോ വാങ്ങിയതെന്ന് ചോദിച്ചു ഞാൻ.

 

ഞാൻ നോക്കിയില്ല അനൂ കടക്കാരനോട് പറഞ്ഞു വാങ്ങിയതാ രാത്രി ഇടാൻ ആണെന്ന് മാത്രേ പറഞ്ഞുള്ളൂ. തത്കാലം നീ അത്‌ ഇട്ട് വാ നാളെയോ മറ്റോ പോയിട്ട് വേറെ വാങ്ങിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ അത്‌ ഇട്ട് പുറത്തേക്കിറങ്ങി.

ഹാ ഇതായിരുന്നോ ഞാൻ വിചാരിച്ചു വല്ല ടു പീസും ആയിരിക്കും എന്ന്.

അതല്ല ജീവാ ഞാൻ ഇങ്ങനെത്തെ ഒന്നും ഇതുവരെ ഇട്ടിട്ടില്ല.

അത് സാരമില്ല ഇങ്ങനെ ഒക്കെ അല്ലെ ഓരോന്നും ശീലമാകുന്നത്. നീ വാ നമുക്ക് കഴിക്കാൻ ഉള്ളത് എടുത്തു വെക്കുക ആയിരുന്നു ഞാൻ എന്ന് പറഞ്ഞപ്പോൾ റൂമിൽ ഒരറ്റത്തുള്ള ടേബിളിൽ ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ട്. വെള്ളവും ഫ്രൂട്സ് ഉം പാലും ഒക്കെ എടുത്തു വെച്ചിട്ടുണ്ട്. അതൊക്കെ കണ്ടപ്പോൾ എനിക്ക് ചിരി ആണ് വന്നത്.

ഹാ നോക്കി ചിരിക്കാതെ ഇവിടെ വന്നിരിക്കു. നല്ല അടിപൊളി ബിരിയാണി ആണ്. ഞാൻ മനസ്സിൽ ഒരുപാട് വട്ടം ചിന്തിച്ചിട്ടുണ്ട് നിന്റെ കൂടെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്. അത് ജീവിതത്തിൽ നടന്ന ത്രില്ലിൽ ആണ് ഞാൻ എന്നും പറഞ്ഞു കൊണ്ടു എന്റെ കയ്യിൽ പിടിച്ചു.

Recent Stories

The Author

Ibrahim

2 Comments

  1. ♥♥♥♥

  2. Adiploi ആയിട്ടുണ്ട്💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com