തടിച്ചവൾ. 13 [Ibrahim] 97

Views : 3348

അവളെയും കൂട്ടി വീട്ടിൽ വന്നതിന് ശേഷം ആണ് എന്ത് തിന്നാൻ കൊടുക്കും എന്താ ഉടുക്കാൻ കൊടുക്കുക എന്നൊക്കെ ഉള്ള ചിന്തകൾ മനസ്സിൽ കൂടി മിന്നി മാഞ്ഞത്.

അടുക്കളയിലേക്ക് ഓടി പോയി നോക്കിയപ്പോൾ അവിടെ ഒന്നും ഇല്ലായിരുന്നു. പോകുമ്പോൾ ചേച്ചിയോട് ഭക്ഷണം ഒന്നും വേണ്ട എന്ന് പറഞ്ഞതാണ്. കാരണം കല്യാണം കഴിഞ്ഞു ഞാനും അവളും കൂടി പുറത്ത് നിന്ന് ഭക്ഷണം ഒക്കെ കഴിക്കുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു കാരണം ഞങ്ങളുടെ ആദ്യത്തെ കൂടികാഴ്ച അല്ലെ. ഇനി ഇപ്പോൾ അതൊന്നും ഇല്ലെങ്കിൽ തന്നെ അവളുടെ വീട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ അവർ പറയുമല്ലോ റിസപ്ഷൻ കഴിഞ്ഞു പോകാം എന്ന് പക്ഷെ നടന്നത് അതൊന്നുമല്ലല്ലോ.

ഇനി ഇപ്പോൾ എന്റെ ഡ്രസ്സ്‌ എന്തെങ്കിലും കൊടുക്കാം എന്ന് വിചാരിച്ചാലും അവൾക്ക് അതൊന്നും പറ്റില്ല ഹാ ഞാൻ കാരണം ആണ് അതൊക്കെ.

പിന്നെ ഒന്നും നോക്കിയില്ല അവളോട് പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് പോയി. കൂടുതൽ ഒന്നും വാങ്ങിയില്ല ഒന്ന് രണ്ടു ഡ്രസുകൾ പിന്നെ അവൾക്ക് വേണ്ടതൊക്കെ വാങ്ങി.

കഴിക്കാനുള്ളതും ഒക്കെ.

ചാവി എടുക്കാൻ നോക്കിയപ്പോൾ ആണ് ഉള്ളിൽ ഞാൻ കൊണ്ടു വന്ന നിധി ഉണ്ടല്ലോ എന്നോർത്തത്

കുറച്ചു നേരം ഡോറിൽ മുട്ടിയിട്ടാണ് അവൾ വാതിൽ തുറന്നത്.

 

ആദ്യം മെല്ലെ ഡോർ തുറന്നു തല മാത്രം പുറത്തേക്കിട്ട് നോക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ ചിരിച്ചു പോയി.

പാവം

പിന്നെ ഞാൻ ആണെന്ന് കണ്ടപ്പോൾ വാതിൽ മുഴുവനും തുറന്നിട്ടു എന്നിട്ട് നിറഞ്ഞ ഒരു ചിരിയും തന്നു.

കയറി വരുമ്പോൾ സ്വീകരിക്കാൻ ആളുണ്ടാവുന്ന സുഖം ആദ്യമായിട്ടാ ഞാൻ അറിയുന്നത്. അവളോട്‌ മുകളിൽ പോയി ഫ്രഷ് ആവാൻ പറഞ്ഞപ്പോൾ ആണ് രാവിലെ ഞാൻ ജുബ്ബയും മുണ്ടും തിരഞ്ഞതിന്റെ ബാക്കി പത്രം അവിടെ ഉണ്ടല്ലോ എന്നോർത്തത്.

 

ഞാൻ ഓടി റൂമിൽ എത്തിയപ്പോൾ അവൾ അവിടെ എത്തി ചുറ്റും വീക്ഷിക്കുന്നുണ്ട് ഞാൻ ഒരു വളിച്ച ചിരിയോടെ റൂമിൽ കയറി വാരി ഇട്ട തുണികൾ ഡ്രോയിൽ നിറക്കാൻ നോക്കി പക്ഷെ വെപ്രാളത്തിൽ എല്ലാം കൂടെ പുറത്തേക്ക് ചാടി.

ഇതെന്താ textiles ആണോ മാഷേ ന്നും ചോദിച്ചു കൊണ്ടു ഞാൻ എന്റെ സ്വർണം ഒക്കെ ഊരി മാറ്റാൻ നോക്കുക ആയിരുന്നു. തലയിൽ ആണെങ്കിൽ ഒരു ലോഡ് പിന്നുകൾ തിരുകി കയറ്റി വെച്ചിട്ടുണ്ട്. അത് ഒക്കെ പിടിച്ചു വലിക്കുമ്പോൾ ആണ് എന്താ പെണ്ണെ ഇത് മുടി മുഴുവനും കയ്യിൽ പോരുമല്ലോ എന്നും ചോദിച്ചു കൊണ്ടു ഹെയർ പിൻ ഒക്കെ ഊരി മാറ്റി പിന്നെ ചെയിൻ ഒക്കെ അഴിച്ചു തന്നു. കൊളുത്തു കിട്ടാത്തത് പല്ല് കൊണ്ടു അഴിച്ചു മാറ്റി.

മുടി ഒക്കെ ശ്രദ്ധിക്ക് വലിച്ചാൽ പൊട്ടി പോകും അല്ല ഇതൊക്കെ ഒറിജിനൽ ആണോ ന്നും ചോദിച്ചു കൊണ്ടു മുടി പൊക്കി നോക്കി.

ഹും എനിക്ക് വെപ്പ് മുടി വെക്കേണ്ട ആവശ്യമില്ല ന്നും പറഞ്ഞു കൊണ്ടു മുടി ഞാൻ പിടിച്ചു വാങ്ങി മടഞ്ഞിട്ടത് അഴിക്കാൻ തുടങ്ങി. എന്നിട്ട് മുടി വിരിച്ചിട്ടു

കണ്ടോ ന്നും ചോദിച്ചു കൊണ്ടു ഞാൻ വട്ടം കറങ്ങി മുടി ജീവയുടെ മുഖത്ത് തട്ടി. അപ്പോൾ ഞാൻ ജീവയുടെ മുഖത്ത് വല്ലാത്തൊരു വെപ്രാളം ആണ് കണ്ടത്.

Recent Stories

The Author

Ibrahim

2 Comments

  1. ♥♥♥♥

  2. Adiploi ആയിട്ടുണ്ട്💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com