തടിച്ചവൾ.13
ഞാൻ വീട് മുഴുവനും ഒന്ന് കണ്ണോടിച്ചു ജീവൻ അസ്വസ്ഥനായി തോന്നി എനിക്ക്.
എന്താ ജീവാ പ്രശ്നം
ഏയ് ഒന്നുമില്ല ഞാൻ നിനക്ക് എന്നൊക്കെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി.
കുറച്ചു നേരത്തിനു ശേഷം പോയ അതേ സ്പീഡിൽ പുറത്തേക്ക് വന്നു.
അത് നിനക്ക് കുറച്ചു നേരം തനിച്ചിരിക്കാൻ പേടി ഉണ്ടോ
മറുപടി കിട്ടുന്നതിന് മുമ്പ് തന്നെ ഉണ്ടെങ്കിലും ഇല്ലെങ്കിലും കതകടച്ചിരുന്നോ എന്നും പറഞ്ഞു കൊണ്ട് കതക് പുറത്തേക്ക് അടച്ചു. അകത്തു നിന്നും കുറ്റി ഇട്ടേക്കു ന്നു പറഞ്ഞു കൊണ്ട് ആളുപോയി.
ഞാൻ അവിടെ ഉള്ള സോഫയിൽ ഇരുന്നു കഴിഞ്ഞു പോയതൊക്കെ ഒരു ചിത്രം പോലെ മനസ്സിൽ തെളിഞ്ഞുകൊണ്ടേ ഇരുന്നു. എന്തിനാ അഭി എന്റെ പുറകിൽ കൂടുന്നത് എന്നെനിക്കറിയില്ലല്ലോ അവന്റെ ശല്യം ഇനിയും ഉണ്ടായാൽ ഞാൻ എങ്ങനെ പ്രതിരോധിക്കും.
ജീവൻ കൂടെ ഉണ്ടെങ്കിൽ പേടിക്കണ്ട കാര്യം ഒന്നുമില്ല പക്ഷെ എനിക്ക് ചുറ്റും നടന്നാൽ പോരല്ലോ ജീവക്ക് വേറെ എന്തെങ്കിലും പണി ഉണ്ടാവില്ലേ. ഉണ്ടാവും അല്ലെങ്കിൽ ഇത്ര വലിയ വീട് വെക്കാൻ പറ്റുമോ. പക്ഷെ വീട് വെക്കാനുള്ള പൈസ മാത്രമേ ഉള്ളു തോന്നുന്നു ഒരു ജോലിക്കാരിയെ വെച്ചൂടെ ഇവിടെ ഒക്കെ നല്ലോണം വൃത്തി ആക്കി ഇടാനുണ്ട്. പിന്നെ ജനൽ ഒന്നും തുറക്കാറില്ല എന്ന് തോന്നുന്നു കയറി വന്നപ്പോൾ തന്നെ വല്ലാത്തൊരു മണം ഉണ്ട്. ഒരു വിങ്ങിയ മണം ചിലപ്പോൾ പുറത്ത് നിന്ന് ആരും വരാത്തത് കൊണ്ടാവും ജീവ അറിയാതെ പോയത്
പെട്ടന്ന് ആരോ ഡോറിൽ മുട്ടിയപ്പോൾ ഞാൻ പെട്ടന്ന് ഞെട്ടിപ്പോയി.
പിന്നെ അനു വാതിൽ തുറക്കെന്ന് പറഞ്ഞു.
ഹോ മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി. ഞാൻ മെല്ലെ വാതിൽ തുറന്നു നോക്കി ജീവൻ ആണെന്ന് കണ്ടപ്പോൾ ചിരിച്ചു വാതിൽ മുഴുവനായി തുറന്നിട്ടു.
ഒരു കവർ എന്റെ കയ്യിൽ തന്നിട്ട് പോയി ഡ്രസ്സ് ഒക്കെ മാറിക്കോ എന്ന് പറഞ്ഞു. രാവിലെ ഒരുങ്ങിക്കെട്ടി നിൽക്കുന്നതല്ലേ എന്ന്.
♥♥♥♥
Adiploi ആയിട്ടുണ്ട്???