തടിച്ചവൾ. 11 [Ibrahim] 82

ഞാൻ ഫോണെടുത്തു ജീവൻ വരുമെന്ന് ഉറപ്പ് വരുത്തി. അവൻ വേണം ഇവിടെ

കല്യാണതലേന്ന് നല്ല ആളുകൾ ഉണ്ടായിരുന്നു. എല്ലാർക്കും നല്ല സന്തോഷം എന്റെ ഉള്ളിൽ മാത്രം എന്തൊക്കെയോ ഉരുണ്ടു കയറുന്നുണ്ട്. രാത്രി അധികം വൈകാതെ അമ്മ ഞങ്ങളെ ഉറങ്ങാൻ വിട്ടു. അല്ലെങ്കിൽ മുഹൂർത്ത സമയത്ത് ഞങ്ങൾ ഉറക്കം ആയിരിക്കും എന്ന് അമ്മക്ക് അറിയാം.

 

രാത്രി വേഗം തന്നെ ഉറങ്ങി രാവിലെ ഓരോരുത്തയിട്ട് കുളിച്ച് ഒരുങ്ങാൻ തുടങ്ങി. അങ്ങോട്ടും ഇങ്ങോട്ടും ഒരുക്കങ്ങൾ നടക്കുമ്പോൾ ആണ് മോള് ഒന്ന് ഇങ്ങോട്ട് വന്നേ ന്നും പറഞ്ഞു കൊണ്ട് ആരോ എന്നെയും കൂട്ടി പോയത്.

എന്താണെന്ന് ചോദിക്കുന്നതൊന്നും ആരും കേൾക്കുനമുണ്ടായിരുന്നില്ല ചുവന്ന പട്ടും കുറെ ആഭരണങ്ങളും എല്ലാരും ചേർന്നെന്നെ അണിയിക്കുമ്പോൾ ഞാൻ കേട്ടു. എന്തായാലും ഇതാണ് നന്നായത് എന്ന് ഒന്നുമില്ലെങ്കിലും അവൾ ഒരിക്കൽ ആഗ്രഹിച്ചതല്ലേ എന്ന്.

അപ്പോൾ അതാണ് കാര്യം എല്ലാരും ചേർന്നുകൊണ്ട് അവന് കൊടുക്കകയാണ് എന്നെ എനിക്ക് എന്തോ വലിയ കാര്യം ചെയ്തു തരുന്നത് പോലെ

കളികൾ നന്നായി കളിക്കുന്നുണ്ട്. ഒന്നും ചെയ്യാനില്ലാത്ത പോലെ തോന്നി എനിക്ക്. ജീവന്റെ കൂടെ ഒളിച്ചോടിയാലോ അവനെ ഞാൻ കണ്ടിട്ട് പോലുമില്ല ആരാണെന്നു വെച്ചാ എവിടെ ആണെന്ന് വെച്ചാ
ഒരെത്തും പിടിയും കിട്ടുന്നില്ല പക്ഷെ ഞാൻ ഉറച്ചു നിന്നില്ലെങ്കിൽ എന്റെ ജീവിതം ഓർക്കുമ്പോൾ വല്ലാത്ത ഭയം വന്നെന്നെ മൂടിക്കൊണ്ടിരുന്നു. സമയം ആയി വാ ന്ന് പറഞ്ഞു കൊണ്ട് ആരോ കൈക് പിടിച്ചപ്പോൾ ഞാൻ ആ കൈ തട്ടി മാറ്റി ഞാനെങ്ങുമില്ല എന്ന് പറഞ്ഞു കൊണ്ട് ജനലിൽ കൂടി ഞാൻ ദൂരേക്ക് നോക്കി നിന്റെ നിന്നു.

 

അനുഗ്രഹയെ കണ്ടപ്പോൾ ഞാൻ ആകെ തരിച്ചു പോയി വേറെ ഒന്നുമല്ല എന്തൊരു ബോഡി ഷേപ്പ്
ഇവൾ ഇങ്ങനെ ഒക്കെ ആവുമെന്ന് അറിഞ്ഞിരുന്നേൽ ഇവളെ തന്നെ മോതിരം അണിയിച്ചു കൂടെ നിർത്തമായിരുന്നു.

ഇതിപ്പോ ഒരു വിധത്തിൽ ആണ് മേഘയുടെ സമ്മതം കിട്ടിയത്. അവൾ ഇങ്ങനെ ഒരു നാടകം കളിക്കാൻ കൂടെ നിൽക്കില്ലെന്ന് കട്ടായം പറഞ്ഞു എന്റെ ജീവിതം കുട്ടിച്ചോറാവുന്നതിന് നിനക്ക് ഒരു കുഴവുമില്ലല്ലോ ആകെ രണ്ടു ദിവസം മാത്രം മതി ഒന്ന് നിശ്ചയത്തിനും ഒന്ന് കല്യാണത്തിനും എന്നൊക്കെ പറഞ്ഞു സമ്മതിപ്പിച്ചതായിരുന്നു. പക്ഷെ നിശ്ചയദിവസം അവളുടെ പ്രസംഗത്തിൽ മേഘക്ക് എന്നോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നു. കല്യാണത്തിന് വേഷം കെട്ടാൻ അവൾ ഒരുക്കമല്ലെന്ന് ഞാൻ ഇങ്ങോട്ട് തിരിക്കുമ്പോൾ ആണ് പറയുന്നത്. അല്ലെങ്കിൽ ഞാൻ അവളെ വിവാഹം കഴിക്കണമെന്ന് അവൾക്ക് പ്രേമം ആണ് പോലും എന്നോട് തുഫ്ഫ്.

 

എത്ര കാല് പിടിച്ചിട്ടും അവൾ ഒരുക്കം അല്ലെന്ന് പറഞ്ഞു എന്തെങ്കിലും ഒന്ന് പ്ലാൻ ചെയ്യാനുള്ള സമയം പോലും കിട്ടിയില്ല. പിന്നെ അന്ന് ഇടാനുള്ള ആഭരങ്ങളും വസ്ത്രങ്ങളും അവൾക്ക് ഇഷ്ടം ഉള്ളത് വാങ്ങികൊടുത്തപ്പോൾ ആണ് അവൾ പാതി സമ്മതിച്ചത്. പിന്നെ ഈ സ്വൈര്യ വിഹാരം മതിയാക്കി ഒരിടത്തു ഉറക്കണം എന്ന് തോന്നിയാൽ നിന്നെ ജീവിതത്തിലേക്ക് ക്ഷണിക്കും എന്നുള്ള ഉറപ്പ് കൂടി കൊടുത്തപ്പോൾ അവൾ സമ്മതിച്ചു.

6 Comments

  1. ഉള്ള പാർട്ട്‌ തന്നെ പിന്നേം പോസ്റ്റ്‌ ചെയ്തിരിക്കുന്നതെന്താ…

  2. @author Ibrahim.. Thangal repeated ayi kure parts ittitundu. for Ex: part 7 – 2 thavana submit cheythitundu 2 partilum content vere ayathu kond anu publish cheythathu. pls check

  3. Order corect cheyamo

  4. ഒന്നും മനസ്സിലാകുന്നില്ല

Comments are closed.