തടിച്ചവൾ. 11 [Ibrahim] 82

എന്തായിരുന്നു പെൺ പടകൾക്കെല്ലാർക്കും കൂടി അകത്തു പരിപാടി. ഇപ്പോൾ പെൺകുട്ടികളെ ആണ് ഒരുമിച്ച് കിടക്കുമ്പോൾ സൂക്ഷിക്കേണ്ടത് എന്നും പറഞ്ഞു കൊണ്ട് അവൻ ആക്കി ചിരിച്ചു റൂമിലേക്ക് പാളി നോക്കി.

ച്ചീ നിനക്കെന്താ വേണ്ടത്

എനിക്ക് വേണ്ടത് പറഞ്ഞാൽ നീ തരുമോ

ദേ അഭിജിത്തെ പൊയ്ക്കോ ട്ടോ നിന്റെ വേഷം കെട്ടൊന്നും എന്റെ അടുത്ത് നടക്കില്ലെന്നും പറഞ്ഞു ഞാൻ കയ്യും കെട്ടി വാതിൽകട്ടിലിന്മേൽ ചാരി നിന്നു.

 

അവൻ എന്റെ അടുത്തേക്ക് ഒന്നും കൂടെ അടുത്ത് നിന്നിട് പറഞ്ഞു എനിക്ക് നിന്നെ വേണം ഈ അഭിജിത്ത് ആഗ്രഹിച്ചതൊന്നും ഇതുവരെ നേടാതിരുന്നിട്ടില്ല.

 

ആണോ നീ എന്നെ ആഗ്രഹിച്ചിട്ടില്ലല്ലോ വെറുത്തിട്ടല്ലേ ഉള്ളൂ ഇപ്പോൾ എന്താ ഇങ്ങനെ ഒരു തമാശ.

നിന്നോടുള്ള വെറുപ്പ് അത് എത്ര ഉണ്ടായിരുന്നു എന്നെനിക്കറിയില്ല അത്രത്തോളം ഉണ്ടായിരുന്നു. നിന്റെ തോൽവിയും കണ്ണീരും കാണാൻ ഏതറ്റം വരെയും പോകാൻ ഞാൻ തയാറായിരുന്നു. പക്ഷെ നീ ഇങ്ങനെ മെലിഞ്ഞു ഒരു ഐറ്റം ആയി വരുമെന്ന് ഞാൻ അറിഞ്ഞില്ല. എന്തായാലും ഞാൻ കാരണം അല്ലെ നീ ഇങ്ങനെ ആയതു അപ്പോൾ അതിനുള്ള കാരണക്കാരൻ ആയ ഞാൻ തന്നെ ആണ് അതിനുള്ള അവകാശി എന്ന് എനിക്ക് തോന്നി.

 

ഓഹോ അതൊക്കെ സേട്ടൻ ഒറ്റക്ക് അങ്ങ് തീരുമാനിച്ചാൽ മതിയോ.

മതിയല്ലോ സേച്ചി

കാരണം നിന്റെ അച്ഛൻ ഒരുപാട് ആഗ്രഹിച്ചതാണ് നിന്നെ എന്റെ തലയിൽ കെട്ടി വെക്കാൻ. ഇപ്പോളെനിക് സമ്മതമാണെന്ന് പറഞ്ഞാൽ അങ്ങേർക്ക് സന്തോഷം ആകും പിന്നെ എന്റെ തന്തപ്പടി ആണെങ്കിൽ നിശ്ചയം കഴിഞ്ഞത് മുതൽ ഉടക്കിലാണ്. നിശ്ചയിച്ചതാണല്ലോ വിചാരിച്ചാണ് ഞാൻ ഇങ്ങനെ ഒരു വേഷം കെട്ടി വന്നത്.

ആ കിളവിയുടെ സ്വത്തിൽ പേരക്കുട്ടികൾക്ക് വരെ അവകാശം ഉണ്ടത്രേ വെറുതെ എന്തിനാ അതൊക്കെ ഒഴിവാക്കുന്നത് വിചാരിച്ചു വന്നതാണ്

 

ഓ അപ്പോൾ ഇതൊക്കെ ആണ് മോന്റെ ഉദ്ദേശങ്ങൾ നടക്കട്ടെ. പിന്നെ ഈ കാര്യങ്ങൾ ഒക്കെ നടക്കണമെങ്കിൽ ഒരു കാര്യം വേണം ഈ ഞാൻ.

ഞാൻ ഈ ലോകത്തു വെറുക്കുന്നത് ഒരേ ഒരാളെ മാത്രം ആണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന കാര്യം ആണ് വിവാഹം. താങ്കളുടെ കാര്യം അല്ല ട്ടോ

അതെനിക്ക് മനസ്സിൽ ഏറ്റവും വെറുപ്പുള്ള ഒരാളോടൊപ്പം ആവില്ല എന്നത് എനിക്കുറപ്പാണ്. പിന്നെ മോൻ ചൂടാക്കിയ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് എന്നും പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും പോയി.

അവൻ വിചാരിച്ച കാര്യങ്ങൾ നടത്താൻ ഏതറ്റം വരെയും പോകും അവൻ. നോക്കാം

6 Comments

  1. ഉള്ള പാർട്ട്‌ തന്നെ പിന്നേം പോസ്റ്റ്‌ ചെയ്തിരിക്കുന്നതെന്താ…

  2. @author Ibrahim.. Thangal repeated ayi kure parts ittitundu. for Ex: part 7 – 2 thavana submit cheythitundu 2 partilum content vere ayathu kond anu publish cheythathu. pls check

  3. Order corect cheyamo

  4. ഒന്നും മനസ്സിലാകുന്നില്ല

Comments are closed.