ഡെറിക് എബ്രഹാം 24 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

മൈക്കിൾ അപ്പോഴും അവന്റെ നിഴലായി പിന്നിൽ തന്നെയുണ്ടായിരുന്നു….
രണ്ട് പേരും പതിയെ പടവിറങ്ങാൻ തുടങ്ങി..
അവരെ കണ്ടയുടനെ , ഡെറിക്കിന്റെ കൂട്ടുകാരും അവിടെയുണ്ടായിരുന്ന പോലീസുകാരും അവർക്ക് നേരെ തോക്ക് ചൂണ്ടി…എന്നാൽ പൊട്ടിച്ചിരിച്ചു കൊണ്ട് , ഡെറിക് എല്ലാവരോടും തോക്ക് താഴ്ത്താൻ പറഞ്ഞു….അവന്റെ ആ ആത്മവിശ്വാസം അമിതമായാണ് കൂട്ടുകാർ കണ്ടത്…
സംഭവം ശരിയാണ്…
സ്റ്റീഫൻ പേടിച്ചിട്ടുണ്ട്… കൂടാതെ നിരായുധനുമാണ്…
പക്ഷേ , ആള് സ്റ്റീഫനാണ്…
നിമിഷങ്ങൾ കൊണ്ട് അവനെന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല….മനസ്സിൽ എന്തെങ്കിലും കണക്ക് കൂട്ടാതെ , ധൈര്യത്തിൽ അവൻ ഈ സാഹചര്യത്തിൽ അവരുടെ മുന്നിൽ വരില്ല…
അത് കൊണ്ട് ഡെറിക് തോക്ക് താഴ്ത്താൻ പറഞ്ഞത് കൂട്ടുകാർക്ക് അത്ര ഇഷ്ടപ്പെട്ടില്ല…
എന്നാലും അവർ തോക്കുകൾ താഴ്ത്തി…

“വരൂ…. മഹാത്മാവേ… ഇറങ്ങി വരൂ….”

ഡെറിക്കിന്റെ വാക്കുകൾ കേട്ട് പുച്ഛഭാവത്തിൽ തന്നെ (ആ ഭാവം വരുത്താൻ അവൻ ഏറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു) സ്റ്റീഫൻ പടവുകളിറങ്ങി വന്നു..
രണ്ടു പേരും ഏകദേശം ഡെറിക്കിന്റെ അടുത്തെത്തി… പെട്ടെന്ന് സ്റ്റീഫൻ നേരെ പിന്നോട്ട് തിരിഞ്ഞു കൊണ്ട് അലറി…

“ടാ… ദുഷ്ടാ….നിന്നെ ഞാൻ…”

എന്നും പറഞ്ഞു കൊണ്ട് സ്റ്റീഫൻ മൈക്കിളിന്റെ കോളറ കേറിപ്പിടിച്ചു…
ഒട്ടും അമാന്തിക്കാതെ , അവൻ സ്റ്റീഫന്റെ കൈകൾ തട്ടിത്തെറിപ്പിച്ചു…
എന്നിട്ട് കൈകൾ കൊണ്ട് അവന്റെ കരണത്ത് ആഞ്ഞടിച്ചു…
അടിയുടെ ശക്തിയിൽ സ്റ്റീഫൻ നിലം പതിച്ചു…
അവിടെയെന്താണ് നടക്കുന്നതെന്നറിയാതെ അജിയും കൂട്ടരും അന്തം വിട്ടു നിൽക്കുകയായിരുന്നു…
പെട്ടെന്നാണ് എല്ലാവരും വേറൊരു കാര്യം ശ്രദ്ധിച്ചത്…
മൈക്കിൾ , അത്രയും നേരം സ്റ്റീഫന് പിന്നിൽ തോക്ക് ചൂണ്ടി നിൽക്കുകയായിരുന്നു…മുകളിൽ നിന്ന് ഇറങ്ങുമ്പോൾ സ്റ്റീഫനുണ്ടായ പരിഭ്രാന്തി എന്തിനായിരുന്നുവെന്ന് അപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്….
ചൂണ്ടിപ്പിടിച്ച തോക്കിൽ നിന്നും കാഞ്ചി വലിക്കാനൊരുങ്ങി മൈക്കിൾ , സ്റ്റീഫന് നേരെ എതിരായി നിന്നു…
എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന ഭാവത്തിൽ എല്ലാവരും ആ രംഗം കണ്ട് തരിച്ചു നിന്നു…

( തുടരും )

Updated: December 26, 2021 — 11:40 pm

12 Comments

  1. Suspense after suspense ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️
      Thank u?

  2. °~?അശ്വിൻ?~°

    ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. മാസങ്ങളായി കാത്തിരിക്കുകയാണ് ഇത് പേജ് കുറഞ്ഞെങ്കിലും മാസ് പാർട്ട് തന്നെ തന്നു ?????????????

    കട്ട വെയ്റ്റിംഗ് ആണ് അടുത്ത ഭാഗം വരുന്നതും കാത്ത്…. വൈകാതെ തരണേ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ തരും ഡിയർ ❤️❤️

  4. ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️❤️

  5. പാവം പൂജാരി

    കുറെ നാളായി കാത്തിരുന്നത് വെറുതെയായില്ല.♥️♥️?
    പേജുകൾ കുറവായിരുന്നെങ്കിലും ഉള്ളത് ഹെവിയായിരുന്നു. വല്ലാത്തൊരു ഭാഗത്താണ് നിർത്തിയത്.
    അടുത്ത ഭാഗം താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റ്‌ ചെയ്യാം ഡിയർ ???
      Thank u❤️❤️

  6. കുറെ നാളായി കാത്തിരിക്കുക ആയിരുന്നു…ഇഷ്ടായി ഈ ഭാഗവും…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

Comments are closed.