ഡെറിക് എബ്രഹാം 24 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

Views : 7867

ഇവിടെയെത്തുന്നത് വരെ നേഹയുടെ പിറകെയായിരുന്നു..”

സേവിയുടെ വാക്കുകൾ കേട്ട് , ഒരു കള്ളച്ചിരിയോടെ അജി നേഹയെ നോക്കി…അതിന് മറുപടിയായി തീക്ഷ്ണമായ കണ്ണുകളോടെ അവളവനെ തുറിച്ചു നോക്കി…കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കിയപ്പോൾ , സമയമൊട്ടും കളയാതെ അവൻ തന്റെ കണ്ണുകളെ പിൻവലിച്ചു..

“അല്ലടീ..ഗീതേ…
നീ ഒന്നും പറഞ്ഞില്ലല്ലോ..
കഥ മുഴുവൻ പറ…. എന്താണ് സംഭവിച്ചത്…? ”

“ചോദിക്കേണ്ടതൊക്കെ ,
ദാ… അവിടെ ചോദിച്ചോളൂ…എല്ലാം അവൻ തന്നെ പറയട്ടെ..”

അപ്പോഴാണ് അവരെല്ലാവരും ഡെറിക്കിനെ ശ്രദ്ധിക്കുന്നത്…
അവൻ കൂട്ടുകാരുടെ സംസാരമൊന്നും ശ്രദ്ധിക്കാതെ , മുകളിലേക്കുള്ള പടവുകൾ കഴിഞ്ഞിട്ടുള്ള ആ വലിയ വാതിലിൽ നോക്കി നിൽക്കുകയായിരുന്നു….

“നേഹേ…
സ്റ്റീഫനെ കിട്ടാഞ്ഞിട്ട് നിന്റെ ഐപിഎസിന്റെ കിളി പോയോ..?
നിൽപ്പ് കാണുമ്പോൾ , പോയ കിളിയെ തിരയുന്നത് പോലെയുണ്ടല്ലോ….”

അജിയുടെ പിരടിക്ക് തന്നെ നല്ലൊരു ഇടിയും കൊടുത്തു കൊണ്ട് നേഹ ഡെറിക്കിനരികിലേക്ക് പോയി…
അവന്റെയടുത്ത് നിന്നു കൊണ്ട് , മെല്ലെ അവന്റെ കൈകൾ ചേർത്തു പിടിച്ചു….

“ടാ…”

“ഹ്മ്മ്മ്…”

മുകളിലേക്കുള്ള നോട്ടം വിട്ടു കൊണ്ട് , അവൻ മെല്ലെ നേഹയിലേക്ക് കണ്ണുകളെ കൊണ്ടു പോയി..

“സോറിടാ…എന്റെ അവസ്ഥ അങ്ങനെയായിപ്പോയി…”

“നീ അതിനിയും വിട്ടില്ലേ…
അതൊന്നും സാരമില്ലടീ…ആർക്കായാലും സംഭവിക്കുന്നത് തന്നെയാ അതൊക്കെ…”

“എന്നാലും…
എനിക്കെന്തോ…
കുറ്റബോധം കൊണ്ട് മനസ്സ് വിങ്ങുന്നു..”

“നീ അത് വിട്ടേ പെണ്ണേ…
കഴിഞ്ഞത് പറഞ്ഞു കൊണ്ടേയിരിക്കേണ്ട….”

ഡെറിക് നേരത്തേയുള്ള സ്ഥലത്തേക്ക് തന്നെ കണ്ണുകളെ കൊണ്ടു പോയി..ഡെറിക്കിന്റെ കണ്ണുകൾ പോയിടത്തേക്ക് നേഹയും നോക്കി..സ്റ്റീഫനും മൈക്കിളുമൊക്കെ വന്ന ആ വാതിലിലേക്കായിരുന്നു ഡെറിക് നോക്കുന്നുണ്ടായിരുന്നത്…അവിടം ശൂന്യമായിരുന്നുവെങ്കിലും ഡെറിക്കിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ കണികകൾ തെളിഞ്ഞു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി…

“നീ എന്താ അവിടേക്ക് നോക്കുന്നത്..?

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

12 Comments

  1. Suspense after suspense 😜

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️
      Thank u😄

  2. °~💞അശ്വിൻ💞~°

    🔥🔥🔥🔥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. മാസങ്ങളായി കാത്തിരിക്കുകയാണ് ഇത് പേജ് കുറഞ്ഞെങ്കിലും മാസ് പാർട്ട് തന്നെ തന്നു 👍👍👍👍👍👍👍👍👍👍👍👍👍

    കട്ട വെയ്റ്റിംഗ് ആണ് അടുത്ത ഭാഗം വരുന്നതും കാത്ത്…. വൈകാതെ തരണേ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ തരും ഡിയർ ❤️❤️

  4. ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️❤️

  5. പാവം പൂജാരി

    കുറെ നാളായി കാത്തിരുന്നത് വെറുതെയായില്ല.♥️♥️👍
    പേജുകൾ കുറവായിരുന്നെങ്കിലും ഉള്ളത് ഹെവിയായിരുന്നു. വല്ലാത്തൊരു ഭാഗത്താണ് നിർത്തിയത്.
    അടുത്ത ഭാഗം താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റ്‌ ചെയ്യാം ഡിയർ 🥰🥰🥰
      Thank u❤️❤️

  6. കുറെ നാളായി കാത്തിരിക്കുക ആയിരുന്നു…ഇഷ്ടായി ഈ ഭാഗവും…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com