എന്തെങ്കിലും പ്രശ്നമുണ്ടോ…? ”
“ഐപിഎസ് കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അയവിറക്കുന്നതാകും നേഹാ..”
അവരുടെ പിന്നിൽ നിന്ന് അജിയുടെ കൌണ്ടർ വന്നു…. അത് കേട്ടപ്പോൾ എല്ലാവർക്കും ചിരി വന്നെങ്കിലും ആരുമത് പുറത്ത് കാണിച്ചില്ല…ഡെറിക് അജിയെ ദേഷ്യത്തോടെ തുറിച്ചു നോക്കി…
“ഇതെന്താ എല്ലാവരും എന്നെയാണല്ലോ പേടിപ്പിക്കുന്നത്…
നീ അധികം ചൂടാകുകയൊന്നും വേണ്ട ഡെറിക്…
നിന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്..
താൻ കുറച്ചു കൂടി സ്റ്റീഫന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തണമായിരുന്നു..ഒരുപാട് തവണ ഓർമിപ്പിച്ചിട്ടും , എല്ലാം നീ പുച്ഛിച്ചു തള്ളുകയാണുണ്ടായത്…ഇനിയും ഒരു അവസരം….
അതിനിയുണ്ടാവില്ല….
അത് കൊണ്ട് ഞങ്ങളിവിടെ നിർത്തുകയാണ്…ലാൽസലാം…
സേവീ…. വാടാ… നമുക്ക് പോകാം…”
“ഒറ്റക്കങ്ങു പോയാൽ മതി…
ഞാനില്ല…”
“ഓഹോ… അപ്പോൾ നീ അവന്റെ കൂട്ടാണല്ലേ….”
പതിയെ ഗീതയെ അവൻ നോക്കി….
അവൾ സേവിയുടെ അരികിലേക്ക് നീങ്ങി…
“ഓഹോ..
അപ്പോൾ നിങ്ങളൊക്കെ ഒറ്റക്കെട്ടാണല്ലേ….
ആയിക്കോട്ടെ…നിങ്ങൾ എന്തെങ്കിലുമായിക്കോ..
ഞാൻ പോകുകയാണ്…”
“എല്ലാവരും ഒന്ന് മിണ്ടാതിരിക്കോ….? ”
ഡെറിക്കിന്റെ അലർച്ച അവിടെയെങ്ങും ഘനഗാംഭീര്യത്തോടെ മുഴങ്ങി…
ആ സമയമത്രയും ഷോ കാണിച്ചു നിൽക്കുന്നുണ്ടായിരുന്ന അജിയാണ് ആദ്യം പത്തി മടക്കിയത്…
പിന്നീട് കുറച്ചു സമയത്തേക്ക് അവിടം മൂകത നിറഞ്ഞു നിന്നു…
എല്ലാവരും ഡെറിക് നോക്കുന്ന ഭാഗത്തേക്ക് ആശങ്കയോടെ നോക്കി നിന്നു…
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ , മെല്ലെ ആ വലിയ വാതിൽ തുറക്കപ്പെട്ടു….അത്ര നേരവും ഒരു വികാരവുമില്ലാതെ ഡെറിക്കിന്റെ കൂടെ നോക്കി നിന്നിരുന്ന കൂട്ടുകാർ , അത് കണ്ടപ്പോൾ ആശ്ചര്യത്തോടെ അവരുടെ കണ്ണുകൾ കൊണ്ട് അവിടെ നിലയുറപ്പിച്ചു…
തീരെ പ്രതീക്ഷിച്ചില്ലെങ്കിലും , വരേണ്ടവൻ തന്നെയാണ് വാതിലിൽ പ്രത്യക്ഷപ്പെട്ടത്…
സ്റ്റീഫൻ…
എല്ലാവരുടെയും കണ്ണുകളിൽ ആശ്ചര്യത്തിന്റെയും ആശങ്കയുടെയും മണി മുഴങ്ങി…
ഇതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാവാതെ അവർ പരസ്പരം കണ്ണും കണ്ണും നോക്കി നിന്നു…
എന്നാൽ ഡെറിക്കിന്റെ മുഖത്തെ പ്രസന്നതയിൽ നിന്നു തന്നെ മനസ്സിലാക്കാമായിരുന്നു , അവനത് പ്രതീക്ഷിച്ചു തന്നെയാണ് അവിടെ നിന്നിരുന്നതെന്ന്…
സ്റ്റീഫൻ ആ വലിയ വാതിലിന്റെ നിഴലിൽ നിന്നും പുറത്തേക്ക് വന്നു…
എന്നാൽ അവന്റെ മുഖത്ത് എന്നും കാണാറുള്ള , അഹങ്കാരം നിഴലിച്ച ഭാവം പാടേ അപ്രത്യക്ഷമായിരുന്നു..
പോരാതെ , മുഖമാകെ വിറളിയിട്ടുമുണ്ടായിരുന്നു…
ഏത് സാഹചര്യവും പുല്ല് പറിക്കുന്ന ലാഘവത്തോടെ നോക്കിക്കാണുന്ന സ്റ്റീഫന് , ഇതെന്ത് പറ്റിയെന്ന് ആർക്കും മനസ്സിലായില്ല…
സ്റ്റീഫന് പിന്നിൽ മറ്റൊരു സർപ്രൈസ് കൂടിയുണ്ടായിരുന്നു..
അവന്റെ നിഴലായ മൈക്കിൾ തന്നെയായിരുന്നു ആ സർപ്രൈസ്…
Suspense after suspense ?
❤️❤️❤️
Thank u?
????
♥♥♥
മാസങ്ങളായി കാത്തിരിക്കുകയാണ് ഇത് പേജ് കുറഞ്ഞെങ്കിലും മാസ് പാർട്ട് തന്നെ തന്നു ?????????????
കട്ട വെയ്റ്റിംഗ് ആണ് അടുത്ത ഭാഗം വരുന്നതും കാത്ത്…. വൈകാതെ തരണേ
ഉടനെ തരും ഡിയർ ❤️❤️
❤❤❤❤❤
❤️❤️❤️❤️❤️❤️❤️
കുറെ നാളായി കാത്തിരുന്നത് വെറുതെയായില്ല.♥️♥️?
പേജുകൾ കുറവായിരുന്നെങ്കിലും ഉള്ളത് ഹെവിയായിരുന്നു. വല്ലാത്തൊരു ഭാഗത്താണ് നിർത്തിയത്.
അടുത്ത ഭാഗം താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഉടനെ പോസ്റ്റ് ചെയ്യാം ഡിയർ ???
Thank u❤️❤️
കുറെ നാളായി കാത്തിരിക്കുക ആയിരുന്നു…ഇഷ്ടായി ഈ ഭാഗവും…
താങ്ക്സ് ഡിയർ ♥♥