ഡെറിക് എബ്രഹാം 24 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

അവനെ വിട്ടു കളഞ്ഞിട്ട് അടുത്ത സംക്രാന്തിക്ക് വീണ്ടും തേടിപ്പോകാനാണോ തന്റെ ഉദ്ദേശം…? ”

അവരുടെ ആശങ്കകൾ വിലക്കെടുക്കാതെ ഡെറിക് ഏറ്റുമുട്ടൽ തുടർന്നു…
അതിനകം , അവരുടെ കൂടെ ചേർന്ന പോലീസ് പടയും അവരുടെ ഉശിര് മുഴുവൻ പുറത്തെടുത്തു കഴിഞ്ഞിരുന്നു…
പോത്തിനോട് ഇനി വേദമോതിയിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഡെറിക്കിന്റെ കൂട്ടുകാർ, പോലീസുകാരുടെ കൂടെ ചേർന്ന് എതിരാളികളെ മലർത്തിയടിച്ചു മുന്നേറാൻ തുടങ്ങി…. പതിയെ പതിയെ , പോരാട്ടത്തിന്റെ കടിഞ്ഞാൺ ഡെറിക്കിന്റെയും കൂട്ടരുടെയും കൈയിലായി… സ്റ്റീഫന്റെ അനുയായികൾ ഓരോരുത്തരായി വീഴ്ന്നു തുടങ്ങി…

ഡെറിക്കിനും ഗീതയ്ക്കും ഇതൊരു വ്യക്തിപരമായ പ്രതികാരമാണെങ്കിലും അതേ വീര്യത്തോടെ മറ്റുള്ളവർ ഓരോരുത്തരും പോരാടിയപ്പോൾ , വിജയത്തിന്റെ കൊടി അധികം ദൂരെയല്ലാതെ അവർ കണ്ടു തുടങ്ങി…

അജിയും സേവിയും പറഞ്ഞത് സത്യമായിരുന്നു…സ്റ്റീഫനെ അവിടെയെങ്ങും കാണുന്നുണ്ടായിരുന്നില്ല…
മുന്നേ സംഭവിച്ചത് പോലെ , സ്റ്റീഫനെ വീണ്ടും കൈവിട്ടു പോയിയെന്ന് അവർക്ക് ബോധ്യമായി…

അധികം താമസിയാതെ സ്റ്റീഫന്റെ കോട്ടയായ സാന്റാക്ലബ്ബ് ഡെറിക്കും കൂട്ടരും കൈയടക്കി….
പക്ഷേ , എന്നത്തേയും പോലെയുള്ള സന്തോഷം അവരുടെയാരുടെയും മുഖത്ത് തെളിഞ്ഞു കണ്ടില്ല..
കാരണമെന്തെന്ന് വാക്കുകൾ കൊണ്ടല്ലാതെ തന്നെ വായിച്ചെടുക്കാമായിരുന്നു….
സ്റ്റീഫനെ അവർക്ക് നഷ്ടമായിരിക്കുന്നു… ജീവൻ പണയം വെച്ചു കൊണ്ട് ഇറങ്ങിത്തിരിച്ചിട്ടും , തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ പറ്റാത്തത്തിലുള്ള നിരാശ , അവർക്ക് സഹിക്കാൻ പറ്റുന്നതിലുമേറെയായിരുന്നു…
എല്ലാവരും ശാരീരികമായി വല്ലാതെ ക്ഷീണിച്ചിരുന്നു..എന്നാൽ അതിനേക്കാൾ ഭീകരമായിരുന്നു മാനസികമായുള്ള അവരുടെ തകർച്ച….
സങ്കടം സഹിക്കാനാവാതെ അജിയും സേവിയും നിന്നിടത്ത് തന്നെ തലയും താഴ്ത്തിയിരുന്നു…അത് കണ്ടപ്പോൾ , നേഹയും ഗീതയും അവരുടെ അരികിലേക്ക് വന്നു…
പോലീസുകാർ ക്ലബ്ബിന്റെ നാനാഭാഗത്തേക്കുമായി ഓടിക്കയറി , പല ഭാഗത്ത് നിന്നും സ്റ്റീഫന്റെ ശിങ്കിടികളെ ഓരോന്നായി പിടിച്ചു കൊണ്ടു പോയി…പരിക്കേറ്റവരെ കൊണ്ടു പോകാൻ ആംബുലൻസ് ഏർപ്പാടാക്കി..
ബന്ധികളായിട്ടുള്ള കുട്ടികളെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി…

അജിയും സേവിയും വല്ലാത്തൊരു തരിപ്പിലായിരുന്നു..ഇത് മനസ്സിലാക്കിയ ഗീതയും നേഹയും അവരെ സമാധാനിപ്പിച്ചു…എന്നാൽ അത് കൊണ്ടൊന്നും അവരുടെ നിരാശയ്ക്ക് ഒരു മാറ്റവും സംഭവിച്ചില്ല…..
കുറച്ചു കഴിഞ്ഞപ്പോൾ അജിയും സേവിയും പതിയെ തലയുയർത്തി…തങ്ങളുടെ മുന്നിൽ നിൽക്കുന്ന ഗീതയെ കണ്ടിട്ടാണ് , അവളുടെ കാര്യം അവരുടെ ഓർമയിലേക്ക് തിരിച്ചു കയറിയത്….

“അല്ല മോളേ.. നീ ഇത് എവിടെയായിരുന്നു…?
പോലീസ് യൂണിഫോം കളഞ്ഞിട്ട് ക്യാബറ പഠിക്കാനാണോ ഇങ്ങേക്ക് വന്നത് ?
സാധനത്തിന്റെ കോലം നോക്കിയേ…”

അത് വരെയുള്ള നിരാശയൊക്കെ മാറ്റി വെച്ചു കൊണ്ട് , അജി തന്റെ തനത് ശൈലിയിൽ പ്രകടനം ആരംഭിച്ചു…. കുരങ്ങൻ ചത്താലും മരം കയറ്റം മറക്കില്ലല്ലോ..

“നീ വീണ്ടും തുടങ്ങിയോ….
ഒന്ന് മിണ്ടാതിരിക്ക് അജീ….”

“അല്ലെടോ..അവന്റെ സംസാരം വിട്ടേക്ക്…
ഇതെന്താ സംഭവം… നീ എങ്ങനെ ഇവിടെ…
പെട്ടെന്ന് കണ്ടപ്പോൾ ഷോക്കായിപ്പോയി…. ഇതെങ്ങനെ സംഭവിച്ചു ? ”

സേവിയറും കൂടി ചോദ്യം ആരാഞ്ഞപ്പോൾ എല്ലാത്തിനും മറുപടിയായി അവരിൽ നിന്ന് കുറച്ച് മാറി നിൽക്കുന്നുണ്ടായിരുന്ന ഡെറിക്കിലേക്ക് അവളുടെ കണ്ണുകൾ നീങ്ങി..അതിൽ തന്നെ എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ടായിരുന്നു….

“ആഹാ..ഇതിന് പിന്നിലും ആ മഹാൻ തന്നെയാണോ..
അറിയാൻ മേലാഞ്ഞിട്ട് ചിന്തിച്ചു പോകുകയാണ്….
ഈ മനുഷ്യൻ ഇതൊന്നും നമ്മളോടെന്താ പറയാത്തത്… എല്ലാറ്റിലും വൺമാൻഷോ ആണല്ലോ…”

“അതൊന്നുമല്ല….അല്ലെങ്കിൽ തന്നെ നിനക്കൊക്കെ പിള്ളേർ കളിയാണ്…. ഇതൊക്കെ അറിഞ്ഞു കഴിഞ്ഞിട്ട് , നീയൊക്കെ ഓവർ കോൺഫിഡൻസിൽ വന്നിട്ട് കോമഡി ഷോ ആക്കേണ്ടാന്ന് കരുതിക്കാണും…”

“ഹഹഹ…അതും പോയിന്റ് ആണ് ട്ടോ….

Updated: December 26, 2021 — 11:40 pm

12 Comments

  1. Suspense after suspense ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️
      Thank u?

  2. °~?അശ്വിൻ?~°

    ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. മാസങ്ങളായി കാത്തിരിക്കുകയാണ് ഇത് പേജ് കുറഞ്ഞെങ്കിലും മാസ് പാർട്ട് തന്നെ തന്നു ?????????????

    കട്ട വെയ്റ്റിംഗ് ആണ് അടുത്ത ഭാഗം വരുന്നതും കാത്ത്…. വൈകാതെ തരണേ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ തരും ഡിയർ ❤️❤️

  4. ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️❤️

  5. പാവം പൂജാരി

    കുറെ നാളായി കാത്തിരുന്നത് വെറുതെയായില്ല.♥️♥️?
    പേജുകൾ കുറവായിരുന്നെങ്കിലും ഉള്ളത് ഹെവിയായിരുന്നു. വല്ലാത്തൊരു ഭാഗത്താണ് നിർത്തിയത്.
    അടുത്ത ഭാഗം താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റ്‌ ചെയ്യാം ഡിയർ ???
      Thank u❤️❤️

  6. കുറെ നാളായി കാത്തിരിക്കുക ആയിരുന്നു…ഇഷ്ടായി ഈ ഭാഗവും…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

Comments are closed.