ഡെറിക് എബ്രഹാം 24 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

സ്ഥലകാലബോധം വീണ്ടെടുത്തിട്ടും ഗീതയെ കണ്ട ഷോക്ക് വിട്ടുമാറാതെ , അജിയും സേവിയും അവളെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു…ഇത് ശ്രദ്ധിച്ച ഡെറിക്, കോൺഫറൻസ് കോളിലൂടെ രണ്ട് പേർക്കും കണക്കിന് കൊടുത്തു…
കിട്ടേണ്ടത് കിട്ടിയപ്പോൾ , നഷ്ടപ്പെട്ടു പോയ ഉശിരൊക്കെ തിരിച്ചെടുത്ത അവർ പൂർവാധികം ശക്തിയോട് കൂടെ സ്റ്റീഫനെയും അവന്റെ ടീമിനെയും നേരിടാൻ തുടങ്ങി… കൂടെ ഗീതയും , അടവുകൾ എല്ലാം പയറ്റിത്തെളിഞ്ഞ നേഹയും കൂടി ചേർന്നപ്പോൾ സ്റ്റീഫന്റെ അനുയായികൾ കരുതിയതിനേക്കാളും പത്തിരട്ടി ശക്തിയേറിയ എതിരാളികളായിത്തീരുകയായിരുന്നു ഡെറിക്കും കൂട്ടരും…

ഇതൊന്നുമറിയാതെ കുറച്ചു ദൂരെയായി പോലീസുകാർ , ഡെറിക്കിന്റെ അനുവാദത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു….ഒരുപാട് നേരമായിട്ടും വിവരമൊന്നും കാണാത്തത് കൊണ്ട് , അവരും അങ്കലാപ്പിലായിരുന്നു…കണ്ണിമ വെട്ടാതെ അവർ ക്ലബ്ബിന്റെ ഭാഗത്തേക്ക്‌ തന്നെ നോക്കി നിൽക്കുകയായിരുന്നു….
അപ്പോഴായിരുന്നു ആ കാഴ്ച അവരുടെ ശ്രദ്ധയിൽപെട്ടത്….
സാന്റാക്ലബ്ബിൽ നിന്ന് ഒരു കൂട്ടം ആളുകൾ പുറത്തേക്കോടി വണ്ടിയിൽ കയറുന്നതും , ആ വണ്ടികൾ അവിടെ നിന്ന് പുറത്തേക്ക് ചീറിപ്പാഞ്ഞു വരുന്നതും ബൈനാക്കുലറിലൂടെ അവർ കണ്ടു…. ആ രംഗം കണ്ടപ്പോൾ തന്നെ അവർക്ക് അപായം മണത്തു തുടങ്ങി..ഡെറിക്കിന്റെ അനുവാദത്തിന് കാത്തിരിക്കാനുള്ള ക്ഷമ നശിച്ചു തുടങ്ങി..
ക്ലബ്ബിലേക്ക് നീങ്ങാനുള്ള ഒരുക്കം അവർ ആരംഭിച്ചു…അധികം വൈകാതെ തന്നെ വണ്ടികൾ അവരെയും കടന്നു പോയി… വണ്ടിയുടെ അകത്തുള്ളവർ കാണാതെ ഒരു വശത്തേക്ക് പോലീസുകാർ മറഞ്ഞു നിന്നു…
പക്ഷേ , വരുന്ന വണ്ടികളുടെ നിര നിലയ്ക്കുന്നുണ്ടായിരുന്നില്ല…
അതും കൂടിയായപ്പോൾ അവർ രണ്ടും കല്പിച്ചു മുന്നോട്ടേക്ക് നീങ്ങാൻ തുടങ്ങി…
ഡെറിക്കിന്റെ അനുവാദം കിട്ടാതെ മുന്നോട്ടേക്ക് നീങ്ങാൻ മിക്കവർക്കും താല്പര്യം ഇല്ലായിരുന്നുവെങ്കിലും , ക്ലബ്ബിലെ സംഭവവികാസങ്ങൾ കണ്ടപ്പോൾ പോകാതിരിക്കാനായില്ല…
അവരെല്ലാവരും വേഗത്തിൽ തന്നെ മുന്നോട്ട് നീങ്ങി…അവർക്കിടയിലൂടെ പിന്നെയും വണ്ടികൾ പാഞ്ഞു പോയിക്കോണ്ടിരിക്കുന്നുണ്ടായിരുന്നു… പക്ഷേ , വണ്ടികളിലുള്ളവരൊന്നും അവരെ ശ്രദ്ധിച്ചതേയില്ല….ജീവനും കൊണ്ടുള്ള ഓട്ടത്തിൽ അവരുടെ കാഴ്ചയിൽ പോലീസുകാർ വന്നില്ലെന്ന് പറയുന്നതാകും കൂടുതൽ ശരി…

പോലീസുകാർ വൈകാതെ തന്നെ ക്ലബ്ബിനരികിലെത്തി…ഡെറിക്കിന്റെ സൂചന കിട്ടാത്തത് കാരണം അകത്തേക്ക് കടക്കുവാൻ ഇച്ചിരി മടിച്ചു നിന്നു….
എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിൽക്കുമ്പോഴാണ് മുകളിലേക്ക് ഒരു വിളക്ക് , വാണം വിട്ടത് പോലെ പൊങ്ങിപ്പോകുന്നത് അവരുടെ കൺമുന്നിൽ തെളിഞ്ഞു വന്നത്…ഡെറിക്കിന്റെ സൂചനയാണതെന്ന് മനസ്സിലാക്കാൻ അവർക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല..
ഒട്ടും അമാന്തിക്കാതെ അവർ അകത്തേക്ക് കുതിച്ചു…

=================

അകത്ത് വീരേറിയ പോരാട്ടമായിരുന്നു നടന്നു കൊണ്ടിരുന്നത്…
തോക്കുകളിൽ നിന്ന് വിശ്രമമില്ലാതെ വെടിയുണ്ടകൾ പല ദിക്കിലേക്കും ചീറിപ്പാഞ്ഞു..
രണ്ട് ഭാഗത്ത് നിന്നും ആക്രമണം രൂക്ഷമായിരുന്നു…ഡെറിക്കിന്റെയും കൂട്ടരുടെയും കൃത്യമായ ആസൂത്രണ മികവിൽ , സ്റ്റീഫന്റെ ഭാഗത്ത് നിന്നും ഓരോ ഇലകളും കൊഴിഞ്ഞു തുടങ്ങി…
എതിർഭാഗത്ത് നിന്നുള്ള തിരിച്ചടികളും ശക്തമായിരുന്നുവെങ്കിലും അതിനെ തടുക്കുവാനുള്ള തയ്യാറെടുപ്പുകൾ മുന്നേ സ്വീകരിച്ചതിനാൽ ഡെറിക്കിനും കൂട്ടർക്കും സാരമായ പരിക്കുകളൊന്നുമില്ലാതെ മുന്നോട്ട് നീങ്ങാൻ പറ്റി…
ഡെറിക്കിന്റെ കൂടെ അജിയും സേവിയും തനത് മികവ് പുറത്തെടുത്തുവെങ്കിലും , നേഹയും ഗീതയും അസാധാരണമായ മെയ്വഴക്കത്തോടെയായിരുന്നു മുന്നേറിയത്…
എങ്കിലും , അംഗസംഖ്യയിൽ സ്റ്റീഫന്റെ സംഘത്തിന്റെ അരികെ പോലും വരാത്തതിനാൽ ചെറിയ ചെറിയ പോറലുകളൊക്കെ അവർക്കേൽക്കുന്നുണ്ടായിരുന്നു…
അധികം വൈകാതെ , സംഗതി കുറച്ചൂടെ ഗൗരവമാർന്ന അവസ്ഥയിലേക്ക് പോയിത്തുടങ്ങി..ഇനിയും അത് പോലെ തുടർന്നാൽ സ്റ്റീഫന്റെ ആൾബലത്തിന് മുന്നിൽ പിടിച്ചു നിൽക്കുവാൻ തനിക്കും കൂട്ടുകാർക്കുമാവില്ല എന്ന അവസ്ഥ വന്നപ്പോൾ , ഡെറിക് അവിടെ കത്തി ജ്വലിക്കുന്നുണ്ടായ ഒരു വിളക്കെടുത്ത് പുറത്തേക്ക് മുകളിലേക്കായി നീട്ടിയെറിഞ്ഞു…
അത് കണ്ടപ്പോഴാണ് പോലീസ് സംഘം ക്ലബ്ബിലേക്ക് ചീറിപ്പാഞ്ഞു വന്നത്….
പോലീസുകാരും കൂടി ചേർന്നപ്പോൾ പോരാട്ടം ഒന്നൂടെ കനത്തു…സ്റ്റീഫന്റെ കോട്ട ഇഞ്ചിഞ്ചായി തകർന്നു തുടങ്ങി…

അതിനിടയിലാണ് , സ്റ്റീഫനെ കാണ്മാനില്ല എന്ന യാഥാർഥ്യം അജിയും സേവിയും ശ്രദ്ധിച്ചത്…അവർ ചുറ്റുപാടും സ്റ്റീഫന്റെ കാൽപ്പാടുകൾക്കായി കണ്ണോടിച്ചു… പക്ഷേ , നിരാശയായിരുന്നു ഫലം….

“ഡെറിക്..
സ്റ്റീഫനെ കാണുന്നില്ല….
വീണ്ടും നമ്മുടെ കൈയിൽ നിന്ന് തന്ത്രപരമായി അവൻ തെന്നി മാറിയെന്നാണ് തോന്നുന്നത്…
ഞങ്ങൾ കുറേ സമയമായി തിരയുന്നു…”

അവരുടെ വാക്കുകൾക്ക് കാത് കൊടുക്കാതെ , ഡെറിക് പോരാട്ടം തുടർന്നു…

“ഡെറിക്.. നിന്നോടാണ് പറഞ്ഞത്..
സ്റ്റീഫൻ മിസ്സിങ് ആണ്….”

“അതൊക്കെ നമുക്ക് പിന്നീട് നോക്കാം… ആദ്യം മുന്നിലുള്ളവരെ നേരിട്…
അത് കഴിഞ്ഞിട്ട് മതി സ്റ്റീഫൻ…”

“ടോ..താൻ പൊട്ടനാണോ…താനെന്ത് വിഡ്ഢിത്തമാണെടോ പറയുന്നത്..
നമ്മളൊക്കെ ഇത്രയും കഷ്ടപ്പെട്ട് വന്നത് സ്റ്റീഫനെ കിട്ടാൻ വേണ്ടി മാത്രമാണ്…
അത് മറന്നു പോയോ…?

Updated: December 26, 2021 — 11:40 pm

12 Comments

  1. Suspense after suspense ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️
      Thank u?

  2. °~?അശ്വിൻ?~°

    ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. മാസങ്ങളായി കാത്തിരിക്കുകയാണ് ഇത് പേജ് കുറഞ്ഞെങ്കിലും മാസ് പാർട്ട് തന്നെ തന്നു ?????????????

    കട്ട വെയ്റ്റിംഗ് ആണ് അടുത്ത ഭാഗം വരുന്നതും കാത്ത്…. വൈകാതെ തരണേ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ തരും ഡിയർ ❤️❤️

  4. ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️❤️

  5. പാവം പൂജാരി

    കുറെ നാളായി കാത്തിരുന്നത് വെറുതെയായില്ല.♥️♥️?
    പേജുകൾ കുറവായിരുന്നെങ്കിലും ഉള്ളത് ഹെവിയായിരുന്നു. വല്ലാത്തൊരു ഭാഗത്താണ് നിർത്തിയത്.
    അടുത്ത ഭാഗം താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റ്‌ ചെയ്യാം ഡിയർ ???
      Thank u❤️❤️

  6. കുറെ നാളായി കാത്തിരിക്കുക ആയിരുന്നു…ഇഷ്ടായി ഈ ഭാഗവും…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

Comments are closed.