ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

പെട്ടെന്നാണ് ആദീ ആദീ എന്ന് വിളിച്ചും കൊണ്ടുള്ള ചാന്ദ്നിയുടെ ശബ്ദം അവന്റെ കർണ്ണത്തേക്ക് വന്നു പതിച്ചത്…പരമാവധി പിടിച്ചു നിന്നെങ്കിലും , അവളുടെ ആ വിളിയിൽ അവനോടുള്ള സ്നേഹവും , കാണാത്തതിലുള്ള പരവേശവും നിറഞ്ഞു നിന്നതിനാൽ അധിക നേരം പിടിച്ചു നിൽക്കാനവനായില്ല….
സെക്കന്റുകൾക്ക് പോലും വിട്ടു കൊടുക്കാതെ അവളുടെ അടുക്കലേക്ക് അവൻ ഓടി…
ദൂരെ നിന്നും ഓടി വരുന്ന തന്റെ പ്രിയപ്പെട്ടവനെ കണ്ട ചാന്ദ്നി , അവന് നേരെ കൈ നീട്ടി…തന്റെ നേരെ വന്ന ആ കൈ അവനവന്റെ കൈകളാൽ വാരിപ്പുണർന്നു….അവന്റെ ചുണ്ടുകളുടെ മാധുര്യം അവളുടെ കൈകളെ കുളിരണിയിച്ചു…

“ആദീ….നീയും വാ എന്റെ കൂടെ…എനിക്ക് വല്ലാതെ പേടിയാവുന്നു ടോ…”

“എന്തിനാടോ പേടിക്കുന്നത്…
നോക്ക്യേ..നിനക്കായ് പ്രാർത്ഥിച്ചും കൊണ്ട് എല്ലാവരും ഇവിടെ തന്നെയില്ലേ… അപ്പോൾ പിന്നെ പേടിയുടെ ആവശ്യമെന്തിന് ചാന്ദൂ…? ”

“ഞാനിനി തിരിച്ചു വരില്ല ,അല്ലേടാ….? ”

“ഒന്ന് മിണ്ടാതെ നിൽക്കെടോ… ഈ സമയത്ത് അധികം സംസാരിക്കല്ല….
മടങ്ങി വരാനല്ലെങ്കിൽ പിന്നെന്തിനാ ഞങ്ങളൊക്കെ നിന്നെയും കാത്ത് പുറത്ത് കാത്തു നിൽക്കുന്നത് ? ”

സ്‌ട്രെച്ചർ മെല്ലെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു… നേരത്തെ കണ്ടതിനേക്കാൾ സമാധാനമുണ്ട് അവളെ കാണുമ്പോൾ…. അത്രയും ഭയാനകമായിരുന്നു ആ സമയത്ത് അവളുടെ അവസ്ഥ കണ്ടപ്പോൾ…
ഇപ്പോൾ കുറച്ചു സമാധാനമുണ്ട്….എന്നാലും വളരെ ബുദ്ധമുട്ടിയാണ് ശ്വാസമെടുക്കുന്നത്… എന്നാലും ആദിയെ കാണുമ്പോൾ അവളാ പരിമിതികളൊക്കെ മറന്ന് പോകുന്നുണ്ടായിരുന്നു…കൂടെയുള്ള നഴ്സുമാർ സംസാരിക്കരുതെന്ന് ആണയിട്ട് പറയുന്നുണ്ടായിരുന്നുവെങ്കിലും അവളത് കേട്ടു പോലുമില്ല..

“ആദീ…. നമുക്കിനി കാണാൻ പറ്റുമോ…? ”

“തീർച്ചയായും… പക്ഷേ നീ കൂടി മനസ്സ് വെക്കണമെന്നേയുള്ളൂ…”

അതെങ്ങനെയെന്ന സംശയഭാവത്താൽ അവളവനെ തന്നെ നോക്കി…

“നീ തിരിച്ചു വരുമെന്ന് നീ തന്നെ വിശ്വസിക്കുന്നില്ല… മരിച്ചു പോകുമെന്നും പറയുന്നു… നിനക്ക് തന്നെ നിന്നിൽ വിശ്വാസമില്ലെങ്കിൽ പിന്നെ, നിന്നിൽ വിശ്വാസമർപ്പിച്ചു കാത്തിരിക്കുന്ന ഞങ്ങളെ വിഡ്ഢികളാക്കുകയല്ലേ നീ ചെയ്യുന്നത്..? ”

“മരിച്ചാലും എനിക്ക് പ്രശ്നമൊന്നുമില്ല ആദീ…. നിനക്ക് വേണ്ടിയല്ലേ….
ഒരേയൊരു സങ്കടമേയുള്ളൂ..
നിന്റെ ജീവിതസഖിയായതിന് ശേഷമാണ് മരിക്കുന്നതെങ്കിൽ എത്ര സന്തോഷവതിയായിരുന്നേനേ ഞാൻ….
ഇനിയേതായാലും അതിന് പറ്റില്ലല്ലോ ടാ….
ഞാനെന്നും പറയാറുള്ളത് പോലെ , ഒരു ദിവസമെങ്കിൽ ഒരു ദിവസം…
നിന്റെ വധുവായിട്ട് ജീവിച്ചതിന് ശേഷം മരിച്ചാൽ മതിയായിരുന്നു…
എന്റെ കഴുത്തിലൊരു താലിയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ…? ”

അപ്പോഴേക്കും അവർ ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിനരികിലെത്തിയിരുന്നു…അകത്തേക്ക് കയറ്റാൻ പോയ സ്‌ട്രെച്ചർ അവൻ പിടിച്ചു വെച്ചു…എന്നിട്ട് ചാന്ദ്നിയുടെ കണ്ണുകളിലേക്ക് അടുത്തു…

“താലി ഉണ്ടാവും….
നീ ഇവിടുന്ന് പുറത്തിറങ്ങിയാൽ അന്ന് മുതൽ നീ എന്റെ പെണ്ണാണ്… അധികം വൈകാതെ തന്നെ ഒരു താലിയും ആ കഴുത്തിൽ ചാർത്തിയിരിക്കും..
അതിനു വേണ്ടി നീ തിരിച്ചു വരികയും ചെയ്യും..ഇതെന്റെ വിശ്വാസമല്ല….
എന്റെ ഉറപ്പാണ്… ഞാൻ എന്റെ പെണ്ണിന് തരുന്ന ഉറപ്പ്…”

അത് കേട്ടപ്പോഴേക്കും ചാന്ദ്നിയുടെ മുഖം പ്രകാശപൂരിതമായി….

“നിനക്ക് വേദനിക്കുന്നുവെന്ന് തോന്നുമ്പോൾ ഒരു കാര്യം മാത്രം ആലോചിക്കുക..

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.