ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

അത് കേട്ടപ്പോഴേക്കും അവിടെയുള്ളവരുടെയൊക്കെ കണ്ണ് നിറഞ്ഞു….എന്താണ് പറയേണ്ടതെന്നറിയാതെ പകച്ചു നിന്ന ആദി കലങ്ങിയ കണ്ണുമായി അവളുടെ അടുത്തേക്ക് നടന്നു…അത് കണ്ട അവൾ , അവന് നേരെ കൈനീട്ടി…
ആദി അവളുടെ അടുത്തേക്ക് മുഖം താഴ്ത്തി..തന്റെ കൈകൾ കൊണ്ട് അവളുടെ കവിളുകൾ ചേർത്ത്‌ പിടിച്ചു കൊണ്ട് നെറ്റിയിൽ ചുംബിച്ചു….
അവനിൽ നിന്നും പൊഴിഞ്ഞു വീണ കണ്ണുനീർത്തുള്ളികൾ അവളുടെ കവിളുകളിലേക്ക് പെയ്തിറങ്ങുന്നുണ്ടായിരുന്നു…
സ്നേഹത്താൽ പൊതിഞ്ഞ ചുംബനം തന്നിൽ ഒഴുകിയിറങ്ങിയപ്പോൾ അവൾക്ക് നെഞ്ചിനുള്ളിൽ കുളിര് കോരിയത് പോലെ തോന്നി…
തന്റെ പ്രിയപ്പെട്ടവന്റെ കരങ്ങൾ അവൾ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു….

ഡോക്ടറും നേഴ്സുമാരും അവരുടെ ആ പ്രണയരംഗങ്ങൾ കണ്ടാസ്വദിക്കുകയായിരുന്നു…അത് കണ്ടു നിന്ന അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു…
ചാന്ദ്നി ഐസിയുവിൽ ആയിരുന്നപ്പോൾ അവളോടുള്ള ആദിയുടെ സ്നേഹവും കരുതലും കണ്ടനുഭവിച്ചറിഞ്ഞവരായിരുന്നു അവർ…
അത് കൊണ്ട് തന്നെ രണ്ടു പേരുടെയും സ്നേഹപ്രകടനങ്ങൾ അവരുടെ മനസ്സ് നിറച്ചു…

ചാന്ദ്നി കണ്ണ് തുറന്നെന്ന് അറിഞ്ഞപ്പോൾ തന്നെ സീതാന്റിയും , കുട്ടികളുമെല്ലാം അവിടേക്ക് ഓടിയെത്തി….അന്ത്യം കുറിച്ചെന്ന് കരുതിയ ജീവിതത്തിലേക്ക് അവൾ പുനർജനിച്ചത് കണ്ടപ്പോൾ അത്രമേൽ സന്തോഷത്തിലായിരുന്നു എല്ലാവരും…
താമസിയാതെ തന്നെ അവളെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി…

ചാന്ദ്നിയെ മുറിയിലേക്ക് മാറ്റിയതിന് ശേഷം അവിടെയാകെ ആഘോഷമായിരുന്നു…ഓരോ ദിവസവും സീതാന്റിയും മാമിയും ചാന്ദ്നിയുടെ അമ്മയും പലതരം ഭക്ഷണം കൊണ്ട് വരികയും , എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുകയും ചെയ്തു…ഒരു വിഹിതം അവിടെയുള്ള നഴ്സുമാർക്കും സ്റ്റാഫ്‌സിനും കൊടുക്കാനും മറന്നില്ല…
ഹോസ്പിറ്റൽ മുറി അവർക്കൊരു റിസോർട്ട് പോലെയായി….കീർത്തിയുടെയും ജൂഹിയുടെയും മുഖത്ത് പഴയ കളിയും ചിരിയും അലയടിച്ചു…അവർ കളിയും തമാശയുമായി മുഴുവൻ സമയവും ഹോസ്പിറ്റലിൽ തന്നെയായി….
എല്ലാവരും ചാന്ദ്നിയെ അത്രയുമധികം സ്നേഹിച്ചതിന്റെ മായാത്ത തെളിവായിരുന്നു ആ ആഘോഷങ്ങളൊക്കെ…

പതിയെ പതിയെ ചാന്ദ്നി , വയ്യായ്കൾ ഓരോന്നും തരണം ചെയ്തു കൊണ്ട് അവളുടെ ആരോഗ്യം വീണ്ടെടുത്ത് തുടങ്ങി…
ചാന്ദ്നിക്ക് എപ്പോഴും ഭക്ഷണം കൊടുക്കുന്നത് ആദിയായിരുന്നു…അവളുടെ അമ്മയെയോ മാമിയെയോ അതിനവൻ സമ്മതിച്ചില്ല..
ഭക്ഷണം പലതരം ഉണ്ടാകുമായിരുന്നുവെങ്കിലും അവൾക്കെപ്പോഴും കഞ്ഞിയായിരുന്നു പഥ്യം.. ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു അത്…
അവൻ കൊടുക്കുന്ന ഓരോ സ്പൂൺ കഞ്ഞിയും അവൾ ആസ്വദിച്ചു കഴിച്ചു…അവന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളും അവൾ അത്രമേൽ ആസ്വദിച്ചു…
ചെന്നൈയിലേക്ക് വണ്ടി കയറിയിട്ട് പോലും കിട്ടാത്ത ആദിയെ , മുഴുവൻ സമയവും തന്റെ കൂടെ കിട്ടിയത് അവൾ ഭാഗ്യമായി കണ്ടു…
അവൻ കൊടുക്കാതെ ഭക്ഷണം കഴിക്കില്ല എന്ന അവസ്ഥ പോലുമായി…
തനിക്ക് നഷ്ടപ്പെട്ടു പോയെന്ന് കരുതിയ പ്രാണൻ തിരിച്ചു വന്നപ്പോൾ ആദിക്കും പ്രകടിപ്പിക്കാൻ സാധിക്കാത്തത്രത്തോളം സന്തോഷമായിരുന്നു…
ആ ഹോസ്പിറ്റൽ മുറിയിൽ നിന്ന് , അവർ രണ്ടു പേരും വാക്കുകളേക്കാൾ കൂടുതൽ കണ്ണുകൾ കൊണ്ട് അവരുടെ പ്രണയം നെയ്തു കൂട്ടി…

ഒരു ദിവസം പതിവ് പോലെ ആദി ചാന്ദ്നിക്ക് ഭക്ഷണം കൊടുത്തു കൊണ്ടേയിരിക്കുകയായിരുന്നു…മാമിയും ചാന്ദ്നിയുടെ അമ്മയും കുറച്ചു ദൂരെയിരുന്നു എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്…

“ആദീ…. ഞാൻ കാരണം ശരിക്കും ബുദ്ധിമുട്ടി..അല്ലേ..? ”

“ആയല്ലോ…
എന്ത്യേ….ആ ബുദ്ധിമുട്ട് മാറ്റാൻ എന്തെങ്കിലും വഴി കണ്ടെത്തിയിട്ടുണ്ടോ…? ”

“ഇല്ല…ഇനി അഥവാ ഉണ്ടെങ്കിലും ചെയ്യില്ല…
എന്നെ ഒരുപാട് കാലം ഒറ്റപ്പെടുത്തിയതല്ലേ…
അതിന്റെ ശിക്ഷയായി കണ്ടാൽ മതി…
ഇനി നീ തന്നെയാണ് ഇതൊക്കെ ചെയ്യേണ്ടത്…
സ്റ്റീഫനെ പിടിച്ചു കഴിഞ്ഞാൽ പിന്നെ , എന്നേയും നോക്കി ജീവിച്ചാൽ മതി…
വേറെ പണിയൊന്നും വേണ്ടാ…”

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.