“നീയെന്താ ഒന്നും മിണ്ടാത്തത് ആദീ….? ”
“നിന്റെ ഈ കിടപ്പ് കണ്ടാൽ വേറെന്താ ചെയ്യാ പെണ്ണേ…
എനിക്കും എന്റെ മക്കൾക്കും വേണ്ടി എന്തിനാ നീ ഇങ്ങനെയൊക്കെ…”
“നിന്റെയല്ല… നമ്മുടെ കുട്ടികളെന്ന് പറ ആദീ….നമ്മുടെ കുട്ടികൾക്ക് വേണ്ടിയല്ലേ ചെയ്തത്….? ”
“ഹാ… എന്നാൽ അങ്ങനെ തന്നെ..
നമ്മുടെ കുട്ടികൾ…”
ആദിയുടെ ചിരിയോട് കൂടെയുള്ള മറുപടി കണ്ടപ്പോൾ അവൾ വളരെയധികം സന്തോഷിച്ചു…
പെട്ടെന്ന് വീണ്ടും അവൾക്ക് വേദന തുടങ്ങി…
“ചാന്ദൂ….അധികം സ്‌ട്രെയിൻ എടുത്തൂടാ എന്ന് ഡോക്ടർ പറഞ്ഞില്ലേ നിന്നോട്…”
“എനിക്ക് പ്രശ്നമൊന്നുമില്ല ആദീ…
നീയെന്നും കൂടെയുണ്ടായാൽ മതി… എനിക്കൊന്നും പറ്റി… ”
പറഞ്ഞു തീരുന്നതിനു മുന്നേ , അവളുടെ ശരീരം മുഴുവൻ വിറയ്ക്കാൻ തുടങ്ങി..
വേദന കൊണ്ട് കൈകാലുകൾ നിലത്തടിക്കാൻ തുടങ്ങി…
സഹിക്ക വയ്യാതെ അവൾ അലറി…പേടിച്ചരണ്ട ആദി ഡോക്ടറെ വിളിക്കാനായി ഓടി…
അധികം വൈകാതെ തന്നെ , ഡോക്ടറും നേഴ്സുമാരുമൊക്കെ ഓടി വന്നു… എല്ലാവരും തിടുക്കത്തിൽ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു….ശ്വാസം കിട്ടാതെ ചാന്ദ്നി നെടുവീർപ്പിടുകയായിരുന്നു…ഓക്സിജൻ മാസ്ക് വെച്ചിട്ടും അതിനൊരു മാറ്റവും കണ്ടില്ല….ആ രംഗം കണ്ടു നിൽക്കാൻ ആദിക്ക് പറ്റുന്നുണ്ടായിരുന്നില്ല…
അവന്റെ വികാരം മനസ്സിലാക്കിയ ഡോക്ടർ പുറത്തേക്ക് മാറി നിൽക്കാൻ അവനോട് ആവശ്യപ്പെട്ടു…
തന്റെ പ്രിയപെട്ടവൾ ജീവന് വേണ്ടി പിടയുന്നത് കണ്ട ഞെട്ടലിൽ അവൻ പുറത്തേയ്ക്കിറങ്ങി….തന്റെ അശ്രദ്ധ കാരണമാണല്ലോ ഇതൊക്കെ ഉണ്ടായത് , എത്ര നിർബന്ധിച്ചാലും പുറത്ത് പോകാൻ താൻ സമ്മതിക്കരുതായിരുന്നു , ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചിട്ടുള്ള തനിക്ക്, തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി ഒന്നും ചെയ്യാനായില്ലല്ലോ എന്നൊക്കെയുള്ള ചിന്തകളുടെ ഭാരവും മനസ്സിൽ പേറി , ഒരു മൂലയിലിരുന്നു കൊണ്ട് മുഖവും പൊത്തിക്കരഞ്ഞു…
അവന്റെയടുത്തേക്ക് സമാധാനിപ്പിക്കാൻ പോകുന്നുണ്ടായിരുന്ന സീതാന്റിയേയും മാമിയേയും മധുവങ്കിൾ തടഞ്ഞു….അവൻ ഉള്ള് തുറന്നു പൊട്ടിക്കരയട്ടെയെന്ന് അദ്ദേഹം കരുതി….
പിന്നീടവിടെ നടന്നതൊക്കെ ആദി , സിനിമകളിലൊക്കെ മാത്രം കണ്ടു പരിചയിച്ച രംഗങ്ങളായിരുന്നു…. ഡോക്ടർമാരും നേഴ്സുമാരും ഐസിയുവിന്റെ അകത്തേക്ക് പോകലും ഇറങ്ങലുമായി ആകെ ബഹളമായിരുന്നു…അവിടെ നടക്കുന്നതൊന്നുമറിയാതെ ആദി വേറൊരു ലോകത്തിലേക്കൂടിയുള്ള സഞ്ചാരത്തിലായിരുന്നു… അവന് പലതും നഷ്ടപ്പെടുന്നത് പോലെ തോന്നി…ചിന്തകളുടെ ഭാരം കൂടുന്തോറും മനസ്സിനെ നിലക്ക് നിർത്താനവൻ പ്രയാസപ്പെട്ടു….
അതിനിടയിൽ ഡോക്ടർ വന്നു കൊണ്ട് , എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണമെന്ന് അറിയിച്ചു…
നേഴ്സുമാർ , അതിന്റെ പേപ്പറുകൾ ഒപ്പിടാൻ വേണ്ടി ചാന്ദ്നിയുടെ അച്ഛന്റെ മുന്നിലേക്ക് വെച്ചു…
സ്വമനസ്സാലേ അല്ലെങ്കിലും വിറച്ചു കൊണ്ട് അദ്ദേഹം പേന കൈയിലെടുത്തു….
എന്ത് ചെയ്യണമെന്നറിയാതെ ആദിയെ ഒന്ന് തിരിഞ്ഞു നോക്കി…കലങ്ങിയ കണ്ണുമായി അത് നോക്കി നിൽക്കുന്നുണ്ടായിരുന്ന അവൻ തല കുനിച്ചു….
അതൊന്നും ശ്രദ്ധിക്കേണ്ട എന്നും പറഞ്ഞു കൊണ്ട് മധുവങ്കിൾ അദ്ദേഹത്തോട് പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു….
ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോകാനായി ചാന്ദ്നിയെ കൊണ്ടു വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ആദി , ആ കാഴ്ചയിൽ നിന്ന് മറഞ്ഞു നിൽക്കാൻ വേണ്ടി ഇത്തിരി ദൂരേക്ക് മാറി നിന്നു….
ദൂരെയാണെങ്കിലും ഐസിയുവിന്റെ വാതിൽ തുറക്കുന്ന ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി…
എന്നാലും അവൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല…
ഒരു സീരിയൽ കണ്ട ഫീൽ
Thank u♥
❤✌
Thank u
❣️❣️❣️
Thank u♥
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Thank u♥
ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️
അതേ ♥
സ്നേഹം ♥
❤️❤️❤️
സ്നേഹം ♥
??
സ്നേഹം ♥
??????????????????????????????????????
സ്നേഹം ♥
???
താങ്ക്സ് ♥